ഉപഭോക്തൃസംതൃപ്തിയിൽ മുന്നിലുള്ള കാറുകൾ

By Praseetha

ഇക്കൊല്ലം ജെഡി പവർ ഇന്ത്യയിൽ നടത്തിയ ഉപഭോക്തൃ സംതൃപ്തി സര്‍വേ പ്രകാരം വാഹനങ്ങളുടെ ഗുണനിലവാരം വർധിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തിയത്. വാഹനങ്ങളിൽ പരാതിപ്പെടത്തക്ക വണ്ണമുള്ള തകരാറുകളൊന്നുമില്ലെന്നാണ് വാഹനയുടമകളിൽ നിന്നും ശേഖരിച്ച സർവെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . ഒമ്പത് സെഗ്മെന്റിലായി രണ്ടര വർഷം മുതൽ മൂന്നര വർഷം വരെ പഴക്കമുള്ള കാറുകളുടെ യഥാർത്ഥയുടമകളിലാണ് സർവെ നടത്തിയത്.

25 കിടിലൻ ഫീച്ചറുകളുമായി റിനോ ലോഡ്ജി വേൾഡ് എഡിഷനെത്തി

കാറുടമകൾ ഗുരുതരമായ പ്രശ്നങ്ങളൊന്നും ചൂണ്ടിക്കാണിക്കാത്ത പക്ഷം കഴിഞ്ഞ വർഷത്തേക്കാൾ വാഹന ഗുണമേന്മ വർധിച്ചിട്ടുണ്ടെന്ന റിപ്പോർട്ടാണ് സമർപ്പിച്ചിരിക്കുന്നത്. ഓരോ സെഗ്മെന്റിലുമുള്ള കാറുകളുടെ നൂറു വീതമുള്ള യൂണിറ്റുകളിൽ നടത്തിയ സർവെയിൽ കഴിഞ്ഞ വർഷം 206 തരത്തിലുള്ള പ്രശ്നങ്ങളാണ് കണ്ടെത്തിയത് അത് ഇത്തവണ 185 തരത്തിലുള്ള പ്രശ്നങ്ങളായി കുറഞ്ഞു. ഈ സർവെയിൽ പ്രശ്നങ്ങളൊന്നുമില്ലാതെ കണ്ടെത്തിയ നിങ്ങൾക്ക് വിശ്വാസത്തോടെ വാങ്ങാൻ കഴിയുന്ന കാറുകളേതൊക്കെയെന്ന് നോക്കാം.

എൻട്രി കോംപാക്ട് സെഗ്മെന്റ്- മാരുതി ഓൾട്ടോ

എൻട്രി കോംപാക്ട് സെഗ്മെന്റ്- മാരുതി ഓൾട്ടോ

മാരുതി ഓൾട്ടോ 800ന്റെ നൂറു യൂണിറ്റുകളിൽ നടത്തിയ സർവെയിൽ 156 തരത്തിലുള്ള പ്രശ്നങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. സർവെയിൽ കണ്ടെത്തിയിട്ടുള്ള പ്രശ്നങ്ങളിൽ ഏറ്റവും കുറവ് രേഖപ്പെടുത്തി ഈ സെഗ്മെന്റിൽ മാരുതി ഓൾട്ടോ മുന്നിട്ട് നിൽക്കുന്നു.

എൻട്രി കോംപാക്ട് സെഗ്മെന്റ്- ടാറ്റ നാനോ

എൻട്രി കോംപാക്ട് സെഗ്മെന്റ്- ടാറ്റ നാനോ

നൂറ് ടാറ്റ നാനോകളിൽ നടത്തിയ സർവെയിൽ 183 തരത്തിലുള്ള പ്രശ്നങ്ങൾ ഉള്ളതായി കണ്ടെത്തി.

എൻട്രി കോംപാക്ട് സെഗ്മെന്റ്- ഹ്യുണ്ടായ് ഇയോൺ

എൻട്രി കോംപാക്ട് സെഗ്മെന്റ്- ഹ്യുണ്ടായ് ഇയോൺ

ഇയോണിന്റെ നൂറെണ്ണത്തിൽ നിന്ന് കണ്ടെത്തിയ പ്രശ്നങ്ങളുടെ എണ്ണം 189ഓത്തോളമായിരുന്നു.

