ക്വിഡ് എത്തുന്നു കൂടുതൽ കരുത്തോടെ....
വില്പനയിൽ മുന്നേറിക്കൊണ്ടിരിക്കുന്ന ക്വിഡിന്റെ കരുത്തേറിയ പതിപ്പുമായി റിനോ വിപണിപിടിക്കുന്നു. ഈ മാസം തന്നെ 1.0ലിറ്റർ എൻജിനുള്ള ക്വിഡിനെ നിരത്തിലെത്തിക്കുമെന്നാണ് ഫ്രഞ്ച് നിർമാതാവായ റിനോയുടെ അറിയിപ്പ്.
ഉപഭോക്തൃസംതൃപ്തിയിൽ മുന്നിലുള്ള കാറുകൾ
നിലവിൽ 800 സി സി എൻജിനാണ് എൻട്രി ലെവൽ ഹാച്ച്ബാക്കായ ക്വിഡിന് കരുത്തേകുന്നത്. വില്പനയിൽ കുതിച്ചുക്കൊണ്ടിരിക്കുന്ന ക്വിഡിൽ ഒരു ലിറ്റർ എൻജിൻ ഉൾപ്പെടുത്തുന്നതോടെ കൂടുതൽ വിപണി വിഹിതമാണ് ലക്ഷ്യമിടുന്നതെന്നാണ് റിനോ ഇന്ത്യ ഓപ്പറേഷൻസ് കൺട്രി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡിറക്ടറുമായ സുമിത് സാഹ്നി വ്യക്തമാക്കിയത്.

മാനുവൽ, എഎംടി ഗിയർബോക്സ് ഉൾപ്പെടുത്തിയാണ് 1.0ലിറ്റർ ക്വിഡിനെ അവതരിപ്പിക്കുന്നത്. റിനോ വികസിപ്പിച്ചെടുത്ത ഈസി-ആർ ഗിയർഷിഫ്റ്റായിരിക്കുമിത്.

എൻട്രി ലെവൽ സെഗ്മെന്റിൽ കരുത്തുറ്റ എൻജിനുള്ള വാഹനമാഗ്രഹിക്കുന്നവർക്ക് വേണ്ടിയാണ് പുത്തൻ ക്വിഡിനെ വിപണിയിലെത്തിക്കുന്നതെന്നും സിന്ഹ വെളുപ്പെടുത്തി.

കഴിഞ്ഞ സെപ്തംബറിൽ വിപണിയിലെത്തിയ ക്വിഡ് മുക്കാൽ ലക്ഷത്തോളം യൂണിറ്റിന്റെ വിൽപ്പനയാണ് ഇതുവരെ നേടിയെടുത്തത്.

ദില്ലി എക്സ്ഷോറൂം 3.25 ലക്ഷത്തിനും 4.15ലക്ഷത്തിനുമിടയിലുള്ള മാരുതി ഓൾട്ടോ കെ10നുമായിട്ടായിരിക്കും പുത്തൻ ക്വിഡിന് കൊമ്പുക്കോർക്കേണ്ടി വരിക.

അതേസമയം റിനോ പുത്തൻ ക്വിഡിന്റെ വില സംബന്ധിച്ച വിവരങ്ങളൊന്നും ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

ഇക്കഴിഞ്ഞ ദില്ലി ഓട്ടോഎക്സ്പോയിൽ അരങ്ങേറ്റം കുറിച്ച അതെ ക്വിഡിനെ ഡിസൈനിലൊന്നും മാറ്റം വരുത്താതെയാണ് വിപണിയിൽ എത്തിക്കുന്നത്.

സൈഡ് പാനലിൽ ചെക്ക് ഫ്ലാഗ് ഡിസൈനിലുള്ള ഗ്രാഫിക്സും 1.0ലിറ്റർ, എഎംടി ബാഡ്ജുമൊഴിച്ച് ക്വിഡിന്റെ ഡിസൈനിൽ മാറ്റമില്ല.

വിപണിപിടിക്കാനൊരുങ്ങി പുത്തൻ തലമുറ സ്വിഫ്റ്റ്

ടാറ്റ ടിയാഗോ എഎംടി ഉടനെ വിപണിയിൽ


Click it and Unblock the Notifications








