കൂടുതൽ സുരക്ഷയുമായി ക്വിഡ് ബ്രസീലിലേക്ക്; ഇന്ത്യ അവഗണിക്കപ്പെട്ടു
അടുത്തിടെയാണ് ഗ്രോബൽ എൻസിഎപി റിനോ ക്വിഡിന്റെ ക്രാഷ് ടെസ്റ്റ് നടത്തിയത്. സുരക്ഷയ്ക്ക് സീറോ റേറ്റിംഗാണ് ഇന്ത്യയിൽ വിൽക്കപ്പെടുന്ന ക്വിഡിന് നൽകിയതും. അടുത്തതായി ഇന്ത്യയിൽ നിന്നും ബ്രസീലിലേക്കാണ് ക്വിഡിനെ കയറ്റിഅക്കുന്നത്. മെച്ചപ്പെട്ട സുരക്ഷയൊരുക്കിയാണ് ക്വിഡിനെ ബ്രസീലിയൻ വിപണിയിൽ എത്തിക്കുന്നതെന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്.
ക്രാഷ് ടെസ്റ്റിൽ ഇന്ത്യൻ കാറുകൾക്ക് കൂട്ടതോൽവി
വാഹനസുരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്തവരാണ് പുറംരാജ്യക്കാർ. ബ്രസീൽ പോലുള്ള വിദേശ രാജ്യങ്ങളിൽ വിൽക്കപ്പെടുന്ന എല്ലാ വാഹനങ്ങളിലും സ്റ്റാൻഡേഡ് സേഫ്റ്റി ഫീച്ചറായി എയർബാഗെങ്കിലും ഉൾപ്പെടുത്തണമെന്ന് നിർബന്ധമാണ്.

ബ്രസീലിൽ സുരക്ഷാഫീച്ചറുകൾ കർശനമാക്കിയ സ്ഥിതിക്ക് നാല് എയർബാഗുകൾ അടക്കം ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം കൂടി ഉൾപ്പെടുത്താനാണ് കമ്പനിയുടെ തീരുമാനം.

ഇന്ത്യൻ റെഗുലേറ്ററി അതോറിറ്റി മുമ്പോട്ട് വച്ചിട്ടുള്ള എല്ലാ സ്റ്റാൻഡേഡ് സുരക്ഷാക്രമീകരണങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് റിനോ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നത്.

എന്നാൽ ഗ്ലോബൽ എൻസിഎപി നടത്തിയ സുരക്ഷാടെസ്റ്റിൽ ക്വിഡ് അടക്കം നിലവിൽ വിപണിയിലുള്ള എല്ലാ വാഹനങ്ങൾക്കും കൂട്ടതോൽവി സമ്മതിക്കേണ്ടി വന്നു.

വിദേശ രാജ്യങ്ങളിൽ ലോഞ്ചിംഗിന് മുൻപെ ക്രാഷ് ടെസ്റ്റ് നടത്തി മിനിമം ത്രീസ്റ്റാറെങ്കിലും ലഭിക്കണമെന്നുള്ളത് നിർബന്ധമാണ്.

ഭാതര് എൻസിഎപി നടപ്പിലാക്കുന്ന സുരക്ഷാനിയമങ്ങൾ 2017 മുതൽ ഇന്ത്യയിൽ പ്രാബല്യത്തിൽ വരാനിരിക്കുകയാണ്.

ഇന്ത്യയിൽ സുരക്ഷാനിയമങ്ങൾ ശക്തമല്ലാത്തതാണ് ഈ അവഗണനയ്ക്ക് കാരണമെന്ന് വളരെ വ്യക്തമാണ്.

ഇന്ത്യയിൽ നിന്നും കയറ്റുമതി ചെയ്യുന്ന ക്വിഡ് മോഡലുകളിൽ സ്റ്റാൻഡേഡ് സേഫ്റ്റി ഫീച്ചറുകൾ ഉൾപ്പെടുത്താനുള്ള റിനോയുടെ നീക്കവും ഇതിന് തെളിവാണ്.

ഇന്ത്യൻ മോഡലിൽ ഇല്ലാത്ത കംഫേർട്ടും സുരക്ഷയുമാണ് ബ്രസീലിലേക്കുള്ള മോഡലിൽ റിനോ കരുതിവെച്ചിരിക്കുന്നത്. എന്നാൽ അതിനനിസരിച്ചുള്ള വിലയിലും വർധനവുണ്ടാകും.

ഇതൊക്കെ കാണുമ്പോൾ ഇന്ത്യൻ കസ്റ്റമറുകളെ അവഗണിക്കുകയാണോ എന്ന് തോന്നിപ്പോകും. വിദേശത്ത് കൂടുതൽ കരുതലോടെ സുരക്ഷാക്രമീകരണങ്ങളൊരുക്കി വാഹനമിറക്കാമെങ്കിൽ എന്തുകൊണ്ട് പുരോഗമനം കൈവന്ന് കൊണ്ടിരിക്കുന്ന ഇന്ത്യൻ വിപണിയിൽ ആയിക്കൂടാ?

നിയമം അത്ര കർശനമല്ല എന്ന കാരണംകൊണ്ടുതന്നെ ഈ അവഗണനയും. 2017 ശേഷം എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടാകുമോയെന്ന് കാണേണ്ടിരിക്കുന്നു.

മദ്യപിച്ച് വണ്ടിയോടിച്ചാൽ പണിയും പോകും വിസയും പോകും

ട്രാഫിക് നിയമം തെറ്റിച്ചാൽ ശിക്ഷ മുടി മുറിക്കൽ


Click it and Unblock the Notifications








