പുതിയ ഷവർലെ ക്രൂസ് സെഡാൻ ഇന്ത്യയിൽ
പുതിയ ക്രൂസ് സെഡാനുമായി എത്തിയിരിക്കുകയാണ് ഷവർലെ. 14.68 നും 17.81ലക്ഷത്തിനും ഇടയിലാണ് ഇതിന്റെ ദില്ലി എക്സ് ഷോറും വില. പുതുക്കിയ പല ഫീച്ചറുകളും ഈ സെഡാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പുതിയ ഷവർലെ സെഡാനിന്റെ വിലയും വേരിയന്റും ചുവടെ ചേർക്കുന്നു:
- ഷവർലെ ക്രൂസ് എൽടി വിത്ത് മാനുവൽ ട്രാൻസ്മിഷൻ - 14.68ലക്ഷം
- ഷവർലെ ക്രൂസ് എൽടിഇസഡ് വിത്ത് മാനുവൽ ട്രാൻസ്മിഷൻ - 16.75ലക്ഷം
- ഷവർലെ ക്രൂസ് എൽടിഇസഡ് വിത്ത് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ - 17.81ലക്ഷം
2.0ലിറ്റർ വിസിഡിഐ ടർബോചാർജ്ഡ് ഡീസൽ എൻജിനാണ് ക്രൂസിൽ ഉൾപ്പടെത്തിയിരിക്കുന്നത്. ഇതിൽ 6സ്പീഡ് മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഉൾപ്പെടുത്തുന്നതായിരിക്കും. 380എൻഎം ടോർക്കും 163.72കുതിരശക്തിയും ഈ ഡീസൽ എൻജിൻ ഉല്പാദിപ്പിക്കുന്നു.
ഈ ക്രൂസിന്റെ ഫ്രണ്ട് ലുക്കിൽ കൂറയേറെ പുതുമകൾ കൊണ്ടുവന്നിട്ടുണ്ട്. പുതിയ എക്സോസ്റ്റ് ഔട്ട്‍ലെറ്റിനൊപ്പം പുതുക്കിയ ലിപ് സ്പോയിലറും പിൻവശത്തായി നൽകിയിട്ടുണ്ട്.കൂടാതെ പുതിയ പ്രോജക്ടർ ഫോഗ്‍ലാമ്പുകളും എൽഇഡി ഡിആർഎല്ലുകളും ഉൾക്കൊള്ളിച്ചിട്ടുണ്ട്.
ക്യാമ്പിനകത്ത് 7ഇഞ്ച് മൈ-ലിങ്ക് ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം നൽകിയിട്ടുണ്ട്. സ്മാർട്ട് റേഡിയോ, ഗ്രേസ് നോട്ട് എന്നിവ ഇൻഫോടെയിൻമെന്റ് സിസ്റ്റത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഒരു റിയർ വിഷൻ ക്യാമറയും മൈ-ലിങ്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സുരക്ഷയ്ക്കായി മുൻവശത്ത് രണ്ട് എയർബാഗുകളും രണ്ട് സൈഡ് എയർബാഗുകളും കൊടുത്തിട്ടുണ്ട്. കൂടാതെ ഇലക്ട്രിക് സെൻസറുകൾ അടക്കമുള്ള എബിഎസ്, പാസീവ് എൻട്രി പാസീവ് സ്റ്റാർട്ട്, ചൈൽഡ് സീറ്റ് പ്രോവിഷൻ, എൻജിൻ ഇമ്മോബലൈസർ, ആന്റി തെഫ്റ്റ് അലാറം, പ്രോഗ്രാമബിൾ ഓട്ടോ ഡോർ ലോക്കുകൾ എന്നീ മറ്റ് സുരക്ഷാ ഫീച്ചറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.


Click it and Unblock the Notifications





















