ബെൻസ്, ബിഎംഡബ്ല്യൂ കാറുകൾക്ക് കിടിലൻ ഓഫറുകൾ!!

By Praseetha

ആഗസ്ത് മാസം കാർ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കായി നിരവധി ഡിസ്കൗണ്ടുകളാണ് കാത്തിരിക്കുന്നത്. വിവിധ മോഡലുകളുടെ വില്പന വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നിർമാതാക്കൾ ഒരുക്കുയിട്ടുള്ള ഓഫറുകൾ നിങ്ങൾക്കും ഉപകാരപ്പെടുത്താവുന്നതാണ്.

ടാറ്റ ടിയാഗോ എഎംടി ഉടനെ വിപണിയിൽ

നിങ്ങളാഗ്രഹിക്കുന്ന കാറുകൾ കുറഞ്ഞവിലയിൽ ലഭ്യമാക്കാമെന്നതിൽ കവിഞ്ഞുള്ള സുവർണാവസരം വേറെയേതാണ്. അതിനാൽ മികച്ച ഡിസ്കൗണ്ടുകൾ ലഭ്യമാക്കിയിട്ടുള്ള കാറുകളേതൊക്കെ എന്ന് നോക്കാം.

 മാരുതി വാഗൺആർ സ്റ്റിൻഗ്രെ

മാരുതി വാഗൺആർ സ്റ്റിൻഗ്രെ

വാഗൺആറിന്റെ എല്ലാ വേരിയന്റുകൾക്കും 70,000രൂപ വരെയാണ് ഡിസ്കൗണ്ട് നൽകിയിട്ടുള്ളത്. 67ബിഎച്ച്പിയും 90എൻഎം ടോർക്കും നൽകുന്ന 998സിസി പെട്രോൾ എൻജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്.

 ഹ്യുണ്ടായ് ഗ്രാന്റ് ഐ10

ഹ്യുണ്ടായ് ഗ്രാന്റ് ഐ10

45,000രൂപയുടെ ഓഫറാണ് ഹ്യുണ്ടായ് ഗ്രാന്റ് ഐ10 ന് ലഭ്യമാക്കിയിട്ടുള്ളത്. 1.2ലിറ്റർ പെട്രോൾ, 1.1ലിറ്റർ ഡീസൽ എൻജിനുകളിലാണ് ഈ കാർ ലഭ്യമായിട്ടുള്ളത്. പെട്രോൾ വേരിയന്റിൽ 5 സ്പീഡ് മാനുവലും ഡീസലിൽ ഓട്ടോമാറ്റിക് ഗിയർബോക്സുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

ഫോക്സ്‌വാഗൺ പോളോ

ഫോക്സ്‌വാഗൺ പോളോ

35,000രൂപയുടെ ഓഫറാണ് പോളോയ്ക്കായി ഫോക്സ്‌വാഗൺ ഒരുക്കിയിട്ടുള്ളത്. 1.2ലിറ്റർ ത്രീ സിലിണ്ടർ പെട്രോൾ എൻജിൻ, 1.5ലിറ്റർ ഡീസൽ എൻജിൻ എന്നിങ്ങനെയാണ് പോളോ ലഭ്യമായിട്ടുള്ളത്.

ഫിയറ്റ് അവെഞ്ചുറ

ഫിയറ്റ് അവെഞ്ചുറ

65,000രൂപയുടെ ഓഫറോടെ സ്വന്തമാക്കാം പുണ്ടോയുടെ സ്പോർടി ലുക്കുള്ള ക്രോസോവർ മോഡലായ അവഞ്ചുറ.ഫിയറ്റ് അവഞ്ചുറ ഡീസൽ, പെട്രോൾ വകഭേദങ്ങളിലാണ് ലഭ്യമായിട്ടുള്ളത്. 89 ബിഎച്ച്പിയും 115എൻഎം ടോർക്കും നൽകുന്ന1.4ലിറ്റർ പെട്രോൾ എൻജിനും 75ബിഎച്ച്പിയും 197എൻഎം ടോർക്കും നൽകുന്ന 1.3ലിറ്റർ മൾട്ടി ജെറ്റ് എൻജിനുമാണ് അവഞ്ചുറയ്ക്ക് കരുത്തേകുന്നത്.

