റിനോ ലോഡ്ജി സ്റ്റെപ്പ്‌വേ പുതുപുത്തൻ 16 ഫീച്ചറുകളിൽ!!
പതിനാറ് പുത്തൻ ഫീച്ചറുകളുമായി റിനോ ലോഡ്ജി സ്റ്റെപ്പ്‌വേ അവതരിച്ചു.
റിനോ ഇന്ത്യ മൾട്ടി പർപസ് വാഹനം ലോഡ്ജി സ്റ്റെപ്പ്‌വേയുടെ പുതിക്കിയ പതിപ്പിനെ വിപണിയിലെത്തിച്ചു. പതിനാറ് പുത്തൻ ഫീച്ചറുകളുമായാണ് ലോഡ്ജി അവതരിച്ചിരിക്കുന്നത്. ഇതുകൂടാതെ 7 സീറ്റർ, 8 സീറ്റർ മോഡലായിട്ടായിരിക്കും ലഭ്യമാവുന്നതും. ദില്ലി എക്സ്ഷോറും 9.43 ലക്ഷമാണ് ലോഡ്ജി സ്റ്റെപ്പ്‌വേയുടെ പ്രാരംഭ വില.

പുതിയ റിനോ ലോഡ്ജി സ്റ്റെപ്പ്‌വേ ദില്ലി എക്സ്ഷോറൂം വില:
ലോഡ്ജി സ്റ്റെപ്പ്‌വേ ആർഎക്സ്എൽ 85പിഎസ്, 8 സീറ്റർ-9.44ലക്ഷം
ലോഡ്ജി സ്റ്റെപ്പ്‌വേ ആർഎക്സ്എൽ 110പിഎസ്, 8 സീറ്റർ-10.10ലക്ഷം
ലോഡ്ജി സ്റ്റെപ്പ്‌വേആർഎക്സ്സെഡ് 85പിഎസ്, 8 സീറ്റർ- 10.18ലക്ഷം

ലോഡ്ജി സ്റ്റെപ്പ്‌വേആർഎക്സ്സെഡ് 110പിഎസ്, 8 സീറ്റർ-10.97ലക്ഷം
ലോഡ്ജി സ്റ്റെപ്പ്‌വേആർഎക്സ്സെഡ് 110പിഎസ്, 7സീറ്റർ-11.27ലക്ഷം

പേൾ വൈറ്റ്, മൂൺലൈറ്റ് സിൽവർ, പ്ലാനെറ്റ് ഗ്രെ, റോയൽ ഓർക്കിഡ്, സ്ലാറ്റ് ഗ്രെ, ഫെയറി റെഡ് എന്നീ ആറ് വ്യത്യസ്ത നിറങ്ങളിലാണ് ലോഡ്ജി സ്റ്റെപ്പ്‌വേ വിപണിയിൽ എത്തിച്ചേർന്നിരിക്കുന്നത്.

ഇതുകൂടാതെ പതിനാറ് വിധത്തിലുള്ള പുത്തൻ ഫീച്ചറുകളുമാണ് സ്റ്റെപ്പ്‌വേ മോഡൽ ഉൾക്കൊള്ളുന്നത്.

ആധുനിക 7 ഇഞ്ച് ടച്ച്സ്ക്രീൻ മീഡിയ എൻഎവി കൺസോൾ, ഇതിൽ പാർക്കിംഗ് എളുപ്പമാക്കുന്ന തരത്തിൽ റിയർ പാർക്കിംഗ് സെൻസറുകളും ക്യാമറയും ലഭ്യമാക്കിയിട്ടുണ്ട്.

മൂന്ന് വർഷത്തെ വാരണ്ടി, മൂന്ന് വർഷത്തെ റോഡ് സൈഡ് അസിസ്റ്റൻസ്, മൂന്ന് വർഷത്തെ പിരിയോഡിക് മെയിന്റനൻസ് സർവീസ് എന്നിവ ഉൾക്കൊള്ളുന്ന ത്രീകെയർ ഓഫറും ഇതോടൊപ്പം ലഭ്യമാണ്.

കല്ലുകൾ പതിപ്പിച്ച് അലംകൃതമാക്കിയ ഗ്രിൽ, ആകർഷകമായ ഫോഗ് ലാമ്പ്, 16 അലോയ് വീൽ, വീൽ ആർച്ച് ക്ലാഡിംഗ്, റോക്കർ പാനലിലെ ബ്ലാക്ക് ടേപ്, മെറ്റൽ ഫിനിഷിംഗുള്ള റൂഫ് റെയിൽ, വശങ്ങളിലുള്ള സ്റ്റെപ്പ്‌വേ ഡെക്കാൽ എന്നിവയാണ് ബാഹ്യ ആകർഷകങ്ങൾ.

നവീകരിച്ച മെഴ്സിഡസ് സിഎൽഎ വിപണിയിൽ; വില 31.40ലക്ഷം
മഹീന്ദ്രയിൽ 2.71 ലക്ഷത്തിന്റെ ഭാരിച്ച ഓഫർ; ആഘോഷിക്കൂ ഈ ഓഫർ പെരുമഴക്കാലം


Click it and Unblock the Notifications








