മെഴ്സിഡസ് പുതിയ ഇ-ക്ലാസ് കൂപ്പെ പുറത്തിറക്കി!!!

മെഴ്സിഡസ് ബെൻസ് പുതിയ ഇ-ക്ലാസ് കൂപ്പെ പ്രദർശിപ്പിച്ചു.

By Praseetha

ജർമ്മൻ കാർനിർമാതാവായ മെഴ്സിഡസ് ബെൻസ് പുതിയ ഇ-ക്ലാസ് കൂപ്പെ പ്രദർശിപ്പിച്ചു. 2017 ഡെട്രോയിറ്റ് ഓട്ടോ ഷോയിൽ അവതരിക്കാനിരിക്കെയായിരുന്നു ഈ പ്രദർശനം.

മെഴ്സിഡസ് പുതിയ ഇ-ക്ലാസ് കൂപ്പെ പുറത്തിറക്കി!!!

എസ്-ക്ലാസ്, സി-ക്ലാസ് കൂപ്പെകളിൽ നിന്നും പ്രചോദനം കൊണ്ടുള്ള രൂപകല്പനയാണ് ഇ-ക്ലാസ് കൂപ്പെയ്ക്ക് നൽകിയിരിക്കുന്നത്.

മെഴ്സിഡസ് പുതിയ ഇ-ക്ലാസ് കൂപ്പെ പുറത്തിറക്കി!!!

എൽഇഡി ഹെഡ്‌ലാമ്പ്, മെഴ്സിഡസിന്റെ ത്രീ പോയിന്റ് സ്റ്റാറുള്ള ട്വിൻ ബ്ലേഡ് ഗ്രിൽ എന്നീ സവിശേഷതകളാണ് കാറിന്റെ മുൻഭാഗത്തായുള്ളത്.

മെഴ്സിഡസ് പുതിയ ഇ-ക്ലാസ് കൂപ്പെ പുറത്തിറക്കി!!!

അതേസമയം എൽഇഡി ടെയിൽലാമ്പ്, ബൂട്ട് ലിപ് സ്പോയിലർ, എക്സോസ്റ്റ് എന്നിവയാണ് പിൻഭാഗത്തെ പ്രത്യേകതകൾ.

മെഴ്സിഡസ് പുതിയ ഇ-ക്ലാസ് കൂപ്പെ പുറത്തിറക്കി!!!

12.3ഇഞ്ച് ഡിസ്പ്ലെ, ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 23 സ്പീക്കർ സൗണ്ട് സിസ്റ്റം, വൃത്താകൃതിയിലുള്ള എയർ വെന്റുകൾ, പുതുക്കിയ സീറ്റ് എന്നിവയൊക്കെയാണ് അകത്തളത്തിലെ സവിശേഷതകളായി പറയാവുന്നത്.

മെഴ്സിഡസ് പുതിയ ഇ-ക്ലാസ് കൂപ്പെ പുറത്തിറക്കി!!!

മോഡുലാർ റിയർ ആർകിടെക്ചർ എന്ന മെഴ്സിഡസ് പ്ലാറ്റ്ഫോമിനെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണ് ഇ-ക്ലാസ് കൂപ്പെ.

മെഴ്സിഡസ് പുതിയ ഇ-ക്ലാസ് കൂപ്പെ പുറത്തിറക്കി!!!

4826എംഎം നീളവും 1860എംഎൺ വീതിയും 1430എംഎം ഉയരവും, 2873എംഎം വീൽബേസുമാണ് ഈ കൂപ്പെയ്ക്കുള്ളത്.

മെഴ്സിഡസ് പുതിയ ഇ-ക്ലാസ് കൂപ്പെ പുറത്തിറക്കി!!!

കൂടുതൽ സ്ഥല സൗകര്യം പ്രദാനം ചെയ്തുകൊണ്ട് 74എംഎം ലെഗ് സ്പേസ്, 15എംഎം ഹെ‌ഡ് റൂം, 34എംഎം ഷോൾഡർ റൂം, 13എംഎം എൽബോ റൂം എന്നിവയും ഉൾക്കൊള്ളിച്ചിട്ടുണ്ട്.

മെഴ്സിഡസ് പുതിയ ഇ-ക്ലാസ് കൂപ്പെ പുറത്തിറക്കി!!!

മൂന്ന് പെട്രോൾ, ഒരു ഡീസൽ വേരിയന്റുകളായാണ് പുതിയ ഇ-ക്ലാസ് കൂപ്പെ ലഭ്യമായിട്ടുള്ളത്.