കോംപാക്ട് സെഗ്മെന്റ്-ഓൾട്ടോ കെ10

കോംപാക്ട് സെഗ്മെന്റ്-ഓൾട്ടോ കെ10

കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്ത 157/100 ൽ നിന്നും ഇത്തവണ ഓൾട്ടോ കെ10ന്റെ നൂറ് വാഹനങ്ങളിൽ നിന്ന് 135 തരത്തിലുള്ള പ്രശ്നങ്ങളാണ് കണ്ടെത്തിയത്.

കോംപാക്ട് സെഗ്മെന്റ്-ഹ്യുണ്ടായ് ഐ10

കോംപാക്ട് സെഗ്മെന്റ്-ഹ്യുണ്ടായ് ഐ10

158/100 എന്ന സ്കോറാണ് ഹ്യുണ്ടായ് ഐ10 ന് ലഭിച്ചിരിക്കുന്നത്.

കോംപാക്ട് സെഗ്മെന്റ്- ഹ്യുണ്ടായ് സാൻട്രോ

കോംപാക്ട് സെഗ്മെന്റ്- ഹ്യുണ്ടായ് സാൻട്രോ

നൂറ് സാൻട്രോ കാറുകളിൽ നിന്നും 187 തരത്തിലുള്ള പ്രശ്നങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്.

അപ്പർ കോംപാക്ട് സെഗ്മെന്റ്- ഹോണ്ട ബ്രിയോ

അപ്പർ കോംപാക്ട് സെഗ്മെന്റ്- ഹോണ്ട ബ്രിയോ

നൂറ് വാഹനങ്ങളിലായി നടത്തിയ സർവെകളിൽ 82 പ്രശ്നങ്ങൾ മാത്രമെ ഈ കാറിൽ കണ്ടെത്താനായുള്ളൂ. കഴിഞ്ഞ വർഷത്തേക്കാൾ വളരെ കുറഞ്ഞരീതിയിലുള്ള പ്രശ്നങ്ങൾ കണ്ടെത്തിയതു കൊണ്ടും ഈ സെഗ്മെന്റിലെ മറ്റ് കാറുകളേക്കാൾ കുറവ് പ്രശ്നമുള്ളതുകൊണ്ടും സർവെയിൽ ഹോണ്ട ബ്രിയോക്കാണ് ഒന്നാം സ്ഥാനം.

അപ്പർ കോംപാക്ട് സെഗ്മെന്റ്- മാരുതി സുസുക്കി റിറ്റ്സ്

അപ്പർ കോംപാക്ട് സെഗ്മെന്റ്- മാരുതി സുസുക്കി റിറ്റ്സ്

റിറ്റ്സിന് 97/100 എന്ന സ്കോറാണ് സർവെയിൽ ലഭിച്ചത്.

അപ്പർ കോംപാക്ട് സെഗ്മെന്റ്- ടൊയോട്ട എത്യോസ് ലിവ

അപ്പർ കോംപാക്ട് സെഗ്മെന്റ്- ടൊയോട്ട എത്യോസ് ലിവ

എത്യോസ് ലിവയുടെ നൂറ് വാഹനങ്ങളിൽ നടത്തിയ സർവെയിൽ നിന്ന് 117 തരത്തിലുള്ള പ്രശ്നങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്.

പ്രീമിയം കോംപാക്ട് സെഗ്മെന്റ്- ഫോക്സ്‌വാഗൺ പോളോ

പ്രീമിയം കോംപാക്ട് സെഗ്മെന്റ്- ഫോക്സ്‌വാഗൺ പോളോ

നൂറ് വാഹനങ്ങളിൽ നടത്തിയ സർവെയിൽ 136 തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടെത്തി ഈ സെഗ്മെന്റിൽ മുന്നിട്ട് നിൽക്കുന്നത് പോളോ ആണ്.

