ഡീസൽ, പെട്രോൾ വില കുത്തനെകൂടി...
രാജ്യത്ത് പെട്രോൾ, ഡീസൽ വില വീണ്ടും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 3.38 രൂപയും ഡീസൽ ലിറ്ററിന് 2.67 രൂപയുമാണ് കൂടിയിരിക്കുന്നത്.
കഴിഞ്ഞ രണ്ട് മാസങ്ങളിലായി ഇന്ധനവിലയിൽ നല്ല കൂറവു കണ്ടിരുന്നുവെങ്കിലും പൊടുന്നനെയാണ് വിലയിലുള്ള വർധനവുണ്ടായിരിക്കുന്നത്. സെപ്തംബർ ഒന്ന് അർദ്ധരാത്രി മുതൽ തന്നെ പുതിക്കിയ വില പ്രാബല്യത്തിൽ വന്നു.

പുതുക്കിയ വില പ്രകാരം പെട്രോൾ ലിറ്ററിന് 63.47, ഡീസൽ 52.94 രൂപയുമായിരിക്കും ലഭ്യമാവുക. കഴിഞ്ഞ മാസങ്ങളിൽ പെട്രോളിന് ഒരു രൂപ, ഡീസലിന് 2 രൂപ എന്ന നിരക്കിൽ വിലക്കുറവ് ഏർപ്പെടുത്തിയിരുന്നു.

ആഗോള വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില വർധിച്ച സാഹചര്യത്തിലാണ് ഈ പുതിയ നടപടി കൈകൊണ്ടിരിക്കുന്നത്.

രാജ്യാന്തര ഇന്ധനവിലയിൽ 13 ശതമാനം വർധനവുണ്ടായതാണ് പെട്ടെന്നുള്ള വിലവർധനവിനുള്ള കാരണം.

അസംസ്‌കൃത എണ്ണയുടെ രാജ്യാന്തര വിപണിയിലെ വിലയിലും മറ്റ് പെട്രോൾ ഉല്പന്നങ്ങളുടെ വിലയിലുമുണ്ടായിട്ടുള്ള വർധനവാണ് ഇന്ത്യയിലെ ഇന്ധനവിലയും വർധിക്കാനുള്ള കാരണമായതെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷനും വ്യക്തമാക്കി.

25 കിടിലൻ ഫീച്ചറുകളുമായി റിനോ ലോഡ്ജി വേൾഡ് എഡിഷനെത്തി
ഇന്ത്യൻ നിരത്തിലെ സാന്നിധ്യമാകാൻ ഇലക്ട്രിക് ബസുകളും


Click it and Unblock the Notifications








