പുത്തൻ ബെൻസ് എഎംജി പെർഫോമൻസ് കാർ ഇന്ത്യയിൽ

By Praseetha

ജർമൻ കാർനിർമാതാവായ മെഴ്സിഡസ് ബെൻസ് പുതിയ എസ്എൽസി43 എഎംജി റോഡ്സ്റ്ററിനെ വിപണിയിലെത്തിച്ചു. ബെൻസിൽ‍ നിന്നും ഇന്ത്യൻ വിപണിയിലെത്തുന്ന ആറാമത്തെ വാഹനമാണിത്. ദില്ലി എക്സ്ഷോറൂം 77.50ലക്ഷം രൂപയാണ് ഈ ആഡംബരക്കാറിന്റെ വില.

കുറഞ്ഞ വിലയ്ക്കുള്ള മികച്ച 5 ഡീസൽ കാറുകൾ

2016 ഡെട്രോയിറ്റ് മോട്ടോഷോയിലാണ് ഈ പുത്തൻ കൺവേർട്ടബിൾ മോഡൽ ആദ്യമായി പ്രദര്‍ശിപ്പിക്കപ്പെട്ടത്. നിലവിലുള്ള എസ്എൽകെ-ക്സാസ് റോഡ്സ്റ്ററിന് പകരക്കാരനായിട്ടാണ് ഈ വാഹനമെത്തിയിരിക്കുന്നത്.

പുത്തൻ ബെൻസ് എഎംജി പെർഫോമൻസ് കാർ ഇന്ത്യയിൽ

മെഴ്സിഡസ് ബെൻസിന്റെ പെർഫോമൻസ് കാർ വിഭാഗമായ എഎംജിയിലേക്ക് ഒരു പുത്തൻ കാർ കൂടി എത്തിയിരിക്കുന്നു.

പുത്തൻ ബെൻസ് എഎംജി പെർഫോമൻസ് കാർ ഇന്ത്യയിൽ

20 വർഷത്തിന് ശേഷം പുത്തൻ പേരിലും പുത്തൻ അവതാരത്തിലുമാണ് ഈ കാർ എത്തിയിരിക്കുന്നത്.

പുത്തൻ ബെൻസ് എഎംജി പെർഫോമൻസ് കാർ ഇന്ത്യയിൽ

3.0ലിറ്റർ ബൈ-ടർബോ വി6 എൻജിനാണ് പുതിയ സിഎൽസി 43ക്ക് കരുത്തേകുന്നത്. 362ബിഎച്ച്പിയും 520എൻഎം ടോർക്കും നൽകുന്ന എൻജിനിൽ 9സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് നൽകിയിരിക്കുന്നത്.

പുത്തൻ ബെൻസ് എഎംജി പെർഫോമൻസ് കാർ ഇന്ത്യയിൽ

പൂജ്യത്തിൽ നിന്ന് 100കിലോമീറ്റർ വേഗത കൈവരിക്കാൻ വെറും 4.7സെക്കന്റു മാത്രം മതി. മണിക്കൂറിൽ 250കി.മി വേഗതയാണ് ഈ കാറിനുള്ളത്.

പുത്തൻ ബെൻസ് എഎംജി പെർഫോമൻസ് കാർ ഇന്ത്യയിൽ

ആൻഗുലാർ ഹെഡ്‌ലാമ്പ്, ലോഗോ പതിപ്പിച്ചിട്ടുള്ള സിങ്കിൾ സ്ലാറ്റ് ഗ്രിൽ, വലിയ എയർഡാം, എൽഇഡി ഡെ ടൈം റണ്ണിംഗ് ലാമ്പ് എന്നീ ഫീച്ചറുകളാണ് മുൻഭാഗത്തിന്റഎ മോടികൂട്ടുന്നത്.

പുത്തൻ ബെൻസ് എഎംജി പെർഫോമൻസ് കാർ ഇന്ത്യയിൽ

പിൻവശത്ത് പുതുക്കിയ ബംബറും, ക്രോം ടിപ്പോടുകൂടിയ ഡ്യുവൽ എക്സോസ്റ്റും, പുതുക്കിയ ടെയിൽ ലാമ്പുമാണ് പ്രധാന സവിശേഷതകളായി പറയാനുള്ളത്.

പുത്തൻ ബെൻസ് എഎംജി പെർഫോമൻസ് കാർ ഇന്ത്യയിൽ

മണിക്കൂറിൽ 40കി.മി വേഗതയിൽ ഓടിക്കൊണ്ടിരിക്കുമ്പോൾ തന്നെ പ്രവർത്തിപ്പിക്കാവുന്ന ഓട്ടോമാറ്റിക് മെറ്റൽ റൂഫാണ് ഈ വാഹനത്തിന്റെ മുഖ്യാകർഷണം.

പുത്തൻ ബെൻസ് എഎംജി പെർഫോമൻസ് കാർ ഇന്ത്യയിൽ

ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർ പ്ലെ എന്നിവയടക്കമുള്ള 4 ഇഞ്ച് ഇൻഫോടെയിൻമെന്റ് സിസ്റ്റം, പുതുക്കിയ അപ്ഹോൾസ്ട്രെ, ലെതർസീറ്റ് എന്നിവയാണ് അകത്തളത്തിലെ സവിശേഷതകൾ.

പുത്തൻ ബെൻസ് എഎംജി പെർഫോമൻസ് കാർ ഇന്ത്യയിൽ

ഇന്ത്യൻ വിപണിയിലുള്ള ഓഡി ടിടി, ബിഎംഡബ്ല്യൂ സെഡ്4 എന്നീ കാറുകളുമായി കൊമ്പുകോർക്കാനാണ് പുതിയ മെഴ്സിഡസ് ബെൻസ് എഎംജി എസ്എൽസി 43 റോഡ്സ്റ്ററിന്റെ വരവ്.

കൂടുതൽ വായിക്കൂ

ബലെനോയെ വെല്ലുവിളിച്ച് പുത്തൻ ടെക്നോളജിയുമായി ഹ്യുണ്ടായ്

കൂടുതൽ വായിക്കൂ

നിരത്തിലിറങ്ങാനിരിക്കുന്ന പുത്തൻ റിനോ കാറുകൾ

More from DriveSpark

Article Published On: Tuesday, July 26, 2016, 16:04 [IST]
English summary
Tantalizing Topless Mercedes SLC 43 AMG Launched In India
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X