റിനോ കാറുകൾക്ക് തീ വില..
റിനോയും നിർമാണചിലവിനെ തുടർന്ന് കാറുകളുടെ വില വർധിപ്പിക്കുന്നു. മൂന്ന ശതമാനം വർധനവ് അടുത്ത് മാസം പ്രാബല്യത്തിൽ വരുന്നതായിരിക്കും
നിർമാണചിലവ് വർധിച്ചതിന്റെ ഫലമായി ഫ്രഞ്ച് കാർ നിർമാതാവയ റിനോ ഇന്ത്യയിൽ വില്പനയിലുള്ളതായ എല്ലാ കാറുകളുടേയും വില വർധിപ്പിക്കുന്നു. അടുത്ത മാസം മുതൽ കാറുകളുടെ വില മൂന്ന് ശതമാനം വർധിക്കും.

കഴിഞ്ഞ കുറച്ചുമാസങ്ങളായി വർധനവ് ഏർപ്പെടുത്തുവാനുള്ള തീരുമാനത്തിലായിരുന്നു കമ്പനി. അടുത്ത മാസത്തോടെ ഇന്ത്യയിലുള്ള എല്ലാ റിനോ കാറുകളുടേയും വിലയിൽ വർധനവ് നേരിടുന്നതായിരിക്കും.

വില വർധനവിനെ കുറിച്ചുള്ള ചർച്ചകൾ തുടർന്നുകൊണ്ടിരിക്കുകയാണെന്നും 1.5 മുതൽ 3 ശതമാനം വർധനവ് ഏർപ്പെടുത്താനാണ് തീരുമാനമെന്നും റിനോ ഇന്ത്യ സിഇഒ സുമിത്ത് ഷേണായി വ്യക്തമാക്കി.

കാർ നിർമാണത്തിനുപയോഗിക്കുന്ന സ്റ്റീലിന്റെ വില ആഗോളാടിസ്ഥാനത്തിൽ വർധിച്ചതിനെ തുടർന്നുണ്ടായ നിർമാണച്ചിലവാണ് വില വർധിപ്പിക്കാനുള്ള കാരണമായി കമ്പനി ചൂണ്ടിക്കാണിക്കുന്നത്.

2017 ജനവരി മുതലായിരിക്കും പുതുക്കിയ വില പ്രാബല്യത്തിൽ വരിക. ക്വിഡ് കുഞ്ഞൻ കാർ മുതൽ ഡസ്റ്റർ എസ്‌യുവി വരെയുള്ള റിനോ കാറുകളാണ് ഇന്ത്യൻ നിരത്തിലുള്ളത്.

ദില്ലി എക്സ്ഷോറൂം 2.64, 13.77ലക്ഷം എന്ന നിരക്കിലാണ് ഈ കാറുകളുടെ വിപണിവില.

കഴിഞ്ഞാഴ്ച നിർമാണചിലവിനേയും കയറ്റുമതി നിരക്ക് വർധിപ്പിച്ചതിനേയും തുടർന്ന് ടൊയോട്ടയും വില വർധനവ് ഏർപ്പെടുത്തിയിരുന്നു.

മൂന്നുശതമാനമാക്കി ഉയർത്തിയ പുതുക്കിയ വില 2017 ജനുവരിയിൽ തന്നെയാണ് പ്രാബല്യത്തിൽ വരുന്നത്.

ഹോണ്ട ഡബ്ല്യൂആർ-വി എസ്‌യുവി ഇന്ത്യൻ മണ്ണിലേക്ക്
മാരുതിയെ തറപ്പറ്റിക്കുമെന്ന ഭീഷണിമുഴക്കി ഹ്യുണ്ടായ്


Click it and Unblock the Notifications








