ഒരൊറ്റ കപ്പലിൽ 6,316 കാറുകൾ; മുംബൈ പോർട് റെക്കോർഡിട്ടു!
കാറുകളുടെ കയറ്റുമതി രംഗത്ത് ഇന്ത്യ ഒരുപാട് മുന്നിലെത്തിയിരിക്കുന്നു എന്നതിനുള്ള തെളിവാണ് മുംബൈ തുറമുഖം നേടിയെടുത്തിട്ടുള്ള ഈ റിക്കോർഡ്. ഒറ്റ കപ്പലിൽ ഒട്ടനവധി കാറുകൾ കയറ്റിയതോടെ മുംബൈ തുറമുഖം പുതിയ റെക്കോർഡിന് അർഹമായി.
വിദേശത്തും പ്രചാരം നേടിയ 5 ഇന്ത്യൻ നിർമിത കാറുകൾ
ഒരു കപ്പലിൽ തന്നെ 6,316 ഓളം കാറുകൾ കയറ്റിയാണ് റിക്കോർഡിന് അർഹമായിരിക്കുന്നതെന്നാണ് കേന്ദ്ര ഷിപ്പംഗ് മന്ത്രാലയം വ്യക്തമാക്കിയത്.

തുറമുഖത്തെ പുതിയ ബെർത്തായ ഒ സി ടി രണ്ടിലെത്തിയ കപ്പലിലായിരുന്നു ആറായിരത്തോളം വരുന്ന കാറുകൾ കയറ്റിയത്.

ആഗസ്ത് ആറിന് തുറമുഖത്ത് എത്തിയ എം.വി ഗോഗ് സെന്റ് പീറ്റേഴ്സ് ബർഗ് എന്ന കപ്പലാണ് മുംബൈയ്ക്ക് ഈ ചരിത്ര നേട്ടം സമ്മാനിച്ചത്.

ഒമ്പതിന് മുംബൈയിൽ നിന്ന് മെക്സിക്കോയിലേക്ക് യാത്ര തിരിച്ച കപ്പലിൽ മുഖ്യമായും ജനറൽ മോട്ടേഴ്സിന്റെ 3,115 കാറുകളും ഫോക്സ്‌വാഗണിന്റെ 3,093 കാറുകളുമായിരുന്നു ഉൾക്കൊള്ളിച്ചിരുന്നത്.

ഇന്ത്യൻ നിർമിത കാറുകളുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം മെയ്ക്ക്-ഇൻ ഇന്ത്യ പദ്ധതിക്ക് മികച്ച പിന്തുണ നൽകുക എന്നതുമാണ് ഉദ്ദേശമെന്നാണ് മുംബൈ തുറമുഖ ട്രസ്റ്റ് വ്യക്തമാക്കിയത്.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി വാഹന കയറ്റുമതിയിൽ 25 ശതമാനം വർധനവ് വരുത്തി
ഇന്ത്യയുടെ പടിഞ്ഞാറെ തീരത്തെ തുറമുഖങ്ങളിൽ മുംബൈ പോർട്ട് ട്രസ്റ്റിനാണ് ഒന്നാം സ്ഥാനം.

മുംബൈ തുറമുഖത്തിലുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചും കാര്യക്ഷമത വർധിപ്പിച്ചും കയറ്റുമതി നടത്തുന്നതിനുള്ള ചിലവ് കുറയ്ക്കാൻ തയ്യാറെടുക്കുകയാണ് മുംബൈ പോർട് ട്രസ്റ്റ് അറിയിച്ചു.

ടാറ്റ ബോൾട്ട് വിപണിയിൽ നിന്നും പിൻവാങ്ങുന്നു

ഫോഡ് എൻഡവറിന്റെ വില വൻതോതിൽ വർധിപ്പിച്ചു


Click it and Unblock the Notifications