ഷരപോവയ്ക്ക് പോഷെയുടെ തിരിച്ചടി
ജർമ്മൻ കാർ നിർമാതാവായ പോഷെ റഷ്യൻ ടെന്നീസ് താരം മറിയ ഷറപോവയെ അംബാസിഡർ സ്ഥാനത്തിന് നിന്നും ഒഴിവാക്കി. നിരോധിക്കപ്പെട്ട ചില മരുന്നുകളുടെ പട്ടികയിൽ പെടുന്ന മെൽഡോണിയം കഴിച്ചിട്ടുണ്ടെന്ന് ലോസ് എയ്ഞ്ചെൽസിൽ നടന്ന പത്രസമ്മേളനത്തിൽ ഷറപോവ വ്യക്തമാക്കിയതോടെയാണ് പോഷെ ഈ തീരുമാനം കൈക്കൊണ്ടത്.
സ്വന്തമായി ഓടിക്കാൻ ഹേമമാലിനിക്കൊരു നാനോ
2014ലായിരുന്നു പോഷെയുടെ ആദ്യ വനിതാ ബ്രാന്റ് അംബാസിഡറായി മരിയാ ഷറപോവയെ തിരഞ്ഞെടുക്കുന്നത്. ഇക്കഴിഞ്ഞ ജനവരിയിലാണ് ലോക ഉത്തേജക വിരുദ്ധ ഏജൻസിയായ വാഡ ഈ മരുന്ന് നിരോധിച്ചത്. മെൽഡോണിയം ഉപയോഗിച്ചിട്ടുണ്ടെന്ന് തെളിഞ്ഞതോടുകൂടി താരത്തിന്റെ കായിക ഭാവിയും അനിശ്ചിത്വത്തിലായി.

പത്ത് വർഷോളമായി ചില ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഡോക്ടറുടെ നിർദേശപ്രകാരമാണ് താൻ ഈ മരുന്ന് കഴിക്കുന്നതെന്നാണ് ഷറപോവ വ്യക്തമാക്കിയത്.

ഇതേതുടർന്ന് രാജ്യാന്തര ടെന്നീസ് ഫെഡറേഷൻ ഷറപോവയ്ക്ക് താല്കാലിക വിലക്കേർപ്പെടുത്തുകയും ചെയ്തു.

മരുന്ന് പരിശോധനയിൽ പരാജയപ്പെടുന്ന പക്ഷം അയോഗ്യമാക്കുന്നതിനൊപ്പം ഷറപോവ കായിക ജീവിതത്തിൽ നേടിയെടുത്ത എല്ലാ സ്ഥാനമാനങ്ങളും തിരിച്ചെടുക്കുമെന്ന് കൂടി ഫെഡറേഷൻ വ്യക്തമാക്കി.

പരിശോധന സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭിക്കുന്നത് വരെ ഷറപോവയെ ഉൾപ്പെടുത്തിക്കൊണ്ട് മുൻപ് നിശ്ചയിച്ച എല്ലാ പരിപാടികളും നിർത്തിവെക്കുമെന്ന് പോഷെയും അറിയിച്ചിരിക്കുന്നു.

നൈക്കിയും ആഡംബര വാച്ച് നിർമാതാവായ ടാഗ് ഹ്യൂവും ഈ ടെന്നീസ് താരവുമായി നടത്തിയിട്ടുള്ള എല്ലാ കാരാറിൽ നിന്നും നേരത്തേതന്നെ പിൻവാങ്ങിയിരുന്നു.

ഫോർബ്സിന്റെ കണക്ക്പ്രകാരം അന്താരാഷ്ട്രതലത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലമുള്ള വനിതാ കായികതാരമാണ് ഷറപോവ. കൂടാതെ ലോക ടെന്നീസ് അസോസിയേഷൻ പട്ടികയിൽ ഇവർ ഏഴാം റാങ്കിനർഹമാണ്.

2015ൽ 297 കോടി ഡോളർ സമ്പാദിച്ചുകൊണ്ട് ലോക കായികതാരങ്ങളുടെ പട്ടികയിൽ ഷറപോവ ഇരുപത്തിയാറാം സ്ഥാനത്താണുള്ളത്.

ബോളിവുഡ് താരങ്ങളുടെ പ്രിയ ബൈക്കുകൾ
കബാലിയിൽ സ്റ്റൈൽ മന്നൻ രജനിക്കൊപ്പം ആസ്റ്റൺ മാർട്ടിനും


Click it and Unblock the Notifications








