നാലുമാസത്തിനുള്ളിൽ 40,000യൂണിറ്റുകൾ വിറ്റഴിച്ച് മാരുതിയുടെ ഹൈബ്രിഡ് കാറുകൾ

Written By:

മാരുതി സുസുക്കിയുടെ സ്‌മാർട്ട് ഹൈബ്രിഡ് ടെക്നോളജി ഉപയോഗപ്പെടുത്തി നിർമ്മിച്ച കാറുകൾക്ക് മികച്ച വില്പന നടന്നതായിട്ടാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കമ്പനിയുടെ സിയാസ് സെഡാനും മൾട്ടി യൂട്ടിലിറ്റി വാഹനമായ എർടിഗയുമാണ് എസ്എച്ച്‌വിഎസ് (Smart Hybrid Vehicle from Suzuki) സാങ്കേതികത ഉപയോഗിച്ചുള്ള ഇന്ത്യൻ വിപണിയിലെ നിലവിലുള്ള വാഹനങ്ങൾ.

ഏറ്റവും കൂടുതൽ വിറ്റഴിച്ച ഹൈബ്രിഡ് സ്പോർട്സ് കാർ ഏത്

പുതിയ കണക്ക് പ്രകാരം കഴിഞ്ഞ നാല് മാസത്തിൽ രണ്ട് വാഹനങ്ങളുടേയും ചേർത്ത് നാല്പതിനായിരത്തിലധികം യൂണിറ്റുകളാണ് വിറ്റഴിച്ചിട്ടുള്ളത്.

To Follow DriveSpark On Facebook, Click The Like Button
 നാലുമാസത്തിനുള്ളിൽ 40,000യൂണിറ്റുകൾ വിറ്റഴിച്ച് മാരുതിയുടെ ഹൈബ്രിഡ് കാറുകൾ

ഒരു മാസത്തെ കണക്ക് എടുത്ത് നോക്കുകയാണെങ്കിൽ സിയാസിന്റേയും എർടിഗയുടേയും 5000, 6000 യൂണിറ്റുകൾ വീതമാണ് വിൽക്കപ്പെടുന്നത്.

 നാലുമാസത്തിനുള്ളിൽ 40,000യൂണിറ്റുകൾ വിറ്റഴിച്ച് മാരുതിയുടെ ഹൈബ്രിഡ് കാറുകൾ

ഇന്ത്യൻ ഗവൺമെന്റിന്റെ ഫെയിം സ്കീമും എസ്‌എച്ച്‌വിഎസ് മോഡലുകളുടെ മികച്ച ഇന്ധനക്ഷമതയുമാണ് മികച്ച വിൽപനയ്ക്കുള്ള കാരണമായി കണക്കാക്കുന്നത്.

 നാലുമാസത്തിനുള്ളിൽ 40,000യൂണിറ്റുകൾ വിറ്റഴിച്ച് മാരുതിയുടെ ഹൈബ്രിഡ് കാറുകൾ

ഫെയിം സ്കീം ഉപയോഗപ്പെടുത്തി മാരുതി 29,000രൂപ വരെയുള്ള ആനുകൂല്യമാണ് ഈ ഹൈബ്രിഡ് വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ളത്.

 നാലുമാസത്തിനുള്ളിൽ 40,000യൂണിറ്റുകൾ വിറ്റഴിച്ച് മാരുതിയുടെ ഹൈബ്രിഡ് കാറുകൾ

ഇന്റഗ്രേറ്റഡ് സ്റ്റാർടർ ജനറേറ്റർ ഉൾപ്പെടുത്തിയാണ് എസ്എച്ച്‌വിഎസ് മോഡലുകൾ ഇറക്കുന്നത്. ലിതിയം അയേൺ ബാറ്ററിയാണ് ഈ കാറുകളെ പ്രവർത്തിപ്പിക്കുന്നത്.

 നാലുമാസത്തിനുള്ളിൽ 40,000യൂണിറ്റുകൾ വിറ്റഴിച്ച് മാരുതിയുടെ ഹൈബ്രിഡ് കാറുകൾ

വാഹനം ഓടുമ്പോഴുണ്ടാകുന്ന കൈനറ്റിക് എനർജിയെ വൈദ്യുതോർജ്ജമാക്കി മാറ്റിയാണ് ബാറ്ററി ചാർജ് ചെയ്യപ്പെടുന്നത്.

 നാലുമാസത്തിനുള്ളിൽ 40,000യൂണിറ്റുകൾ വിറ്റഴിച്ച് മാരുതിയുടെ ഹൈബ്രിഡ് കാറുകൾ

വാഹനങ്ങളിൽ നിയന്ത്രണമേർപ്പെടുത്തി കൊണ്ട് ഏറ്റവും കൂടുതൽ മലിനീകരണമുള്ള ദില്ലി നഗരത്തെ ശുദ്ധീകരിക്കാനായി തുടങ്ങിവെച്ച ഓഡ് ഈവൺ ഫോർമുല വരുന്ന ഏപ്രിൽ 15 മുതൽ 30 വരെ വീണ്ടും നടപ്പാക്കുമെന്നതിനാൽ വരും നാളിൽ എസ്എച്ച്‌വിഎസ് മോഡലുകൾക്ക് ആവശ്യകതയേറാനുള്ള സാധ്യതയാണുള്ളത്.

 നാലുമാസത്തിനുള്ളിൽ 40,000യൂണിറ്റുകൾ വിറ്റഴിച്ച് മാരുതിയുടെ ഹൈബ്രിഡ് കാറുകൾ

മാരുതിയുടെ ഹൈബ്രിഡ് കാര്‍ അറിയേണ്ടതെല്ലാം

English summary
Maruti Suzuki sells over 40,000 Ciaz, Ertiga SHVS models in four months
Story first published: Friday, April 1, 2016, 17:36 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark