റിനോ ലോഡ്ജി എഎംടി വരുന്നു
ഈസി-ആർ എഎംടി ഉൾപ്പെടുത്തിയ ലോഡ്ജിമായി വിപണിയിലെത്താനുള്ള ഒരുക്കത്തിലാണ് ഫ്രഞ്ച് നിർമാതാവ് റിനോ. ഈ എംപിവിയുടെ പുതിയ ബേസ് വേരിയന്റിനെ കൂടി അവതരിപ്പിക്കുന്നുണ്ടെന്ന് കമ്പനി അറിയിച്ചിരിക്കുന്നു.
റിനോ ലോഡ്ജിയെക്കുറിച്ച് അറിയാനുള്ള അഞ്ച് കാര്യങ്ങള്‍-വായിക്കൂ
കഴിഞ്ഞ വർഷമായിരുന്നു ലോഡ്ജിയെ ഇന്ത്യയിൽ അവതരപ്പിച്ചെങ്കിലും ഡസ്റ്ററിന് ലഭിച്ചത്ര മികച്ച പ്രതികരണം നേടാൻ ലോഡ്ജിയുടെ കാര്യത്തിൽ കമ്പനിക്ക് കഴിഞ്ഞിരുന്നില്ല. അടുത്തിടെ ഡസ്റ്ററിൽ ഉൾപ്പെടുത്തിയ 6സ്പീഡ് ഈസി-ആർ എഎംടി തന്നെയാണ് കമ്പനി ലോഡ്ജിയിലും പരീക്ഷിച്ചിരിക്കുന്നത്.

ലോഡ്ജിയുടെ രണ്ട് വേരിയന്റുകളിലാണ് എഎംടി ഉൾപ്പെടുത്തിയിട്ടുള്ളത്. 108ബിഎച്ച്പി കരരുത്തുള്ള 1.5ലിറ്റർ ഡിസിഐ ഡീസൽ എൻജിനുകളാണ് ഈ വേരിയന്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

മാനുവൽ ട്രാൻസ്മിഷൻ വേരിയന്റിനേക്കാൾ 50,000 രൂപ അധികമാണ് പുതിയ എഎംടി ഉൾപ്പെടുത്തിയിട്ടുള്ള ലോഡ്ജിക്ക്.

പുതുതായി ഇറക്കുന്ന ബേസ് വേരിയന്റിനെ ടാക്സി സെഗ്മെന്റിലേക്ക് ഉൾപ്പെടുത്താനാണ് കമ്പനി നിശ്ചയിച്ചിരിക്കുന്നത്. പഴയ ഇന്നോവ പിൻവലിച്ചതിനാൽ ലോഡ്ജിയുടെ ഈ ബേസ് വേരിയന്റിന് ടാക്സി രംഗത്ത് തിളങ്ങാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

21km/l മൈലേജാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഈ വർഷം ജൂലൈയോടുകൂടി വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മാരുതി എർടിഗ, ഹോണ്ട മൊബിലിയോ, ഷവർലെ എൻജോയി എന്നിവയായിരിക്കും മുഖ്യ എതിരാളികൾ.

പതിവ് ഗിയർബോക്സുകൾക്ക് വിടപറഞ്ഞ് ക്വിഡ്
ക്വിഡ് vs ഓൾട്ടോ കെ10- ഒരു എഎംടി പോരാട്ടം


Click it and Unblock the Notifications