പ്രീമിയം കോംപാക്ട് സെഗ്മെന്റ്- ഹ്യുണ്ടായ് ഐ20

പ്രീമിയം കോംപാക്ട് സെഗ്മെന്റ്- ഹ്യുണ്ടായ് ഐ20

നൂറ് വാഹനങ്ങളിൽ 173 തരത്തിലുള്ള പ്രശ്നങ്ങൾ ഹ്യുണ്ടായ് ഐ20യിൽ കണ്ടെത്തി.

പ്രീമിയം കോംപാക്ട് സെഗ്മെന്റ്-മാരുതി സുസുക്കി

പ്രീമിയം കോംപാക്ട് സെഗ്മെന്റ്-മാരുതി സുസുക്കി

കഴിഞ്ഞവർഷത്തേക്കാൾ ഒരുപടി താഴേക്കാണ് സ്വിഫ്റ്റിന്റെ സ്ഥാനം. കഴിഞ്ഞ വർഷം 187/100 സ്കോർ ചെയ്തപ്പോൾ ഇത്തവണ 194/100 ആണ് സ്വിഫ്റ്റിന് ലഭിച്ച സ്കോർ.

എൻട്രി മിഡ്സൈസ് സെഗ്മെന്റ്- ടൊയോട്ട എത്യോസ്

എൻട്രി മിഡ്സൈസ് സെഗ്മെന്റ്- ടൊയോട്ട എത്യോസ്

കഴിഞ്ഞ വർഷത്തേക്കാൾ മികച്ച സ്കോറാണ് എത്യോസിന് ലഭിച്ചത്. 153/100 ൽ നിന്ന് 116/100 എന്നായി മെച്ചപ്പെട്ടിരിക്കുന്നു.

എൻട്രി മിഡ്സൈസ് സെഗ്മെന്റ്- ഹോണ്ട അമേസ്

എൻട്രി മിഡ്സൈസ് സെഗ്മെന്റ്- ഹോണ്ട അമേസ്

130/100 എന്ന സ്കോറാണ് ഹോണ്ട അമേസ് സർവേയിൽ കരസ്ഥമാക്കിയിരുന്നത്.

എൻട്രി മിഡ്സൈസ് സെഗ്മെന്റ്- മാരുതി സ്വിഫ്റ്റ് ഡിസയർ

എൻട്രി മിഡ്സൈസ് സെഗ്മെന്റ്- മാരുതി സ്വിഫ്റ്റ് ഡിസയർ

കഴിഞ്ഞ വർഷത്തെ 176 സ്കോറിൽ നിന്ന് 240/100 എന്ന് സ്കോറാണ് സ്വിഫ്റ്റ് ഡിസയറിന് ലഭിച്ചിരിക്കുന്നത്.

മിഡ്സൈസ് സെഗ്മെന്റ്- സ്കോഡ റാപ്പിഡ്

മിഡ്സൈസ് സെഗ്മെന്റ്- സ്കോഡ റാപ്പിഡ്

കഴിഞ്ഞ വർഷത്തെ 160 സ്കോറിൽ നിന്ന് 100ആയി കുറഞ്ഞ മികച്ച സ്കോറിംഗാണ് ഇത്തവണ റാപ്പിഡിന് ലഭിച്ചിട്ടുള്ളത്. ഈ സെഗ്മെന്റിൽ മികച്ച സ്കോർ ലഭിച്ച് റാപ്പിഡ് മുന്നിട്ട് നിൽക്കുന്നു.

മിഡ്സൈസ് സെഗ്മെന്റ്- ഹോണ്ട സിറ്റി

മിഡ്സൈസ് സെഗ്മെന്റ്- ഹോണ്ട സിറ്റി

കഴിഞ്ഞ വർഷത്തെ 146 സ്കോറിൽ നിന്നും 109/100 എന്ന സ്കോറാണ് സിറ്റിക്ക് ലഭിച്ചത്.

മിഡ്സൈസ് സെഗ്മെന്റ്- ഫോക്സ്‌വാഗൺ വെന്റോ

മിഡ്സൈസ് സെഗ്മെന്റ്- ഫോക്സ്‌വാഗൺ വെന്റോ

118/100 എന്ന സ്കോറാണ് ഇത്തവണ വെന്റോയ്ക്ക ലഭിച്ചത്.

