കാത്തിരിപ്പിന് ഒടുവിലിതാ പുതിയ ഡസ്റ്റർ
ദില്ലി ഓട്ടോ എക്സപോയിലെ മുഖ്യാത്ഥിതി ആയി മാറാൻ ഡസ്റ്ററിന്റെ പുതു പതിപ്പുമായിട്ടാണ് റിനോയുടെ വരവ്. ഇന്ത്യൻ വാഹന വിപണിയിൽ ഒരു ഉയർന്ന സ്ഥാനമലങ്കരിക്കാൻ കോംപാക്ട് എസ്‍യുവി സെഗ്മെന്റിലുള്ള ഡസ്റ്ററിന് കഴിഞ്ഞിട്ടുണ്ട്. വിപണിയിലെത്തിയിട്ട് വർഷങ്ങൾ പലതായെങ്കിലും ഇന്നും ജനപ്രിയവാഹനം തന്നെയെന്നതിൽ ഒരു സംശയവുമില്ല.
ഈ സെഗ്മെന്റിൽ പുതുതായി എത്തുന്ന വമ്പന്മാരോട് കിടപിടിച്ച് നിൽക്കാൻ കുറേയേറെ പുതുമകളോടെയാണ് ഡസ്റ്ററിനെ അവതരിപ്പിച്ചിരിക്കുന്നത്. ഡസ്റ്റർ ആരാധകർക്ക് ഇതൊരു സന്തോഷവാർത്ത കൂടിയാണ്.

എൻജിൻ
ഡീസൽ പെട്രോൾ വേരിയന്റുകളിൽ ഡസ്റ്റർ ലഭ്യമാണ്. 1.5ലിറ്റർ ശേഷിയുള്ള ഡീസൽ എൻജിൻ 84 കുതിരശക്തിയും 200എൻഎം ടോർക്കും നൽകുന്നു. ഇതിന്റെ മൈലേജ് 20.64/19.1കിമി/ലി ആണ്.
1.6ലിറ്റർ പെട്രോൾ എൻജിൻ 103 കുതിരശക്തിയും 248എൻഎം ടോർക്കും ഉല്പാദിപ്പിക്കുന്നു. 13.2കിമി/ലിറ്റാണ് ഇതിന്റെ മൈലേജ്.
6സ്പീഡ് എഎംടി 'ഈസി-ആർ'ഗിയർബോക്സ് ഉൾപ്പെടുത്തിയിരിക്കുന്നു. എഎംടി ഘടിപ്പിക്കുന്ന ആദ്യത്തെ ഡസ്റ്റർ ആണെന്നുള്ള സവിശേഷത കൂടിയുണ്ട്.

ഡിസൈൻ
പ്രത്യേകിച്ചും പുതിയ ഡസ്റ്ററിൽ ഹെഡ് ലൈറ്റ്, ടെയിൽ ലാമ്പുകൾ, ഗ്രിൽ, ബമ്പർ എന്നിവയാലാണ് മിനുക്കുപണികൾ നടത്തിയിട്ടുള്ളത്.പതിവ് ഹെഡ് ലൈറ്റുകൾക്ക് പകരം ഹോക്ക്ഐ ക്ലസ്റ്ററാണ് നൽകിയിരിക്കുന്നത്. ഫയർഫ്ലൈ ഫോഗ് ലാമ്പുകൾ ഉള്‍പ്പെടുത്തികൊണ്ട് ബമ്പർ പുതുക്കി പണിതിരിക്കുന്നു.
അലോയ് വീലുകൾ, എൻഇഡി ടെയിൽ ലാമ്പ്, പുതിയ റൂഫ് റെയിൽ എന്നിവയാണ് മറ്റു സവിശേഷതകൾ. പുതിയ ക്രിംമ്സൺ ബ്ലാക്ക് തീം ഉപയോഗിച്ചാണ് ഇന്റീരിയർ ഡിസൈൻ നടത്തിയിരിക്കുന്നത്. സെഡാർവുഡ് ബ്ലാക്ക് തീമും പ്രീമിയം വേരിയന്റിൽ ലഭ്യമാണ്. ഇൻഫോടെയിൽമോന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ഏസി കൺട്രോൾ എന്നിവ ഉൾപ്പെടുത്തി സെന്റർ കൺസോൾ മിനിക്കിയിട്ടുണ്ട്.
സേഫ്റ്റി ഫീച്ചറുകൾ
- എബിഎസ്
- ബ്രേക്ക് അസിസ്റ്റുള്ള ഇബിഡി
- ഇഎസ്പി
- ഹിൽ അസിസ്റ്റ്
- ഡ്യുവൽ എയർബാഗുകൾ
- സ്പീഡ് ലിമറ്ററോടു കൂടിയ ക്രൂസ് കൺട്രോൾ
- റിയർ വ്യൂ ക്യാമറ
- എക്കോ ഡ്രൈവിംഗ് മോഡ്
മാനുവല്‍ ഗിയര്‍ബോക്‌സ് ഉൾപ്പെടുത്തിയിട്ടുള്ള ഡസ്റ്ററിനെക്കാള്‍ വില കൂടുതലായിരിക്കും ഇസിആർ എഎംടിയുള്ള ഡസ്റ്ററിന്. ഈ വർഷം തന്നെ വാഹനം വിപണിയിലെത്തുന്നതായിരിക്കും. ഹ്യുണ്ടായ് ക്രേറ്റയ്ക്ക് പുറമെ മാരുതിയുടെ പുതിയ വിറ്റാര ബ്രെസയായിരിക്കും മുഖ്യ എതിരാളി.


Click it and Unblock the Notifications



