191ബിഎച്ച്പിയും 400എൻഎം ടോർക്കും നൽകുന്നതാണ് ഇ220ഡിയിലുള്ള 2.0ലിറ്റർ ടർബോചാർജ്ഡ് ഫോർ സിലിണ്ടർ ഡീസൽ എൻജിൻ. 9 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ് ഈ എൻജിനിൽ ചേർത്തിരിക്കുന്നത്.

മെഴ്സിഡസ് പുതിയ ഇ-ക്ലാസ് കൂപ്പെ പുറത്തിറക്കി!!!

പെട്രോൾ വേരിയന്റുകളായ ഇ200, ഇ300 കൂപ്പെയിൽ 2.0ലിറ്റർ ടർബോചാർജ്ഡ് എൻജിനാണ് കരുത്തേകുന്നത്. 9 സ്പീഡ് ഗിയർബോക്സും ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

മെഴ്സിഡസ് പുതിയ ഇ-ക്ലാസ് കൂപ്പെ പുറത്തിറക്കി!!!

ഇ200 കൂപ്പെയ്ക്ക് കരുത്തേകുന്ന എൻജിൻ 181ബിഎച്ച്പിയും 300എൻഎം ടോർക്കുമാണ് സൃഷ്ടിക്കുന്നത്. അതേസമയം ഇ300 വേരിയന്റ് 241ബിഎച്ച്പിയും 370എൻഎം ടോർക്കുമാണ് ഉല്പാദിപ്പിക്കുന്നത്.

മെഴ്സിഡസ് പുതിയ ഇ-ക്ലാസ് കൂപ്പെ പുറത്തിറക്കി!!!

ടോപ്പ് എന്റ് വേരിയന്റായ ഇ400 ന് കരുത്തേകാൻ 328ബിഎച്ച്പിയും 480എൻഎം ടോർക്കുമുള്ള 3.0ലിറ്റർ ട്വിൻ ടർബോചാർജ്ഡ് എൻജിനാണ് നൽകിയിട്ടുള്ളത്. ചക്രങ്ങളിലേക്ക് പവർ എത്തിക്കാൻ 9 സ്പീഡ് ഗിയർബോക്സും നൽകിയിട്ടുണ്ട്.

മെഴ്സിഡസ് പുതിയ ഇ-ക്ലാസ് കൂപ്പെ പുറത്തിറക്കി!!!

5.3 സെക്കന്റുകൊണ്ട് പൂജ്യത്തിൽ നിന്നു 100 കിലോമീറ്റർ വേഗത കൈവരിക്കുന്ന ഇ400ന് 250km/h ആണ് ഉയർന്ന വേഗത.

മെഴ്സിഡസ് പുതിയ ഇ-ക്ലാസ് കൂപ്പെ പുറത്തിറക്കി!!!

ബേസ് സ്റ്റീൽ സ്പ്രങ് ഡിറക്ട് കൺട്രോൾ സിസ്റ്റം, സ്റ്റീൽ സ്പ്രങ് ഡൈനാമിക് ബോഡി കൺട്രോൾ സിസ്റ്റം, എയർ ബോഡി കൺട്രോൾ സിസ്റ്റം, മൾട്ടി ചാംബർ എയർ സ്പ്രിങ് എന്നീ മൂന്ന് സസ്പെൻഷൻ ഓപ്ഷനുകളാണ് ഈ കൂപ്പെയിൽ ഉള്ളത്.

മെഴ്സിഡസ് പുതിയ ഇ-ക്ലാസ് കൂപ്പെ പുറത്തിറക്കി!!!

എക്കോ, കംഫേർട്, സ്പോർട്, സ്പോർട് പ്ലസ് എന്നീ നാല് വ്യത്യസ്ത ഡ്രൈവിംഗ് മോഡുകളും ഈ എല്ലാ ഇ-ക്ലാസ് കൂപ്പെയിലും ഉൾപ്പെടുത്തിയിട്ടുണ്ട്.

മെഴ്സിഡസ് പുതിയ ഇ-ക്ലാസ് കൂപ്പെ പുറത്തിറക്കി!!!

അടുത്ത വർഷം ഏപ്രിലിലേക്കാണ് പുതിയ ഇ-ക്ലാസ് കൂപ്പെകളുടെ ഡെലിവറി നിശ്ചയിച്ചിരിക്കുന്നത്.

More from DriveSpark

Article Published On: Wednesday, December 14, 2016, 16:56 [IST]
English summary
2017 Mercedes E-Class Coupe Unveiled
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X