ക്രാഷ് ടെസ്റ്റിൽ മികച്ച പെർഫോമൻസ് കാഴ്ചവെക്കാനാകാതെ ക്വിഡ്
അടുത്തിടെ വന്ന റിപ്പോർട്ടുകൾ പ്രകാരം ഗ്ലോബൽ എൻസിഎപി(ന്യൂ കാർ അസെസ്മെന്റ് പ്രോഗ്രാം) ഇന്ത്യയിലെ ചില വാഹനങ്ങളുടെ ക്രാഷ് ടെസ്റ്റ് നടത്തുകയുണ്ടായി. ഏഴ് മോഡലുകളാണ് ടെസ്റ്റിനായി തിരഞ്ഞെടുത്തത്, അതിലൊന്നായിരുന്നു റിനോ ക്വിഡ്.
കുറഞ്ഞ വിലയ്ക്ക് മഹീന്ദ്ര എക്സ്‌യുവിയുടെ 500 ഓട്ടോമാറ്റിക്
എന്നാൽ ക്രാഷ് ടെസ്റ്റിൽ മികച്ച പെർഫോമൻസായിരുന്നില്ല ക്വിഡ് കാഴ്ചവെച്ചതെന്നായിരുന്നു റിപ്പോട്ടുകൾ സൂചിപ്പിക്കുന്നത്. സുരക്ഷയുടെ കാര്യത്തിൽ ഗ്ലോബൽ എൻസിഎപി വളരെ കുറഞ്ഞ റേറ്റിംഗാണ് ക്വിഡിന് നൽകിയിരിക്കുന്നത്.

2016 മെയ് 17നാണ് ടെസ്റ്റിംഗിന് വിധേയമാക്കിയിട്ടുള്ള എല്ലാ വാഹനങ്ങളുടേയും ടെസ്റ്റ് ഫലങ്ങൾ പുറത്ത്‌വിടുന്നത്.

ടെസ്റ്റിംഗിൽ മികച്ച സുരക്ഷയാണ് പരിശോധിക്കപ്പെട്ട ഏഴ് വാഹനങ്ങളും നൽകിയതെന്ന് ഉറപ്പാക്കേണ്ടതുണ്ട്.

ഇന്ത്യയിൽ വില്ക്കപ്പെടുന്ന ഒട്ടുമിക്ക വാഹനങ്ങളുടേയും ക്രഷ് ടെസ്റ്റിവർ നടത്താറുണ്ട്. മുൻപ് ഡാറ്റ്സന്റെ ഗോ ഹാച്ച്ബാക്ക് ഒട്ടും സുരക്ഷിതമല്ലെന്നുള്ള ഫലമാണിവർ നൽകിയത്.

ഭാവിയിലെ ക്രാഷ് ടെസ്റ്റുകൾ നേരിടാൻ ഡാറ്റസൻ ഇപ്പോൾ സുരക്ഷാസംവിധാനങ്ങൾ ശക്തമാക്കിയിട്ടുണ്ട്.

പല വിദേശ വിപണികളിലും വിറ്റഴിക്കുന്ന ലോകവ്യാപകമായ വാഹനമാണ് റിനോ ക്വിഡ്. ഉടൻ തന്നെ ബ്രസീലിലേക്കുള്ള കയറ്റുമതിയും ആരംഭിക്കുന്നതായിരിക്കും.

മികച്ച സുരക്ഷാസംവിധാനങ്ങൾ ഉൾപ്പെടുത്തിയാലെ ബ്രസീൽ പോലുള്ള വിദേശ രാജ്യങ്ങളിലേക്ക് കയറ്റിമതി ചെയ്യാൻ കഴിയുകള്ളൂ.

കൂടുതൽ കരുത്തുറ്റവനായി മഹീന്ദ്ര ടിയുവി300 വിപണിയിൽ

മാരുതി സ്വിഫ്റ്റ് എഎംടി ഉടൻ വിപണിയിൽ


Click it and Unblock the Notifications








