പതിവ് ഗിയർബോക്സുകൾക്ക് വിടപറഞ്ഞ് ക്വിഡ്

By Praseetha

റിനോയുടെ പുതിയ ക്വിഡ് 1.0 ഈസിആർ ഓട്ടോഎക്സ്പോയിൽ അവതരിച്ചു. പേരു സൂചിപ്പിക്കുന്നത് പോലെ തന്നെ 1.0 ലിറ്റർ എൻജിനും ഓട്ടോമേറ്റഡ് മാനുവല്‍ ട്രാൻസിഷനും ഉൾപ്പെടുത്തിക്കൊണ്ടാണ് ക്വിഡിന്റെ അവതരണം. 2015 ഫ്രാൻക്ഫർട്ട് മോട്ടോർ ഷോയിൽ പ്രദർശിപ്പിച്ച മോഡലുമായി സാമ്യമുണ്ട് ഈ ഈസി-ആർ ക്വിഡിന്.

പതിവ് ഗിയർ ബോക്സുകൾക്ക് പകരം പുതിയ ഡയൽ ഉൾപ്പെടുത്തി എന്നുള്ള പ്രത്യേകത കൂടിയുണ്ട് ഈ എഎംടി വേരിയന്റിന്. ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി താളുകളിലേക്ക് നീങ്ങൂ.

എൻജിൻ

എൻജിൻ

1.0 SCe (സ്മാർട്ട് കൺട്രോൾ എഫിഷൻസി) എൻജിനാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ പവർ, ടോർക്ക്, മൈലേജ് സംബന്ധിച്ചുള്ള വിവരങ്ങൾ കമ്പനി ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

ഡിസൈൻ

ഡിസൈൻ

800സിസി ക്വിഡ് മോഡലുകളുടെ തനി പകർപ്പാണിത്. സൈഡ് പാനലിൽ ഉൾപ്പെടുത്തിയിട്ടുള്ള ചെക്ക് ഫ്ലാഗും, പിന്നിലുളള ഈസി-ആർ ബാഡ്ജുമാണ് എഎംടി ക്വിഡിൽ പ്രകടമായിട്ടുള്ള ചില വ്യത്യാസങ്ങൾ.

ഗിയർബോക്സ്

ഗിയർബോക്സ്

ഈസിആർ ഗിയർഷിഫ്റ്റ് എന്നറിയപ്പെടുന്ന 5സ്പീഡ് എഎംടി ഗിയർബോക്സായിരിക്കും മുൻ വീലുകളിലേക്ക് പവർ എത്തിക്കുന്നത്. 5സ്പീഡ് മാനുവൽ ഗിയർബോക്സും ലഭ്യമാണ്.

ഗിയർബോക്സ്

ഗിയർബോക്സ്

ഈ എഎംടി വേരിയന്റിൽ ഗിയർ മാറ്റുന്നതിനായി മൂന്ന് ഡ്രൈവ് മോഡുകൾ (ന്യൂട്രൽ, ഡ്രൈവ്,റിവേഴ്സ്) ഉൾപ്പെടുത്തിയിട്ടുള്ള ഒരു ഡയൽ ഡാഷ്ബോർഡിൽ കാണാം.

പതിവ് ഗിയർബോക്സുകൾക്ക് വിടപറഞ്ഞ് ക്വിഡ്

പതിവ് ഗിയർബോക്സിന്റെ സ്ഥാനത്താണെങ്കിൽ സ്റ്റോറേജ് സ്പേസാണ് നൽകിയിരിക്കുന്നത്. 4.1ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോയിടെയിൻമെന്റ് സിസ്റ്റത്തിന്റേയും ഏസി കൺട്രോളിന്റേയും താഴെയായിട്ടാണ് ഡയൽ സ്ഥാപിച്ചിട്ടുള്ളത്.

എതിരാളി

എതിരാളി

മാരുതി ഓൾട്ടോ കെ10നുമായി ഏറ്റുമുട്ടാനായിരിക്കും എഎംടി ക്വിഡ് വിപണിയിൽ എത്തുക.

പതിവ് ഗിയർബോക്സുകൾക്ക് വിടപറഞ്ഞ് ക്വിഡ്

മാനുവൽ, ഈസി-ആർ എഎംടി ഉൾപ്പെടുത്തിയിട്ടുള്ള പുതിയ ക്വിഡ് ഈ വർഷം രണ്ടാംപകുതിയോടെ ആയിരിക്കും വിപണിയിലെത്തുക.

More from DriveSpark

Article Published On: Monday, February 8, 2016, 15:01 [IST]
English summary
2016 Auto Expo: Renault Kwid Gets A New 1-Litre Engine And AMT Gearbox
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X