ക്വിഡിന് തീപ്പിടിച്ചു; റിനോ കൈമലർത്തി
ഇന്ത്യയിൽ മെച്ചപ്പെട്ട രീതിയിൽ വില്പന കാഴ്ചവെച്ചിരിക്കൊണ്ടിരിക്കുന്ന റിനോയുടെ ഏറ്റവും കുറഞ്ഞവിലയ്ക്കുള്ള വാഹനമാണ് ക്വിഡ്. മാത്രമല്ല കൂടുതൽ വിദേശവിപണിയിലേക്ക് വില്പനയിക്കെത്തിക്കാനുള്ള പദ്ധതിയിൽ കൂടിയാണ് കമ്പനി.
കൂടുതൽ സുരക്ഷയുമായി ക്വിഡ് ബ്രസീലിലേക്ക് ഇന്ത്യ അവഗണിക്കപ്പെട്ടു
നിർമാണ ചിലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി എല്ലാ ബഡ്ജറ്റ് വാഹനങ്ങളിലും ചില പോരായ്മകളൊക്കെ വരുത്താറുണ്ട് നിർമാതാക്കൾ. അത്തരത്തിലുള്ള ചില പോരായ്മകൾ കാരണമാണ് വാങ്ങിയിട്ട് അഞ്ചുമാസം പോലും തികയാത്ത റിനോ ക്വിഡി ആർഎക്സ്‌ടി തീപിടിത്തതിന് ഇരയായത്.

രാജേഷ് ഗായിയാണ് ഈ വാഹനത്തിന്റെയുടമ. തീ അണക്കാൻ കഴിഞ്ഞെങ്കിലും എൻജിൻ പൂർണമായും പ്രവർത്തന രഹിതമായി.

വണ്ടിയുടമ റിനോ ഹെൽപ്‌ലൈനുമായി ബന്ധപ്പെട്ട് പരാതി നൽകി. പരാതിയെ തുടർന്ന് വാഹനത്തിൽ കൂടുതൽ പരിശോധന നടത്തുമെന്നാണ് കമ്പനി അറിയിച്ചത്.

വാഹനത്തിൽ ഒരു തരത്തിലുള്ള മോഡിഫിക്കേഷനുകളും നടത്തിയിട്ടില്ലെന്നാണ് ഉടമയുടെ വിശദീകരണം. കമ്പനിയുടെ ഭാഗത്താണ് തെറ്റെങ്കിൽ വാഹനം മാറ്റിനൽകാമെന്ന വാക്കാണ് റിനോയും നൽകിയിട്ടുള്ളത്.

എൻജിനിനോ, ഡിസൈൻ സംബന്ധിച്ചതോ ആയ ഒരു തകരാറും കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് പരിശോധനയ്ക്ക് ഒടുവിൽ കിട്ടിയ റിപ്പോർട്ട്.

വളരെ യാഥാർച്ഛികമായിട്ടാണ് തീപ്പിടുത്തമുണ്ടായിരിക്കുന്നതെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. തീപിടുത്തതിലുണ്ടായ നഷ്ടപരിഹാരങ്ങൾക്ക് ഇൻഷൂറൻസ് വക്താക്കളുമായി ബന്ധപ്പെടാനാണ് കമ്പനി ഉടമയെ അറിയിച്ചിരിക്കുന്നത്.

കുറച്ച് ദിവസങ്ങൾക്ക് മുൻപ് വെളിപ്പെടുത്തിയ ഗ്ലോബൽ എൻസിഎപിയുടെ ക്രാഷ് ടെസ്റ്റ് ഫലത്തിന്റെ അടിസ്ഥാനത്തിൽ ഒട്ടും സുരക്ഷിതമല്ലാത്ത കാറാണ് ക്വിഡ് എന്നാണ് തെളിഞ്ഞിട്ടുള്ളത്.

സുരക്ഷയ്ക്ക് സീറോ റേറ്റിംഗ് കിട്ടിയ ക്വിഡ് തീപ്പിടിത്തതിന് ഇരയായതോടു കൂടി വാഹനത്തിന്റെ പ്രതിച്ഛായ്ക്ക് തന്നെ കോട്ടംതട്ടിയിരിക്കുകയാണ്.

കമ്പനി ഭാഗത്ത് തെറ്റൊന്നുമില്ലെന്ന് പറഞ്ഞവർ കൈയൊഴിഞ്ഞ് ഇൻഷൂറൻസുമായി ബന്ധപ്പെടാനുള്ള നിർദേശമാണ് നൽകിയിരിക്കുന്നത്.

ക്രാഷ് ടെസ്റ്റിൽ ഇന്ത്യൻ കാറുകൾക്ക് കൂട്ടതോൽവി

ക്രാഷ് ടെസ്റ്റിൽ മികച്ച പെർഫോമൻസ് കാഴ്ചവെക്കാനാകാതെ ക്വിഡ്


Click it and Unblock the Notifications








