നിസാൻ ടെറാനോയുടെ എഎംടി പതിപ്പെത്തുന്നു!!!
ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസാന്‍ കോംപാക്ട് സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വെഹിക്കിള്‍ ടെറാനോയുടെ എഎംടി പതിപ്പുമായി എത്തുന്നു. ഓക്ടോബർ രണ്ടാം പകുതിയോടെയായിരിക്കും വിപണിയിലെ അവതരണം. നവരാത്രി, ദീപാവലി ഉത്സവക്കാലം കണക്കിലെടുത്തുകൊണ്ടാണ് പുതിയ വേരിയന്റിനെ എത്തിക്കുന്നത്.


നിലവിൽ നിസാൻ സണ്ണി, മൈക്ര മോഡലുകളാണ് എഎംടി ഉൾപ്പെടുത്തി വിപണിയിലുള്ളത്. എന്നാൽ കോംപാക്ട് എസ്‌യുവി ടെറാനോയിലുള്ള ഈ അഭാവമിപ്പോൾ നികത്തിയിരിക്കുകയാണ്.

കുറച്ച് നാളുകൾക്ക് മുൻപാണ് റിനോ ഡസ്റ്ററിന്റെ എഎംടി പതിപ്പിനെത്തിച്ചത്. കോംപാക്ട് എസ്‌യുവികൾക്കായി റിനോയും നിസാനും ഒരേ പ്ലാറ്റ്ഫോം പങ്കിടുന്നതിനാൽ ഡസ്റ്ററിലുള്ള എഎംടി ഓപ്ഷൻ തന്നെയായിരിക്കും ടെറാനോയിലും ഉണ്ടാവുക.

109ബിഎച്ച്പിയും 248എൻഎം ടോർക്കും നൽകുന്ന 1.5ലിറ്റർ ഡീസൽ എൻജിനിലായിരിക്കും എഎംടി ഓപ്ഷൻ ഉൾപ്പെടുത്തുക.

ദില്ലി എക്സ്ഷോറൂം 12.50ലക്ഷത്തിനായിരിക്കും ടെറാനോ എഎംടി മോഡൽ വിപണിയിലെത്തിച്ചേരുക.

വിപണിയിലെ ലോഞ്ചിനെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ നിസാനിൽ നിന്നും പുറത്തുവരാത്ത സ്ഥിതിക്ക് അല്പം കാത്തിരിക്കേണ്ടതായിരിക്കുന്നു.

റിനോ കാറുകൾക്ക് തകർപ്പൻ ഉത്സവക്കാല ഓഫറുകൾ, പാഴാക്കരുതെ
ടാറ്റ കാർ വാങ്ങണമെങ്കിൽ രണ്ടാമതൊന്നു ചിന്തിക്കേണ്ടിയിരിക്കുന്നു


Click it and Unblock the Notifications








