ന്യൂജനറേഷൻ സ്വിഫ്റ്റിനെ അടുത്തറിയാം

By Praseetha

അണിയറയിൽ ന്യൂജറേഷൻ സ്വിഫ്റ്റിന്റെ നിർമ്മാണം പുരോഗമിക്കുന്നുണ്ടെന്ന വാർത്തകൾ ശരിവെച്ച് കൊണ്ട് കാറിന്റെ ചിത്രങ്ങൾ പുറത്ത് വന്നിരിക്കുന്നു. യൂറോപ്പിലെ ഒരു ഡീലർ കോൺഫെറൻസിൽ വാഹനം പ്രദർശിപ്പിച്ചതായുമുള്ള റിപ്പോർട്ടുകളും പരക്കുന്നുണ്ട്.

വിറ്റാര ബ്രെസയ്ക്ക് കരുത്തേകാൻ ഇനി പെട്രോൾ എൻജിനും

ഈ വർഷമവസാനത്തൊടെ ഇറക്കുമെന്നുള്ള വാർത്ത സുസുക്കി ഡീലർമാരിൽ നിന്നും ലഭിച്ചിട്ടുണ്ട്. സ്വിഫ്റ്റിന്റെ ബേസിക് പ്രോഫൈലിന് മാറ്റമൊന്നും വരുത്താതെ ചില കോസ്മെറ്റിക് പരിവർത്തനങ്ങൾക്ക് വിധേയമാക്കിയാണ് പുറത്തിറക്കുന്നത്.

ന്യൂജനറേഷൻ സ്വിഫ്റ്റിനെ അടുത്തറിയാം

സ്വിഫ്റ്റിന്റെ ഘടനയ്ക്ക് മാറ്റം വരുത്താതെ അകത്തളത്തിലും പുറമെയുമായിട്ട്ചില ഡിസൈൻ പരിവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. ഹെക്സാഗണൽ ഗ്രില്ല്, ഫോഗ് ലാമ്പിന് ചുറ്റുമായുള്ള എയർ ഇൻടേക്കുകൾ, പുതുക്കിയ ഹെഡ് ലാമ്പുകൾ എന്നീ പുതുമകളാണ് വരുത്തിയിട്ടുള്ളത്.

ന്യൂജനറേഷൻ സ്വിഫ്റ്റിനെ അടുത്തറിയാം

സ്ലോപ്പിംഗ് റൂഫ് ലൈൻ, കറുത്ത സി-പില്ലറുകൾ, ബൾജ് ചെയ്ത് നിൽക്കുന്ന വീൽ ആർച്ചുകൾ, അലോയ് വീലുകൾ എന്നിവയാണ് മറ്റ് പ്രത്യേകതകൾ.

ന്യൂജനറേഷൻ സ്വിഫ്റ്റിനെ അടുത്തറിയാം

പിൻവശത്തെ ഡോർ ഹാന്റിൽ വിൻഡോയുടെ കോര്‍ണറിലായ് മറിഞ്ഞിരിക്കത്തക്ക രീതിയിലാണ് രുപകല്പന നടത്തിയിട്ടുള്ളത്. ഇതുകൂടാതെ പിൻവശത്തായി പുതിയ ടെയിൽ ലാമ്പുകളും ബംബറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

ന്യൂജനറേഷൻ സ്വിഫ്റ്റിനെ അടുത്തറിയാം

പുതിയ സ്വിഫ്റ്റിന്റെ അകത്തളത്തിൽ മൊത്തത്തിൽ പുതുക്കി പണിതിട്ടുള്ള ഡാഷ് ബോർഡാണ് നൽകിയിട്ടുള്ളത്.

ന്യൂജനറേഷൻ സ്വിഫ്റ്റിനെ അടുത്തറിയാം

ഇതിൽ ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ട്വിൻ-പോഡ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ചെറിയ ടിഎഫ്ടി ക്ലസ്റ്റർ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. വേറെ പുതുമയായിട്ടുള്ളത് മൾട്ടിഫംഗ്ഷൻ സ്റ്റിയറിംഗ് വീലാണ്.

ന്യൂജനറേഷൻ സ്വിഫ്റ്റിനെ അടുത്തറിയാം

ബലെനോ ആർഎസിൽ ഉൾപ്പെടുത്തിയ 1.0ലിറ്റർ ടർബോചാർജ്ഡ് എൻജിനോപ്പം പതിവ് 1.2 ലിറ്റർ പെട്രോൾ എൻജിനാണ് നൽകിയിരിക്കുന്നത്. നിലവിലെ മോഡലിന് കരുത്തേകുന്ന അതെ 1.3 ലിറ്റർ ഡീസൽ എൻജിൻ തന്നെയാണ് ഉപയോഗിക്കുക.

ന്യൂജനറേഷൻ സ്വിഫ്റ്റിനെ അടുത്തറിയാം

ഈ വർഷം അവസാനത്തോടുകൂടി പുറത്തിറങ്ങുന്ന ന്യൂജറേഷൻ സ്വിഫ്റ്റ് 2017 മോഡൽ എന്ന ലേബലിലായിരിക്കും വില്പനയ്ക്കെത്തുന്നത്.

ന്യൂജനറേഷൻ സ്വിഫ്റ്റിനെ അടുത്തറിയാം

ക്വിഡ് vs ഓൾട്ടോ കെ10 ഒരു എഎംടി പോരാട്ടം

More from DriveSpark

Article Published On: Friday, March 18, 2016, 17:08 [IST]
English summary
Leaked Images Reveal New Maruti Suzuki Swift
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X