കരുത്തൻ ക്വിഡ് ആഗസ്ത് 23ന് നിരത്തിലിറങ്ങും; ഓൾട്ടോയ്ക്ക് ഭീഷണി

By Praseetha

കരുത്തേറിയ ഒരു ലിറ്റർ എൻജിനുമായി 'ക്വിഡ് ' വിപണിയിലെത്താൻ ഇനി ദിവസങ്ങൾ മാത്രം. ആഗസ്ത് 23ഓടുകൂടി വിപണിപിടിക്കുമെന്നാണ് ഫ്രഞ്ച് നിർമാതാവ് റിനോയുടെ അറിയിപ്പ്. നിലവിൽ 800 സിസി എൻജിനാണ് എൻട്രിലെവൽ ഹാച്ച്ബാക്കായ ക്വിഡിന് കരുത്തേകികൊണ്ടിരിക്കുന്നത്. പുറത്തിറങ്ങിയത് മുതൽ മികച്ച വില്പനകൾ കാഴ്ചവെച്ച് മുന്നേറിയ ക്വിഡിന്റെ കരുത്തുറ്റ പതിപ്പ് എത്തുന്നതോടെ വിപണിവിഹിതം മെച്ചപ്പെടുത്തുന്നതോടൊപ്പം മികച്ച വില്പനയുമാണ് റിനോ മുന്നിൽ കാണുന്നത്.

ബെൻസ്, ബിഎംഡബ്ല്യൂ കാറുകൾക്ക് കിടിലൻ ഓഫറുകൾ

കഴിഞ്ഞ സെപ്തംബറിൽ വിപണിയിലെത്തിയ ക്വിഡ് മുക്കാൽ ലക്ഷത്തോളം യൂണിറ്റിന്റെ വിൽപ്പനയാണ് ഇതുവരെയായി നടത്തിയിട്ടുള്ളത്. എൻട്രി ലെവൽ സെഗ്മെന്റിൽ കരുത്തേറിയ എൻജിനുള്ള വാഹനംമാഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടാണ് പുത്തൻ ക്വിഡിനെ അവതരിപ്പിക്കുന്നത്.

കരുത്തൻ ക്വിഡ് ആഗസ്ത് 23ന് നിരത്തിലിറങ്ങും; ഓൾട്ടോയ്ക്ക് ഭീഷണി

ആഗസ്ത് 23 ന് വിപണിയിൽ എത്തുന്നതോടുകൂടി പുത്തൻ ക്വിഡിന്റെ ബുക്കിംഗും ആരംഭിക്കുന്നതായിരിക്കും. ഇ-കോമേഴ്സ് സൈറ്റ് പെടിഎം വഴിയായിരിക്കും ക്വിഡിന്റെ ബുക്കിംഗ് നടത്തപ്പെടുക.

കരുത്തൻ ക്വിഡ് ആഗസ്ത് 23ന് നിരത്തിലിറങ്ങും; ഓൾട്ടോയ്ക്ക് ഭീഷണി

ഇക്കഴിഞ്ഞ ദില്ലി ഓട്ടോഎക്സ്പോയിൽ അരങ്ങേറ്റം കുറിച്ച ഈ കരുത്തേറിയ ക്വിഡിന്റെ ഡിസൈനിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല.

കരുത്തൻ ക്വിഡ് ആഗസ്ത് 23ന് നിരത്തിലിറങ്ങും; ഓൾട്ടോയ്ക്ക് ഭീഷണി

സൈഡ് പാനലിൽ ചെക്ക് ഫ്ലാഗ് ഡിസൈനിലുള്ള ഗ്രാഫിക്സും, 1.0ലിറ്റർ, എഎംടി എന്ന ബാഡ്ജുമൊഴിച്ച് പറയത്തക്ക മാറ്റങ്ങളൊന്നുമില്ല.

കരുത്തൻ ക്വിഡ് ആഗസ്ത് 23ന് നിരത്തിലിറങ്ങും; ഓൾട്ടോയ്ക്ക് ഭീഷണി

മാനുവലും എഎംടി ഗിയർബോക്സും ഉൾപ്പെടുത്തിയിട്ടുള്ള 999സിസി ത്രീസിലിണ്ടർ പെട്രോൾ എൻജിനാണ് കരുത്തേകാനായി ഉപയോഗിച്ചിട്ടുള്ളത്.

കരുത്തൻ ക്വിഡ് ആഗസ്ത് 23ന് നിരത്തിലിറങ്ങും; ഓൾട്ടോയ്ക്ക് ഭീഷണി

പുത്തൻ എൻജിനൊപ്പം റിനോ വികസിപ്പിച്ചെടുത്ത ഈസി-ആർ ഗിയർഷിഫ്റ്റുമാണ് ക്വിഡിലുണ്ടാവുക.

കരുത്തൻ ക്വിഡ് ആഗസ്ത് 23ന് നിരത്തിലിറങ്ങും; ഓൾട്ടോയ്ക്ക് ഭീഷണി

മാരുതി ഓൾട്ടോ കെ10ന് എതിരാളിയായി വിപണിയിലെത്തുന്ന ക്വിഡിന് 3.25നും 4.15ലക്ഷത്തിനുമിടയിലായിരിക്കും വില.‌

കൂടുതൽ വായിക്കൂ

ജീപ്പ് അവതരിക്കുന്നു ഇന്ത്യയിൽ 3 കിടിലൻ മോഡലുകളിൽ

കൂടുതൽ വായിക്കൂ

ടാറ്റ ടിയാഗോ എഎംടി ഉടനെ വിപണിയിൽ

More from DriveSpark

Article Published On: Thursday, August 11, 2016, 11:06 [IST]
English summary
Renault Kwid 1.0-Litre Launch Date Revealed
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X