ഹോണ്ട സിവിക് തിരിച്ചുവരവിന് ഒരുങ്ങുന്നു
നൂതനമായ രൂപകല്‍പ്പനയും സാങ്കേതികതയും ഉടലെടുത്ത് ആരാധകരുടെ ശ്രദ്ധ പിടിച്ച് പറ്റാൻ കഴിഞ്ഞിട്ടുള്ള കാറാണ് ഹോണ്ട സിവിക്. ഇക്കാരണം കൊണ്ട് തന്നെ സിവികിൽ നടത്തുന്ന ഏത് തരത്തിലുള്ള പുതുക്കലുകളും വലിയ ജലശ്രദ്ധയാകർഷിച്ചിരുന്നു.
വിജയം കുറിക്കാനെത്തുന്നു ഹ്യുണ്ടായ് ഐ30
2013ലാണ് സിവിക് വിപണിയിൽ നിന്നും പിൻവാങ്ങുന്നത്. എട്ടാം തലമുറ സിവികായിരുന്നു അപ്പോൾ വിപണിയിലുണ്ടായിരുന്നത്. നിലവിൽ അന്താരാഷ്ട്ര വിപണിയില്‍ വിൽക്കപ്പെടുന്ന പത്താം തലമുറ സിവികാണ് ഇന്ത്യയിലവതരിക്കാൻ പോകുന്നത്. സിവികിന്റെ ഡീസൽ പതിപ്പ് കൂടി ഇറങ്ങുമെന്നുള്ള പ്രത്യേകത കൂടിയുണ്ട്.

ഡിസൈനിനെ കുറിച്ച് പറയുകയാണെങ്കിൽ നീളവും വീതിയും കൂടി ഒതുക്കമുള്ള രൂപഭംഗിയാണ് സിവിക് കൈവരിച്ചിരിക്കുന്നത്. യൗവനം തുളുമ്പുന്ന കൂപ്പെ സ്റ്റൈലിലുള്ള രൂപഭംഗിയാണ് ഈ കാറിന്റെ മുഖ്യാകർഷണം.

എട്ടാം തലമുറ സിവികിനെയായിരുന്നു ഇന്ത്യൻ വിപണി കണ്ടത്. 2013 ൽ പിൻവലിച്ചതിന് ശേഷമെത്തിയ ഈ പത്താം തലമുറക്കാരനും അതെ താല്പര്യത്തോടെ സ്വീകരിക്കുമെന്നുള്ള പ്രതീക്ഷയിലാണ് ഹോണ്ട.

മുൻപ് പെട്രോൾ വേരിയന്റ് മാത്രമായിരുന്നു ഇന്ത്യയിൽ ലഭ്യമായിരുന്നത്. ഇപ്പോൾ ഡീസലിന്റെ ഒരു പതിപ്പ് കൂടി ഇറക്കാനുള്ള തീരുമാനത്തിലാണ് കമ്പനി.

143ബിഎച്ച്പി നൽകുന്ന 1.8ലിറ്റർ പെട്രോൾ എൻജിനും 120ബിഎച്ച്പിയുള്ള 1.6ലിറ്റർ ഡീസൽ എനജിനുമാണ് പുതിയ സിവികിന് കരുത്തേകുക.

ഇതിനുപുറമെ സിവിക് പ്രേമികൾക്കായി 175ബിഎച്ച്പിയുള്ള 1.5ലിറ്റർ ടർബോ പെട്രോൾ എൻജിനിനെ കൂടി അവതരിപ്പിക്കുന്നതായിരിക്കും.

പുതിയ സിവികിൽ അൾട്രാ-ഹൈ-സ്ട്രെങ്ത് സ്റ്റീലാണ് ഉപയോഗപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ വാഹനം ദൃഢതയും മികച്ച ഹാന്റലിംഗും ഉറപ്പുവരുത്തും.

ടൊയോട്ട കോറോള, സ്കോഡ ഒക്ടാവിയ, ഫോക്സവാഗൺ ജെറ്റ, ഷവർലെ ക്രൂസ്, വരാനിരിക്കുന്ന ഹ്യുണ്ടായ് ഇലാൻട്ര എന്നിവയുമായി പോരടിക്കാനായിരിക്കും സിവിക് എത്തുക.

15-18ലക്ഷത്തോളമായിരിക്കും പുതിയ സിവിക്കിന്റെ വില.

പോക്കറ്റിലൊതുങ്ങുന്ന മികച്ച 10 ഓട്ടോമാറ്റിക് കാറുകൾ

മികച്ച മൈലേജുള്ള 10 ഡീസൽ എസ്‌യുവികൾ


Click it and Unblock the Notifications