ബിഎംഡബ്ല്യൂ എക്സ്5

ബിഎംഡബ്ല്യൂ എക്സ്5

ജർമ്മൻ ആഡംബര കാർനിർമാതാവായ ബിഎംഡബ്ല്യൂ എക്സ്5 മോഡലുകൾക്കും ഓഫർ ഏർപ്പെടുത്തിയിട്ടുണ്ട്. 5.5ലക്ഷത്തിനടുത്തുള്ള ഓഫറാണ് എക്സ്5 മോഡലുകൾക്ക് ലഭ്യമാക്കിയിട്ടുള്ളത്. മെഴ്സിഡസ് ജിഎൽഇ,ജിഎൽഎസ് മോഡലുകളുമായി പോരാടുന്ന ബിഎംഡബ്ല്യൂ എക്സ്5 ന് 3.0ലിറ്റർ എൻജിനാണ് കരുത്തേകുന്നത്.

റിനോ ഡസ്റ്റർ

റിനോ ഡസ്റ്റർ

കോംപാക്ട് എസ്‌യുവി സെഗ്മെന്റിൽ കുടുതൽ വില്പന കാഴ്ചവെച്ച് വിജയം കണ്ടൊരു മോഡലാണ് റിനോ ഡസ്റ്റർ. എന്നാൽ ഈ സെഗമെന്റിലുള്ള മറ്റ് വാഹനങ്ങളിൽ നിന്നും കടുത്ത പോരാട്ടമാണ് ഡസ്റ്റർ നേരിട്ടുക്കൊണ്ടിരിക്കുന്നത്. വിപണിയിൽ വില്പനയിൽ പിടുച്ചുനിൽക്കാൻ 70,000രൂപ വരെയുള്ള ഓഫറാണ് ഡസ്റ്ററിന് ഏർപ്പെടുത്തിയിട്ടുള്ളത്. പെട്രോൾ, ഡീസൽ വകഭേദങ്ങളിലാണ് ഡസ്റ്റർ ലഭ്യമായിട്ടുള്ളത്. നിലവിൽ ഡസ്റ്ററിന്റെ എഎംടി വേരിയന്റും ലഭ്യമാക്കിയിട്ടുണ്ട്. എന്നാൽ മാനുവൽ ഗിയർബോക്സ് വേരിയന്റിനാണ് ഓഫർ ഏർപ്പെടുത്തിയിട്ടുള്ളത്.

മെഴ്സിഡസ്-ബെൻസ് സി200

മെഴ്സിഡസ്-ബെൻസ് സി200

ഇൻഷൂറൻസ് ഉൾപ്പടെ 4ലക്ഷത്തിന്റെ ഓഫറാണ് ഈ ബെൻസ് കാറിന് ലഭ്യമാക്കിയിട്ടുള്ളത്. ഓഡി എ4, ബിഎംഡബ്ല്യൂ 3 സീരീസ്, ജാഗ്വർ എക്സ്ഇ എന്നിവയാണ് ബെൻസ് സി200ന് എതിരാളികളായിട്ടുള്ളത്.

സ്‌കോഡ റാപ്പിഡ്

സ്‌കോഡ റാപ്പിഡ്

സ‌്‌കോഡ റാപ്പിഡിന്റെ പുതുക്കിയ പതിപ്പ് വിപണിയിലെത്താൻ ഒരുങ്ങുകയാണ്. വിറ്റഴിക്കൽ ഭാഗമായിട്ട് 1.10ലക്ഷം രൂപയുടെ ഓഫറാണ് റാപ്പിഡ് നൽകിയിട്ടുള്ളത്. 1.6 ലിറ്റർ പെട്രോൾ എൻജിനും 1.5ലിറ്റർ ഡീസൽ എൻജിനുമാണ് റാപ്പിഡിന് കരുത്തേകുന്നത്.

