ബോംബ് പ്രൂഫ് മെയ്ബാക് ഇന്ത്യയിൽ : വില 10.5കോടി

By Praseetha

മെഴ്സിഡസിന്റെ അത്യാഡംബര മെയ്ബാക് എസ് 600 ഗാർഡ് ഇന്ത്യൻ വിപണിയിലെത്തിച്ചേർന്നു. ലോകത്തിൽ ഇതുവരെ ഇറക്കിയതിൽ വച്ച് ഏറ്റവും ആഡംബര പൂർണമായ കാറാണിത്. ആഡംബരത്തിനൊപ്പം മികച്ച സുരക്ഷ കൂടിയായാലോ ഏത് വിഐപികളും രാഷ്ട്രീയക്കാരും സ്വന്തമാക്കാൻ കൊതിക്കും.

മനംമയക്കും ഡിസൈനിൽ മെഴ്സിഡസ് ജി വാഗൺ

എല്ലാ സുരക്ഷാ പരിശോധനകളും പാസായി വിആർ10 റേറ്റിംഗ് ലഭിച്ച ലോകത്തിലം ഒരേയൊരു ആഡംബര സെക്യൂരിറ്റി വെഹിക്കിളാണ് മെയ്ബാക് എസ് 600 ഗാർഡ്. കൂടുതൽ മെയ്ബാക് വിശേഷങ്ങൾക്ക് താളുകൾ കാണൂ.

ബോംബ് പ്രൂഫ് മെയ്ബാക് ഇന്ത്യയിൽ : വില 10.5കോടി

ബുള്ളറ്റ്, ഗ്രനേഡ്, ബോംബ് എന്തുതന്നെ ആയിക്കോട്ടെ മെയ്ബാക്കിനെ തകർക്കാൻ ഒരു ശക്തിക്കും സാധിക്കില്ല.

ബോംബ് പ്രൂഫ് മെയ്ബാക് ഇന്ത്യയിൽ : വില 10.5കോടി

ബുള്ളറ്റ് പ്രൂഫ് മാത്രമല്ല ബോംബ് പ്രൂഫ് കൂടിയാണ് ഈ വാഹനം. തീ പിടുത്തമുണ്ടായാലും അതു കെടുത്താനുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടിതിൽ.

ബോംബ് പ്രൂഫ് മെയ്ബാക് ഇന്ത്യയിൽ : വില 10.5കോടി

വിഐപികൾക്കും ഉന്നത നേതാക്കന്മാർക്കും സുരക്ഷ ഉറപ്പാക്കുന്ന ഈ വാഹനത്തിന് എസ് ക്ലാസുമായി രൂപ സാദൃശ്യമുണ്ട്.

ബോംബ് പ്രൂഫ് മെയ്ബാക് ഇന്ത്യയിൽ : വില 10.5കോടി

ആഡംബരവും അതുപോലെ സുരക്ഷയും ഒത്തിണങ്ങിയ ഈ വാഹനത്തിന്റെ ടയർ പ‍ഞ്ചറായാലും 30 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ബോംബ് പ്രൂഫ് മെയ്ബാക് ഇന്ത്യയിൽ : വില 10.5കോടി

523ബിഎച്ച്പി കരുത്തും 830എൻഎം ടോർക്കും സൃഷ്ടിക്കുന്ന 6.0ലിറ്റർ ട്വിൻ ടർബോ വി12 എൻജിനാണ് മെയ്ബാകിന് കരുത്തേകുന്നത്.

ബോംബ് പ്രൂഫ് മെയ്ബാക് ഇന്ത്യയിൽ : വില 10.5കോടി

മെയ്ബാക്കിന് 7.9സെക്കന്റുകൾ കൊണ്ട് പൂജ്യത്തിൽ നിന്ന് 100കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ സാധിക്കും.

ബോംബ് പ്രൂഫ് മെയ്ബാക് ഇന്ത്യയിൽ : വില 10.5കോടി

സുരക്ഷയ്ക്ക് മുൻതൂക്കം നൽകുന്ന ഈ വാഹനത്തിന് 7 സ്പീഡ് 7ജി ട്രോണിക് ഗിയർബോക്സാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ബോംബ് പ്രൂഫ് മെയ്ബാക് ഇന്ത്യയിൽ : വില 10.5കോടി

കമ്പനി ഈ വാഹനത്തിന്റെ വേഗത 210 കിലോമീറ്ററായി പരിമിതപ്പെടുത്തിയിരിക്കുന്നു.

ബോംബ് പ്രൂഫ് മെയ്ബാക് ഇന്ത്യയിൽ : വില 10.5കോടി

ഓ‍ഡി എ8എൽ സെക്യൂരിറ്റി വാഹനവുമായി കൊമ്പ് കോർക്കാനാണ് മെയ്ബാക് എസ്600 എത്തുന്നത്.

ബോംബ് പ്രൂഫ് മെയ്ബാക് ഇന്ത്യയിൽ : വില 10.5കോടി

10.5കോടിയാണ് മെയ്ബാക് എസ് 600ന്റെ ദില്ലി എക്സ്ഷോറൂം വില.

ബോംബ് പ്രൂഫ് മെയ്ബാക് ഇന്ത്യയിൽ : വില 10.5കോടി

ബെൻസ് ഇക്ലാസിന്റെ എഡിഷൻ ഇ ലോഞ്ച് ചെയുതു

മെയ്ബാക്ക്നെ വെല്ലാൻ ഓഡി എ8 എൽ സെക്യുരിറ്റി

More from DriveSpark

Article Published On: Tuesday, March 8, 2016, 15:16 [IST]
English summary
Armoured Mercedes Maybach S600 Guard Enters India
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X