കാർ വാങ്ങുന്നുണ്ടോ? എന്നാൽ ഈ വേനൽക്കാല ഓഫറുകൾ ലഭ്യമാക്കൂ!

By Praseetha

പുതിയ കാർ വാങ്ങാനുള്ള ഒരുക്കത്തിലാണോ? നിങ്ങൾക്കായി ചില വേനൽക്കാല ഓഫറുകളുമായിട്ടാണ് നിർമാതാക്കൾ എത്തിയിരിക്കുന്നത്. ഈ ഓഫറുകൾ വളരെ പരിമിതമാണ്, സ്റ്റോക്കുകൾ തീരുന്നത് വരെയായിരിക്കും ഇത് ലഭ്യാവുക.

ക്രാഷ് ടെസ്റ്റിൽ മികവ്പുലർത്തി ബലെനോ

2016 ഏപ്രിലിൽ നിങ്ങൾക്കായി ഡിസ്‌കൗണ്ടുകൾ ഏർപ്പെടുത്തിയിരിക്കുന്ന കാറുകളേതൊക്കെ എന്ന് നോക്കാം.

1. ഫിയറ്റ് പുണ്ടോ ഇവോ

1. ഫിയറ്റ് പുണ്ടോ ഇവോ

ഡീലർഷിപ്പുകൾക്കനുസരിച്ച് 65,000 മുതൽ 85,000 രൂപ വരെയുള്ള കിഴിവാണ് പുണ്ടോ ഇവോ ഹാച്ച്ബാക്കിനായി ഫിയറ്റ് നൽകിയിരിക്കുന്നത്. പെട്രോൾ, ഡീസൽ മോഡലുകൾക്കും ഈ ഓഫർ ലഭ്യമാണ്.

2. നിസ്സാൻ മൈക്ര

2. നിസ്സാൻ മൈക്ര

നിസ്സാന്റെ മികച്ച ഹാന്റലിംഗുള്ള കാറാണ് മൈക്ര. പെട്രോൾ, ഡീസൽ മോഡലുകൾക്കായി 70,000 രൂപയുടെ ആനുകൂല്യമാണ് കമ്പനിയനുവദിച്ചിട്ടുള്ളത്.

3. മാരുതി വാഗൺ ആർ സ്റ്റിൻഗ്രെ

3. മാരുതി വാഗൺ ആർ സ്റ്റിൻഗ്രെ

യുവാക്കളെ ആകർഷിക്കാനായി വാഗൺ ആറിന്റെ തന്നെ പരിഷ്ക്കരിച്ച മോഡലാണ് സ്റ്റിൻഗ്രെ. 70,000 രൂപയുടെ ഡിസ്‌കൗണ്ടാണ് മാരുതി ഈ പതിപ്പിനായി അനുവദിച്ചിരിക്കുന്നത്.

4. മാരുതി ഓൾട്ടോ 800

4. മാരുതി ഓൾട്ടോ 800

55,000രൂപയുടെ ഓഫറാണ് ഇന്ത്യയിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന ഓൾട്ടോയ്ക്ക് നൽകിയിട്ടുള്ളത്. റിനോ ക്വിഡുമായി ചെറുത്തുനിൽകുന്നതിന് വേണ്ടിയാകാം മാരുതി ഈ ഓഫർ ഏർപ്പെടുത്തിയതിന് പിന്നിലുള്ള രഹസ്യം.

5. മഹീന്ദ്ര എക്സ്‌യുവി500

5. മഹീന്ദ്ര എക്സ്‌യുവി500

ഇന്ത്യയിലെ മികച്ച എസ്‌യുവികളിലൊന്നായ എക്സ്‌യുവി500നും മഹീന്ദ്ര ഡിസ്‌കൗണ്ട് ഏർപ്പെടുത്തിയിട്ടുണ്ട്. തിരഞ്ഞെടുത്ത വേരിയന്റുകൾക്ക് 75,000രൂപയുടെ ഓഫറാണ് നൽകിയിട്ടുള്ളത്.

6. നിസ്സാൻ ടെറാനോ

6. നിസ്സാൻ ടെറാനോ

നിസ്സാൻ 65,000രൂപയുടെ ആനുകൂല്യമാണ് ടെറാനോയ്ക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. നിലവിലുള്ള സ്റ്റോക്കുകൾ വിറ്റഴിക്കാനായാണ് ഈ ഓഫർ നൽകിയിരിക്കുന്നത്.

7. റിനോ ലോഡ്ജി

7. റിനോ ലോഡ്ജി

റിനോ വലിയ വാഗ്ദാനങ്ങൾ നൽകി കൊണ്ടാണ് ലോഡ്ജി എംപിവിയെ വിപണിയിൽ എത്തിച്ചത്. എന്നാൽ പ്രതീക്ഷിച്ച തരത്തിലുള്ള പ്രതികരണമായിരുന്നില്ല ലഭിച്ചിരുന്നത്. രണ്ട് ലക്ഷത്തിന്റെ ഡിസ്‌കൗണ്ടാണ് നൽകിയിട്ടുള്ളത്.

8. ഫിയറ്റ് ലീനിയ

8. ഫിയറ്റ് ലീനിയ

ഫിയറ്റിന്റെ ശ്രദ്ധിക്കപ്പെടാതെ പോയൊരു മോഡലാണിത്. വില്പന വർധിപ്പിക്കാനായി 1.25 ലക്ഷം വരെയുള്ള ഡിസ്‌കൗണ്ടാണ് ലീനിയയ്ക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

9. റിനോ സ്‌കാല

9. റിനോ സ്‌കാല

സ്‌കാലയും മികച്ച വിൽപന കാഴ്ചവെക്കാതതിനാൽ 85,000രൂപയുടെ ഡിസ്‍‌കൗണ്ടാണ് ഈ കാറിന് നൽകിയിരിക്കുന്നത്.

10. നിസ്സാൻ സണ്ണി

10. നിസ്സാൻ സണ്ണി

വില്പനയിൽ അത്ര മുൻപന്തിയിൽ അല്ലാത്ത നിസ്സാന്റെ മറ്റൊരു മോഡലാണ് സണ്ണി. വേരിയന്റിന് അനുസരിച്ച് 75,000രൂപയുടെ ഡിസ്‌കൗണ്ടാണ് നൽകിയിട്ടുള്ളത്.

11. മാരുതി സുസുക്കി ഡിസയർ

11. മാരുതി സുസുക്കി ഡിസയർ

രണ്ടാമതായി ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറായ ഡിസയറിന് കഴിഞ്ഞ കുറച്ച് മാസങ്ങളിൽ വില്പനയിൽ ഇടിവാണ് സംഭവിച്ചിട്ടുള്ളത്. പരമാവധി 15,000രൂപയുടെ ഡിസ്‌കൗണ്ടാണ് നല്‌കിയിരിക്കുന്നത്. എഎംടി വേരിയന്റിന് 25,000രൂപയുടെ ഓഫറും എക്സേഞ്ച് ഓഫറായി 35,000രൂപയുമാണ് നൽകിയിട്ടുള്ളത്.

കൂടുതൽ വായിക്കൂ

കന്നുകാലികൾക്ക് മേച്ചില്‍പ്പുറമായി മാറിയ സിംഗൂർ നാനോ ഫാക്ടറി

കൂടുതൽ വായിക്കൂ

ഓട്ടോകൾക്ക് വിട പറയാം ഇ-റിക്ഷകൾ വരവായി

More from DriveSpark

Article Published On: Monday, April 25, 2016, 15:05 [IST]
English summary
Looking To Buy A New Car? Here Are 11 Cars That Are On A Discount
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X