ഹോണ്ട അമേസ്

ഹോണ്ട അമേസ്

അമേസിന്റെ പുതുക്കിയ മോഡലാണ് അടുത്തിടെ വിപണിയിലെത്തിയത്. പഴയ മോഡലുകൾ വിറ്റഴിക്കാനായി 1ലക്ഷം രൂപയുടെ ഓഫറാണ് ഈ ജാപ്പനീസ് കാർ നിർമാതാവ് ഏർപ്പെടുത്തിയിട്ടുള്ളത്. 1.2ലിറ്റർ പെട്രോൾ എൻജിനും 1.5ലിറ്റർ ഡീസൽ എൻജിനുമാണ് അമേസിന് കരുത്തേകുന്നത്.

നിസ്സാൻ സണ്ണി

നിസ്സാൻ സണ്ണി

90,000രൂപയുടെ ഓഫറാണ് നിസ്സാൻ സണ്ണിക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. 1.5ലിറ്റർ പെട്രോൾ,ഡീസൽ എൻജിനുകളാണ് ഈ കാറിന്റെ കരുത്ത്. 98ബിഎച്ച്പിയും 134എൻഎം ടോർക്കുമാണ് പെട്രോൾ കാറിനുള്ളത്. ഡീസൽ വേരിയന്റാകട്ടെ 85ബിഎച്ച്പിയും 200എൻഎം ടോർക്കുമാണ് നൽകുന്നത്.

ഫോക്സ്‌വാഗൺ വെന്റോ

ഫോക്സ്‌വാഗൺ വെന്റോ

75,000രൂപയുടെ ഡിസ്കൗണ്ടാണ് വെന്റോയ്ക്കായി ഫോക്സ്‌വാഗൺ ഏർപ്പെടുത്തിയത്. 1.6ലിറ്റർ പെട്രോൾ,1.2ലിറ്റർ പെട്രോൾ, 1.5ലിറ്റർ ടിഡിഐ ഡീസൽ എൻജിൻ എന്നിവയാണ് വെന്റോയ്ക്ക് കരുത്തേകാൻ ഉപയോഗിച്ചിട്ടുള്ളത്.

മാരുതി സിയാസ്

മാരുതി സിയാസ്

മാരുതി സിയാസാണ് നിലവിൽ സെഡാൻ സെഗ്മെന്റിൽ കൂടുതലായി വിറ്റഴിക്കപ്പെടുന്നത്. വില്പന ഒന്നുകൂടി മെച്ചപ്പെടുത്താൻ 45,000രൂപയുടെ ഓഫറാണ് സിയാസിന് ഏർപ്പെടുത്തിയിരിക്കുന്നത്. സിയാസിന്റെ സ്പോർടി ആർഎസ് പതിപ്പിനെ ഈ ഓഫറിൽ പെടുത്തിയിട്ടില്ല.

ബെൻസ്, ബിഎംഡബ്ല്യൂ കാറുകൾക്ക് കിടിലൻ ഓഫറുകൾ!!

വാഹനം തിരഞ്ഞെടുക്കുമ്പോൾ ലഭ്യമായിട്ടുള്ള ഓഫറുകളും ഡിസ്കൗണ്ടുകളും പരമാവധി പ്രയോജനപ്പെടുത്തുക. കൂട്ടത്തിൽ പെർഫോമൻസിന്റേയും കാറിന്റെ ഗുണമേന്മയുടേയും കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവുകയും അരുത്. ഇത്രയും ശ്രദ്ധിച്ചാൽ നിങ്ങളാഗ്രഹിച്ച കാർ തിരഞ്ഞെടുക്കൽ വളരെ എളുപ്പമാകും.

More from DriveSpark

Article Published On: Monday, August 8, 2016, 9:00 [IST]
English summary
New Car Discounts For The Month — This Will Change Your Decision
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X