ക്വിഡ് ഒന്നരലക്ഷം ബുക്കിംഗ് തികച്ചെന്ന് റിനോ
റിനോ ചെറു കാർ സെഗ്മെന്റിൽ ക്വിഡിനെ അവതരിപ്പിച്ചതു മുതൽ മികച്ച രീതിയിലുള്ള പ്രതികരണമായിരുന്നു വിപണിയിൽ നിന്നും ലഭിച്ചുക്കൊണ്ടിരുന്നത്. ഇന്ത്യയിൽ കൂടുതൽ വില്പന നേടിയെടുക്കുന്ന മാരുതി ഓൾട്ടോയ്ക്കും അതിശക്തമായ എതിരാളിയാണ് കൂടിയാണ് ക്വിഡ്. റിനോ ക്വിഡിന്റെ ബുക്കിംഗിപ്പോൾ ഒന്നരലക്ഷവും കവിഞ്ഞിരിക്കുന്നു എന്നതാണ് ശ്രദ്ധേയമായിരിക്കുന്നത്.
വില്പനയിൽ ചരിത്രം കുറിച്ച് ക്വിഡ്; ഓൾട്ടോയുടെ കഥ കഴിയുമോ
വേറിട്ടൊരു ഡിസൈൻ ഫിലോസഫിയാണ് കൂടുതലാൾക്കാരെ ഈ വാഹനത്തോടടുപ്പിച്ചത്. അതുകൊണ്ട് തന്നെ എസ്‌യുവി രൂപഭംഗിയുള്ള ഈ ചെറുകാർ കൂടുതൽ പ്രചാരമേറിയതായി മാറി.

53ബിഎച്ച്പിയും 72എൻഎം ടോർക്കും നൽകുന്ന 800സിസി ത്രീ സിലിണ്ടർ പെട്രോൾ എൻജിനാണ് ക്വിഡിന് കരുത്തേകുന്നത്.

5സ്പീഡ് മാനുവൽ ഗിയർബോക്സ് ഘടിപ്പിച്ചിട്ടുള്ള എൻജിന് ലിറ്ററിന് 25.17 കിലോമീറ്റർ മൈലേജും നൽകാനുള്ള കഴിവുണ്ട്.

വളരെ വൈകാതെ തന്നെ ഒരു 1.1ലിറ്റർ പെട്രോൾ എൻജിനും എഎംടി ഗിയർബോക്സും ക്വിഡിൽ ഉൾപ്പെടുത്തുന്നതായിരിക്കും.

കൂടാതെ ക്വിഡ് റേസർ, ക്വിഡ് ക്ലൈബർ എന്നീ പുത്തൻ പതിപ്പുകളെ കൂടി വിപണിയിലിറക്കാനുള്ള തയ്യാറെടുപ്പിലാണ് റിനോ.

ക്വിഡിന്റെ ഈ പതിപ്പുകളെല്ലാം വിപണി പിടിക്കുന്നതോടെ എതിരാളികളായ മാരുതി ഓൾട്ടോ, ഡാറ്റ്സൻ റെഡിഗോ, ഹ്യുണ്ടായ് ഇയോൺ, ടാറ്റ നാനോ എന്നീ ചെറുകാറുകൾക്കെല്ലാം ഉയർന്ന വെല്ലുവിളി തന്നെയായിരിക്കും നേരിടേണ്ടി വരിക.

മാരുതി കാറുകൾക്ക് കിടിലൻ ഓഫറുകൾ!

ഇന്നോവ ക്രിസ്റ്റയ്ക്ക് പെട്രോൾ വകഭേദം....


Click it and Unblock the Notifications








