മാർച്ചിൽ വിപണിയിലെത്തുന്ന 5 മികച്ച കാറുകൾ
2016 ഓട്ടോഎക്സ്പോയിൽ എൺപതിലധികം പുതിയ കാറുകളും ബൈക്കുകളുമാണ് മാറ്റുരയ്ക്കാനായി എത്തിയിരുന്നത്. മിക്കതും കൺസെപ്റ്റ് മോഡലായതിനാൽ രണ്ട്-മൂന്ന് വർഷമെടുക്കും അവയുടെ നിർമാണം ആരംഭിക്കാൻ.
2016ൽ വിപണി കീഴടക്കുന്ന പുത്തൻ കാറുകൾ
ഈ വർഷം വിപണിയിലെത്താനൊരുങ്ങിയിട്ടുള്ള കാറുകളുടെ വൻ ശേഖരം തന്നെയുണ്ട്. അവയിൽ മാർച്ച് മാസം വിപണിയിലെത്തുന്ന പുതിയ അഞ്ച് കാറുകൾ ഏതോക്കെയെന്ന് നോക്കാം. താളുകളിലേക്ക് നീങ്ങൂ.

മാരുതി വിറ്റാര ബ്രെസ
2016 ദില്ലി ഓട്ടോഎക്സ്പോയിലൂടെ അരങ്ങേറ്റം കൂറിച്ച വിറ്റാര ബ്രെസയാണ് ഈ വർഷം മാർച്ചിൽ പ്രതീക്ഷിക്കുന്ന മറ്റൊരു ലോഞ്ച്. മാരുതിയുടെ ആദ്യത്തെ സബ്-4 മീറ്റർ എസ്‌യുവി മാത്രമല്ല വിറ്റാര, പൂർണമായും ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത കമ്പനിയുടെ ആദ്യത്തെ വാഹനം കൂടിയാണ്.

മാരുതി വിറ്റാര ബ്രെസ
5സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ ഉൾപ്പെടുത്തിയ 1.3ലിറ്റർ DDiS 200 ഡീസൽ എൻജിനാണ് ലഭ്യമാക്കിയിരിക്കുന്നത്. 89ബിഎച്ച്പി കരുത്തും 200എൻഎം ടോർക്കും സൃഷ്ടിക്കുന്നു. വില 6.50 നും10ലക്ഷത്തിനും ഇടയിലാകാനാണ് സാധ്യത.മഹീന്ദ്ര ടിയുവി 300, ഫോർഡ് എക്കോസ്പോർട്ട് എന്നിവരാണ് എതിരാളികൾ.

ടാറ്റാ ടിയാഗോ
മുൻപ് സിക്ക എന്നപേരിലറിയപ്പെട്ട ടാറ്റാ ടിയാഗോ മാർച്ച് രണ്ടാം പകുതിയോടുകൂടി വിപണിയിലെത്തുന്നതായിരിക്കും. മൾട്ടി ഡ്രൈവ് മോഡ്, സ്മാർട്ട് ഫോൺ എനാബിൾഡ് നാവിഗേഷൻ ആപ്പ്, ജ്യുക്-കാർ ആപ്പ്, മികച്ച സുരക്ഷാ സംവിധാനങ്ങൾ എന്നീ ആധുനിക സവിശേഷതകൾ ഈ കാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ടാറ്റാ ടിയാഗോ
1.2ലിറ്റർ ശേഷിയും 83.8ബിഎച്ച്പി കരുത്തുമുള്ള VCTi റിവോട്രോൺ പെട്രോൾ എൻജിനും, 1.05 ലിറ്റർ ശേഷിയും 69.04 ബിഎച്ച്പി കരുത്തുമുള്ള റിവോട്രോക് ഡീസൽ എൻജിനുമാണ് ഈ ചെറുകാറിന് കരുത്തേകുന്നത്. 3.8നും 5.5ലക്ഷത്തിനുമിടയിലാണ് വില പ്രതീക്ഷിക്കുന്നത്. ടിയാഗോയ്ക്ക് ഹ്യുണ്ടായ് i10, റിനോ ക്വിഡ്, മാരുതി സുസുക്കി സെലരിയോ എന്നിവരുമായി ഏറ്റുമുട്ടേണ്ടിവരും.

ഹോണ്ട അമേസ് ഫേസ്‌ലിഫ്റ്റ്
പുതിയ ഹോണ്ട അമേസ് ഫേസ്‌ലിഫ്റ്റും മാർച്ചിൽ വിപണിയിലെത്താനുള്ള ഒരുക്കത്തിലാണ്. ഒരു സ്പോർടി ലുക്ക് നൽകത്തക്ക വിധം മുൻ ബംബറിലും ഗ്രില്ലിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ബിആർവിക്ക് സമാനമായ ഡാഷ് ബോർഡാണ് ഇന്റീരിയറിൽ ഉപയോഗിച്ചിരിക്കുന്നത്. എയർബാഗുകൾ, എബിഎസ്, ക്ലൈമറ്റ് കൺട്രോൾ എന്നിവ ബേസ് വേരിയന്റു മുതൽ ലഭ്യമാക്കിയിട്ടുണ്ട്. മാറ്റങ്ങൾക്കൊന്നും വിധേയമാക്കാതെ അതെ 1.2ലിറ്റർ പെട്രോൾ എൻജിനും, 1.5ലിറ്റർ ഡീസൽ എൻജിനുമാണ് അമേസിൽ ഉപയോഗിച്ചിരിക്കുന്നത്.

