കാർപ്രേമികൾക്ക് ഹരമാകാൻ നിസ്‌മോ
നിസ്സാൻ മോട്ടോർസ് പുതിയ ജിടി-ആർ മോഡലിനെ പുറത്തിറക്കി. 'ജിടി-ആർ നിസ്‌മോ' സൂപ്പർകാർ എന്ന പേരിലാണ് 2017 മോഡലിനെ അവതരിപ്പിക്കുന്നത്. 2007ൽ നിസ്സാൻ ജിടി-ആർ വിപണിപ്രവേശം ചെയ്തപ്പോൾ തന്നെ ലോകമെമ്പാടുമുള്ള കാർപ്രേമികളുടെ ഹരമായിരുന്നു.
മാരുതി 800നൊരു പുനർജ്ജന്മം ചൈനയിൽ
മുൻ മോഡലുകളെ അപേക്ഷിച്ച് രൂപഭംഗിയിൽ മുന്നിട്ട് നിൽക്കുന്ന നിസ്‌മോ തീർച്ചയായും യുവാക്കളുടെ ഹരമായിരിക്കുമെന്നാണ് ഈ ജാപ്പനീസ് വാഹന നിര്‍മ്മാതാക്കള്‍ ഉറപ്പിക്കുന്നത്.

മുൻ ബംബറിൽ കാര്യമായ മാറ്റം വരുത്തിയിട്ടുണ്ടെന്നുള്ളതാണ് ഈ പതിപ്പിന്റെ പ്രത്യേകത. കാർബൺ ഫാബർ പാളികളാണ് ബംബറിൽ ഉപയോഗിച്ചിരിക്കുന്നത്.

ബോണറ്റിലും അല്പംചില വ്യത്യാസങ്ങൾ വരുത്തി കാറിന്റെ മോടി വർധിപ്പിച്ചിട്ടുണ്ട്.

എൻജിൻ പ്രവർത്തനത്തെ ത്വരിതപ്പെടുത്തുന്ന രീതിയിൽ മികച്ച വായുസഞ്ചാരം നൽകുന്ന തരത്തിലാണ് മുൻഗ്രിൽ ക്രമീകരിച്ചിരിക്കുന്നത്.

592 ബിഎച്ച്പിയും 652എൻഎം ടോർക്കും നൽകുന്ന 3.8ലിറ്റർ വി6 ട്വിൻ ടർബോചാർജ്ഡ് പെട്രോൾ എൻജിനാണ് ജിടിആറിന്റെ പുത്തൻ പതിപ്പിന് കരുത്തേകുന്നത്.

എൻജിനിൽ ഡ്യുവൽ ക്ലച്ച് 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സും ജിടി3 റേസിംഗ് കാറുകളിലുള്ള ടര്‍ബോ ചാര്‍ജറുകളും എൻജിനോടൊപ്പം നൽകിയിട്ടുണ്ട്.

ഇവയൊക്കെ ജപ്പാനിലെ യോക്കോഹോമയില്‍ കൈകൊണ്ട് വിളക്കിച്ചേര്‍ത്തതാണ് എന്നുള്ള പ്രത്യേകത കൂടിയുണ്ട്.

മികച്ചതീതിയിൽ രൂപകല്പന ചെയ്ത അകത്തളമാണ് നിസ്‌മോയെ കൂടുതൽ സുന്ദരനാക്കുന്നത്.

ലെതർ സ്റ്റിയറിംഗ് വീല്‍, 8 ടച്ച് സ്‌ക്രീന്‍,സെന്റര്‍ ആം റെസ്റ്റ് എന്നിവയ്‌ക്കൊപ്പം പുതുക്കി പണിത ഡാഷ്‌ബോര്‍ഡും നിസ്‌മോയുടെ അകത്തളത്തിലെ ഭംഗി വർധിപ്പിക്കുന്നു.

അല്‍ക്കന്റാറാ ലെതർ ഉപയോഗിച്ചാണ് സീറ്റുകൾ നിർമ്മിച്ചിരിക്കുന്നത്. എല്ലാ തരത്തിലും രൂപഭംഗിയിൽ കാര്യമായ മാറ്റം വരുത്തിയാണ് പുത്തൻ പതിപ്പ് വിപണിയിൽ എത്താൻ പോകുന്നത്.

സുരക്ഷയ്ക്കായി അഡ്വാൻസ്ഡ് എയർ ബാഗ് സിസ്റ്റം, റൂഫ് മൗൺണ്ടഡ് കർട്ടൻ എയർബാഗുകൾ, ടയർ പ്രെഷർ ഡിസ്പ്ലെ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.

നിരത്തുകളിലെ മികച്ച പെർഫോമൻസിനായി എയറോഡൈനാമിക് ഡിസൈനാണ് സൂപ്പർകാറിന് നൽകിയിരിക്കുന്നത്.

അഞ്ച് വ്യത്യസ്ത നിറങ്ങളിലാണ് ഈ പുതിയ അവതാരം പിവണിയിലെത്തുക. മറ്റ് നിസ്സാൻ മോഡലുകളിൽ നിന്നും തികച്ചും വേറിട്ട് നിൽക്കുന്ന ഒരു സൂപ്പർ കാർ തന്നെയാണിത്.

മികച്ച മൈലേജുള്ള 10 ഡീസൽ എസ്‌യുവികൾ

കേരളത്തിൽ ഡീസൽ വാഹനങ്ങൾക്ക് നിരോധനം


Click it and Unblock the Notifications








