റിനോയുടെ വമ്പിച്ച ലോഹരി ഫെസ്റ്റിവൽ ഓഫറുകൾ!
ഉപഭോക്താക്കൾക്കൊരു സന്തോഷ വാർത്ത! ലോഹരി ഫെസ്റ്റിവൽ പ്രമാണിച്ച് ഡസ്റ്റർ കോംപാക്ട് എസ്‌യുവി, ലോഡ്ജി എംപിവി മോഡലുകൾക്ക് റിനോ സ്പെഷ്യൽ ഓഫറുകൾ ഏർപ്പെടുത്തിയിരിക്കുന്നു. ജനവരി 1നും 31നും ഇടയ്ക്ക് ബുക്കിംഗ് നടത്തിയിട്ടുള്ളവർക്കാണ് ഈ ഓഫർ ലഭിക്കുക.
കൂടുതൽ വിവരങ്ങൾ വരും സ്ളൈഡുകളിൽ കാണാം.

81,000രൂപ വരെയുള്ള ആനുകൂല്യമാണ് എസ്‌യുവി വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് ലഭിക്കാൻ പോകുന്നത്.

കാർ ലോണിന് അപ്ളൈ ചെയ്യുന്നവർക്ക് 8.99 ശതമാനം സ്പെഷ്യൽ ഇന്ററസ്റ്റും ഏർപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യയിലുടെനീളം ഡസ്റ്ററിന്റെ പെട്രോൾ,ഡീസൽ വേരിയന്റുകൾക്ക് ഓഫർ ലഭിക്കുന്നതായിരിക്കും.

1ലക്ഷം രൂപയുടെ ആനുകൂല്യമാണ് ലോഡ്ജി എംപിവി മോഡലുകൾക്ക് നൽകിയിരിക്കുന്നത്. കൂടാതെ ഒരു ലക്ഷം രൂപവരെയുള്ള എക്സേഞ്ച് ആനുകൂല്യവും ഏർപ്പെടുത്തിയിട്ടുണ്ട്.

റിനോയുടെ എല്ലാ ഓഫറുകൾക്കും ഒരു നിശ്ചിത കാലാവധിയുണ്ടെന്ന് മാത്രമല്ല സ്റ്റോക്കുകൾ തീരുന്നത് വരെ മാത്രമെ ഇത് ലഭ്യമാവുകയുള്ളൂ.

കൂടുതൽ പരിഷ്കാരത്തോടെയായിരിക്കും റിനോയുടെ പുതിയ ഡസ്റ്റർ ഇറങ്ങാൻ പോകുന്നത്. കോംപാക്ട് എസ്‌യുവിയുടെ ഈ പുതിയ വേർഷൻ വരാനിരിക്കുന്ന ഓട്ടോഎക്സ്പോയിൽ പ്രദർശിപ്പിക്കുന്നതായിരിക്കും.

ദില്ലിയിലെ ഈ ഷോയ്ക്ക് ശേഷമായിരിക്കും പുതിയ ഡസ്റ്ററിന്റെ ലോഞ്ച് തീരുമാനിക്കുക.


Click it and Unblock the Notifications








