ടെസ്‌ലയെ വെല്ലാൻ മെഴ്സിഡസ് ഇലക്ട്രിക് കാറുകൾ!
ഇലക്ട്രിക് കാർ വിപണിയിലേക്ക് മെഴ്സിഡസും ഒരു ചുവടുവെപ്പ് നടത്തുന്നു. ജർമ്മൻ കാർ നിർമാതാവായ മെഴ്സിഡസ് ഇലക്ട്രിക് കാർ നിർമാണ രംഗത്തേക്ക് തിരിയുന്നു എന്നത് നേരത്തെ തന്നെ റിപ്പോർട്ട് ചെയ്തിരുന്നു.
വിപണിപിടിക്കാനൊരുങ്ങി പുത്തൻ തലമുറ സ്വിഫ്റ്റ്
പുതിയ ഇലക്ട്രിക് കാറുകൾ എല്ലാം തന്നെ പ്രത്യേക ബ്രാന്റിലായിരിക്കും പുറത്തിറങ്ങുക. 'ഇക്യൂ' എന്ന ബ്രാന്റിലായിരിക്കും ഇവ നിരത്തിലെത്തുക.

ഇക്യുഎ, ഇക്യുസി, ഇക്യുഇ, ഇക്യുജി, ഇക്യുഎസ് എന്നിങ്ങനെ ഓരോ മോഡലൽ പേരിന്റേയും മുന്നിൽ ഇക്യുചേർത്തായിരിക്കും പുത്തൻ ഇലക്ട്രിക് കാറുകൾ അവതരിക്കുക.

ഇക്യുഎസ് എന്ന പേരിലുള്ള സെഡാനായിരിക്കും കമ്പനി പുറത്തിറക്കുന്ന ആദ്യത്തെ ഇലക്ട്രിക് വാഹനം.

2019ഓടുകൂടി വിപണിയിലെത്തിക്കാനുള്ള നടപടികളാണ് കമ്പനി കൈകൊണ്ടിട്ടുള്ളത്.

ടെസ്‌ല മോഡൽ എസ് കാറുകളായിരിക്കും ഇലക്ട്രിക് സെഗ്മെന്റിൽ മെഴ്സിഡസിന്റെ മുഖ്യ എതിരാളി.

ഇലക്ട്രിക് വെഹിക്കൾ ആർക്കിടെക്ചർ എന്ന പുത്തൻ ഇലക്ട്രിക് പ്ലാറ്റ്ഫോമിലായിരിക്കും മെഴ്സിഡസിന്റെ എല്ലാ ഇലക്ട്രിക് വാഹനങ്ങളും നിർമ്മിക്കപ്പെടുക.

ഉപഭോക്താക്കളുടെ ആവശ്യങ്ങൾ കണക്കിലെടുത്ത് ചെറു കാറുകൾ മുതൽ എസ്‌യുവി വരെ നിർമ്മിക്കാനുള്ള പദ്ധതിയിലാണ് കമ്പനി.

ടെസ്‌ല കൂടാതെ ഇലക്ട്രിക് കാറുകൾ നിരത്തിലെത്തിക്കാൻ ഒരുങ്ങിയിട്ടുള്ള ജാഗ്വർ, പോഷെ, ഓഡി തുടങ്ങിയവരും പുതിയ ഇക്യു കാറുകൾക്ക് എതിരാളികളാവാം.

പുത്തൻ ബെൻസ് എഎംജി പെർഫോമൻസ് കാർ ഇന്ത്യയിൽ

25 കിടിലൻ ഫീച്ചറുകളുമായി റിനോ ലോഡ്ജി വേൾഡ് എഡിഷനെത്തി


Click it and Unblock the Notifications








