ബിഎംഡബ്ള്യൂ 3 സീരീസിന് 35.90 ലക്ഷം രൂപ
ബിഎംഡബ്ള്യൂ പുതിയ 3 സീരീസ് സെഡാൻ ഇന്ത്യൻ വിപണിയിലെത്തിയിരിക്കുകയാണ്. 35.90 ലക്ഷത്തിലാണ് ഇതിന്റെ വില ആരംഭിക്കുന്നത്. പ്രെസ്റ്റിജ്, സ്പോർട്ട് ലൈൻ, ലക്ഷ്വറി ലൈൻ, എംസ്പോർട്ട് എന്നീ നാല് ഡീസൽ വേരിയന്റുകളിൽ ഇത് ലഭ്യമാണ്. 3 സീരീസിന്റെ പെട്രോൾ വേരിയന്റ് പിന്നീട് ലോഞ്ച് ചെയ്യുന്നതായിരിക്കും.
ബിഎംഡബ്ള്യൂ 3സീരീസിന്റെ എക്സ് ഷോറൂം വില
- ബിഎംഡബ്ള്യൂ 320ഡി പ്രെസ്റ്റിജ് : 35, 90,000 ലക്ഷം
- ബിഎംഡബ്ള്യൂ 320ഡി സ്പോർട്ട് ലൈൻ(നാവിഗേഷൻ) :41, 50,000ലക്ഷം
- ബിഎംഡബ്ള്യൂ 320ഡി ലക്ഷ്വറി ലൈൻ(നാവിഗേഷൻ) :41, 50,000 ലക്ഷം
- ബിഎംഡബ്ള്യൂ 320ഡി എംസ്പോർട്ട് :44, 50,000 ലക്ഷം

എൻജിൻ & ഗിയർബോക്സ്
2.0ലിറ്റർ ട്വിൻ ടർബോചാർജ്ഡ് ഡീസൽ എൻജിനുകളാണ് 3 സീരീസിൽ ഉപയോഗിച്ചിരിക്കുന്നത്. 190കുതിരശക്തിയും 400എൻഎം ടോർക്കും ഉല്പാദിപ്പിക്കുന്നു. ഇതിൽ 8സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 7.2 സെക്കന്റ് കൊണ്ട് പൂജ്യത്തിൽ നിന്ന് 100km/h വരെ വേഗത കൈവരിക്കാൻ ഇത് സഹായിക്കുന്നു. മണിക്കൂറിൽ 230 കിലോമീറ്ററാണ് ടോപ്പ് സ്പീഡ്.
ഫീച്ചറുകൾ
എൽഇഡി ലൈറ്റുകൾ, ഡേ ടൈം റണ്ണിംഗ് ലാമ്പുകൾ, 17 ഇഞ്ച് അലോയ് വീലുകൾ, നാവിഗേഷനോട് കൂടിയ ഹെഡ്-അപ് ഡിസ്പ്ളെ, ഓട്ടോമാറ്റിക് പാരലൽ പാർക്കിംഗ് സിസ്റ്റം, പാഡൽ ഷിഫ്റ്റേസ്, ഓട്ടോ സ്റ്റാർട്ട്-സ്റ്റോപ്പ്, എക്കോ പ്രോ മോഡ്, ബ്രേക്ക്-എനർജി റിജനറേഷൻ, 8.8 ഇഞ്ച് ഹൈ റെസല്യൂഷൻ ഡിസ്പ്ളെ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു.
കളറുകൾ
ആൽപിൻ വൈറ്റ്, ബ്ളാക് സഫൈർ, പ്ളാറ്റിനം സിൽവർ, ജാടോബ, ഇംപീരിയൽ ബ്ളൂ ബ്രിലയന്റ് ഇഫക്ട്, മെൽബേണ്‍ റെഡ്, മെഡിറ്ററേനിയൻ ബ്ളൂ, എസ്ടോറിൽ ബ്ളൂ എന്നീ 8 വ്യത്യസ്ത കളറുകളിൽ ലഭ്യമാണ്.


Click it and Unblock the Notifications























