കാണൂ സർ രവീന്ദ്ര ജഡേജയുടെ വിവാഹസമ്മാനം
ഇന്ത്യൻ ടീമിന്റെ ഓൾ റൗണ്ടറായ രവീന്ദ്ര ജഡേജയ്ക്ക് സമ്മാനമായി ലഭിച്ചത് ഒരു ഓഡി ക്യൂസെവൻ. വിവാഹം പ്രമാണിച്ചാണ് ഈ വിലപ്പെട്ട സമ്മാനം. ഏപ്രിൽ പതിനേഴിന് വിവാഹിതനാകാൻ ഇരിക്കെ ഭാവി വധുവിന്റെ പിതാവാണ് ഇത് സമ്മാനിച്ചിട്ടുള്ളത്. രാജ്‌കോട്ടിലെ പ്രമുഖ ബിസിനസ് കുടുംബത്തിലെ ഏകമകളായ റീവ സോളാങ്കിയുമായാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്.
മെക്കാനിക്കൽ എൻഞ്ചിനീയറാണ് ഈ ക്രിക്കറ്റ് താരത്തിന്റെ ജീവിതസഖിയായി എത്തുന്ന റീവ. വിവാഹത്തിന് മുന്നോടിയായി ലഭിച്ച സമ്മാനത്തെ കുറിച്ച് തന്റെ ട്വിറ്റർ പേജ് വഴിയാണ് വിവരങ്ങൾ പങ്കിട്ടത്. കഴിഞ്ഞമാസം ഒമ്പതിനായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം. ഒരുമിച്ചുള്ള ജീവിതയാത്രയിൽ കൂട്ടായി എത്തിയ ഓഡി ക്യൂസെവനെ കുറിച്ച് കൂടുതലറിയാം.

ഏകദേശം ഒരുകോടി വിലമതിക്കുന്ന ഓഡി ക്യൂസെവനാണ് താരത്തിന്റെ വിവാഹസമ്മാനം. ഇരുവരും ചേർന്നാണ് കാർ ഏറ്റുവാങ്ങിയത്.

2967സിസി ഡീസൽ എൻജിനാണ് ഈ ആഡംബര എസ്‌യുവിക്ക് കരുത്തേകുന്നത്.

245ബിഎച്ച്പി കരുത്തും 600എൻഎം ടോർക്കുമാണ് ഈ എൻജിനുള്ളത്.

ഫോർ വീൽ ഡ്രൈവ് ഓപ്ഷനുള്ള ഈ എസ്‌യുവിയിൽ 8സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് നൽകിയിട്ടുള്ളത്.

മണിക്കുറിൽ 234 കിലോമീറ്ററാണ് ഈ എസ്‌യുവിയുടെ ഉയർന്ന വേഗതയായി കണക്കാക്കുന്നത്.

വെറും 7.1 സെക്കന്റിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗതയാർജ്ജിക്കാനുള്ള ശേഷിയുണ്ട് ക്യുസെവനിന്.

ലിറ്ററിന് 8.9 മൈലേജാണ് ക്യു7 വാഗ്ദാനം ചെയ്യുന്നത്.

മൾട്ടി ഫംഗ്ഷണൽ സ്റ്റിയറിംഗ് വീൽ, ക്രൂസ് കൺട്രോൾ, ടച്ച് സ്ക്രീൻ, ലെതർ സീറ്റുകൾ, ഫാബ്രിക് അപ്ഹോൾസ്ട്രി, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നീ സവിശേഷതകളാണ് ആഡംബര വാഹനത്തിനുള്ളത്.

സുരക്ഷ ഉറപ്പ് വരുത്താൻ എബിഎസ്, ഇബിഡി, ഡ്രൈവർ എയർബാഗ്, പാസഞ്ചർ എയർബാഗ്, സൈഡ് കർട്ടൻ എയർബാഗുകൾ, ആന്റി തെഫ്റ്റ് അലാം, ട്രാക്ഷൻ കൺട്രോൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.

ജഡേജയുടെ ജന്മസ്ഥലമായ രാജ്ഘട്ടിൽ വെച്ചാണ് വിവാഹചടങ്ങുകൾ നടക്കുന്നത്. മൂന്ന് ദിവസങ്ങളിലായി നടത്തപ്പെടുന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും ക്രിക്കറ്റ് രംഗത്തെ സുഹൃത്തുക്കളുമാണ് പങ്കെടുക്കുന്നത്.

യുവതാരം കോഹ്‌ലിയുടെ ഡ്രീം കാർ ഏതെന്നറിയോ

ഗായിക റിമിയുടെ ജീവിതത്തിലേക്ക് വന്ന പുതിയ അതിഥി


Click it and Unblock the Notifications