ഹോണ്ട അമേസ് ഫേസ്‌ലിഫ്റ്റ്
88കുതിരശക്തിയും 109എൻഎം ടോർക്കുമാണ് പെട്രോള്‍ എൻജിനുളളത്.ഡീസൽ എൻജിൻ 100കുതിരശക്തിയും 200 എൻഎം ടോർക്കും സൃഷ്ടിക്കുന്നു.5 സ്പീഡ് മാനുവലും ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ഉൾപ്പെടുത്തിയിട്ടുണ്ട്.5.59 ലക്ഷം മുതൽ 8.61ലക്ഷം വരെയാണ് കൊച്ചി എക്സ്ഷോറൂം വില. സ്വിഫ്റ്റ് ഡിസയർ, ഫോർഡ് ഫിഗോ ആസ്പെയർ, ടാറ്റാ സെസ്റ്റ് എന്നിവരാണ് മുഖ്യ എതിരാളികൾ.

റിനോ ഡസ്റ്റർ ഫേസ്‌ലിഫ്റ്റ്
2016 ഓട്ടോഎക്സ്പോയിലുള്ള അരങ്ങേറ്റത്തിന് ശേഷം റിനോ പുതിയ ഡസ്റ്റർ ഫേസ്‌ലിഫ്റ്റിനെ മാർച്ച് അവസാനത്തോടുകൂടി വിപണിയില്‍ എത്തിക്കുന്നതാണ്. ഫ്രെഞ്ച് നിർമാതാവിൽ നിന്നും ഇക്കൊല്ലം വിപണിയിലെത്തുന്ന ആദ്യ വാഹനമാണ് ഡസ്റ്റർ ഫേസ്‌ലിഫ്റ്റ്. എഎംടി ഗിയർബോക്സും പുത്തൻ ഫീച്ചറുകളും ഉൾപ്പടെ ചില കോസ്മെറ്റിക് പരിവർത്തനങ്ങൾക്ക് വിധേയമാണ് ഡസ്റ്റർ എത്തുന്നത്. 1.5ലിറ്റർ ഡീസൽ, 1.6ലിറ്റർ പോട്രോൾ എന്നീ എൻജിനുകളാണ് ഈ ഫേസ്‌ലിഫ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

റിനോ ഡസ്റ്റർ ഫേസ്‌ലിഫ്റ്റ്
ഡീസൽ എൻജിൻ 84ബിഎച്ച്പി/200എൻഎം, 108ബിഎച്ച്പി/245എൻഎം എന്നീ രണ്ട് തരത്തിലുള്ള പവറാണ് ഉല്പാദിപ്പിക്കുന്നത്. പെട്രോൾ എൻജിന് 103ബിഎച്ച്പി കരുത്തും 148എൻഎം ടോർക്കാമാണ് ഉള്ളത്. ഡീസൽ വേരിയന്റിൽ ഉൾപ്പെടുത്തിയ പുതിയ 6സ്പീഡ് ഈസി-ആർ എഎംടി ഗിയർബോക്സാണ് ഡസ്റ്ററിന്റെ കാര്യത്തിൽ എടുത്തു പറയേണ്ട മറ്റൊരു പ്രത്യേകത.ഡസ്റ്റർ ഫേസ്‌ലിഫ്റ്റിന് ഹ്യുണ്ടായ് ക്രെറ്റ, നിസ്സാൻ ടെറാനോ എന്നിവയുമായി കടുത്ത മത്സരമാണ് നേരിടേണ്ടി വരിക. വില 10നും 15ലക്ഷത്തിനും ഇടയിലാകാനാണ് സാധ്യത.

മഹീന്ദ്ര ക്വാണ്ടോ ഫേസ്‌ലിഫ്റ്റ്
മഹീന്ദ്രയുടെ പുതുക്കിയ ക്വാണ്ടോ കോംപാക്ട് എസ്‌യുവി മാർച്ച് മാസത്തോടുകൂടി വിപണിയിലെത്തുമെന്ന് കമ്പനി അറിയിച്ചിരിക്കുന്നു. പുതിയ എംഹാക്ക്80 എൻജിനാണ് ക്വാണ്ടോയ്ക്ക് കരുത്തേകുന്നത്. 84ബിഎച്ച്പി കരുത്തും 230എൻഎം ടോർക്കുമാണ് ഈ1.3ലിറ്റർ ഡീസൽ ത്രീ സിലിണ്ടർ എൻജിൻ ഉല്പാദിപ്പിക്കുന്നത്.

മഹീന്ദ്ര ക്വാണ്ടോ ഫേസ്‌ലിഫ്റ്റ്
ഓപ്ഷണൽ എഎംടിയും 5സ്പീഡ് മാനുവൽ ഗിയർബോക്സും ഉൾപ്പെടുത്തിയിരിക്കുന്നു.പുതുതായി ലോഞ്ച് ചെയ്ത ടിയുവി300, കെയുവി100 എന്നീ മോഡലുകളുടെ ഡിസൈനാണ് ക്വാണ്ടോയ്ക്ക് നൽകിയിരിക്കുന്നത്. വില 6.5 നും 8ലക്ഷത്തിനും ഇടയിലാകാനാണ് സാധ്യത.


Click it and Unblock the Notifications