എംയുവി/എംപിവി- ടൊയോട്ട ഇന്നോവ

എംയുവി/എംപിവി- ടൊയോട്ട ഇന്നോവ

കഴിഞ്ഞ വർഷത്തേതുമായി താരതമ്യം ചെയ്യുമ്പോൾ എർടിഗയേക്കാൾ മികച്ച പ്രകടനമാണ് ഇന്നോവ കാഴ്ച വെച്ചിരിക്കുന്നത്. 118/100 എന്ന സ്കോർ നേടി സെഗ്മന്റിൽ ഇന്നോവ മുന്നിട്ട് നിൽക്കുന്നു.

എംയുവി/എംപിവി- മാരുതി സുസുക്കി എർടിഗ

എംയുവി/എംപിവി- മാരുതി സുസുക്കി എർടിഗ

സർവെയിൽ127/100 എന്ന സ്കോറാണ് എർടിഗയ്ക്ക് ഉള്ളത്.

എംയുവി/എംപിവി- മഹീന്ദ്ര സൈലോ

എംയുവി/എംപിവി- മഹീന്ദ്ര സൈലോ

245/100 സ്കോറാണ് സർവെയിൽ മഹീന്ദ്രയുടെ സൈലോയ്ക്കുള്ളത്. കഴിഞ്ഞ വർഷം ബോലെറോയ്ക്ക് 289 സ്കോറായിരുന്നു ലഭിച്ചത്.

എസ്‌യുവി സെഗ്മെന്റ്- മഹീന്ദ്ര എക്സ്‌യുവി 500

എസ്‌യുവി സെഗ്മെന്റ്- മഹീന്ദ്ര എക്സ്‌യുവി 500

171/100എന്ന സ്കോറോടെ എക്സ്‌യുവി 500 ഈ സെഗ്മെന്റിൽ ഒന്നാമതെത്തി. കഴിഞ്ഞവർഷം സ്കോർപ്പിയോയാരുന്നു ഒന്നാമത്.

എസ്‌യുവി സെഗ്മെന്റ്- റിനോ ഡസ്റ്റർ

എസ്‌യുവി സെഗ്മെന്റ്- റിനോ ഡസ്റ്റർ

ഈ സ്കോറിലേക്കുള്ള പുതിയ എൻട്രിയാണ് റിനോ. 194/100 എന്ന സ്കോറാണ് റിനോയ്ക്ക് ലഭിച്ചത്. കഴിഞ്ഞവർഷം എക്സ്‌യുവി 500 ആയിരുന്നു ഈ സ്ഥാനത്തുണ്ടായിരുന്നത്.

എസ്‌യുവി സെഗ്മെന്റ്- മഹീന്ദ്ര സ്കോർപിയോ

എസ്‌യുവി സെഗ്മെന്റ്- മഹീന്ദ്ര സ്കോർപിയോ

കഴിഞ്ഞ വർഷത്തേതുമായി താരതമ്യം ചെയ്യുമ്പോൾ കണക്കിലെടുത്ത പ്രശ്നങ്ങളിൽ സ്കോർപ്പിയോയ്ക്ക് വർധനവാണുണ്ടായിരിക്കുന്നത്. 282/100 എന്ന സ്കോറാണ് സ്‌കോർപ്പിയോക്കുള്ളത്.

കൂടുതൽ വായിക്കൂ

മാരുതി, ഹോണ്ടയെ വെല്ലാൻ പുത്തൻ ടൊയോട്ട കാർ

കൂടുതൽ വായിക്കൂ

കോംപാക്ട് സെഗ്മെന്റിൽ വെന്നികൊടി പാറിക്കാൻ മിനി ബൊലേറോ

Most Read Articles

Malayalam
കൂടുതല്‍... #ജെഡി പവര്‍ #jd power
English summary
Maruti Suzuki Alto most dependable compact car: JD Power
Story first published: Friday, July 29, 2016, 17:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X