റോള്‍സ് റോയ്‌സ് ഡോൺ ഇന്ത്യയിൽ; വിലയറിയാം
ബ്രിട്ടീഷ് ആഡംബരക്കാർ നിർമാതാവായ റോള്‍സ് റോയിസ് വാഹനപ്രേമികൾക്കായി ഡോൺ കൺവർട്ടബിളിനെ ഇന്ത്യയിലെത്തിച്ചു. ഈ മോഡലിനായുള്ള ദീർഘനാളത്തെ കാത്തിരിപ്പിലായിരുന്നു വാഹനലോകം.
ഇത് ഭാവിയിലെ റോയിസ് റോൾസ് കാർ
2015 ഫ്രാങ്ക്ഫർട്ട് മോട്ടോർ ഷോയിലായിരുന്നു ഡോണിന്റെ ആദ്യ പ്രദർശനം നടത്തിയത്. റോള്‍സ് റോയ്‌സ് ഇന്ത്യയില്‍ എത്തിക്കുന്ന നാലാമത്തെ കാറാണ് ഡോൺ. 6.25 കോടിയാണ് ഇന്ത്യൻ വിപണിയിലെ ഡോണിന്റെ വില.

റോള്‍സ് റോയ്‌സിന്റെ തന്നെ റെയിത്ത് കൂപ്പയോട് രൂപ സാദൃശ്യം ഉണ്ടാമെങ്കിലും ഡോണ്‍ പൂര്‍ണമായും പുതിയ മോഡലാണെന്നാണ് കമ്പനി അറിയിക്കുന്നത്.

563 ബിഎച്ച്പിയും 780എൻഎം ടോർക്കും നൽകുന്ന 6.6ലിറ്ററ്‍ ടർബോചാർജ്ഡ് വി12 എൻജിനാണ് ഡോണിന് കരുത്ത് പകരുന്നത്.

സെഡ്എഫ് 8സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് വഴിയാണ് പവർ വീലുകളിലെത്തിക്കുന്നത്.

പുതിയ സാറ്റെലൈറ്റ് എയിഡഡി ട്രാൻസ്മിഷൻ സിസ്റ്റത്തിന്റെ ഭാഗമായി ഗിയർബോക്സിൽ ജിപിഎസും ഉൾപ്പെടുത്തിയിട്ടുണ്ട്.

നീളമുള്ള ബോണറ്റ്, ഉയര്‍ന്ന ഷോള്‍ഡര്‍ ലൈന്‍, മുൻഭാഗത്തെ നീളം കുറഞ്ഞ ഓവര്‍ ഹാങ്, പിൻഭാഗത്തെ നീണ്ട ഓവര്‍ ഹാങ്, 2:1 അനുപാതത്തിലുള്ള ടയറുകളുടെ ഉയരം ഇവയെല്ലാമാണ് കാറിന്റെ പ്രധാന സവിശേഷതകൾ.

എല്‍ഇഡി ഡേ ടൈ റണ്ണിങ്ങ് ലൈറ്റ്, മുൻവശത്തെ ഗ്രില്ല്, നിശബ്ദമായി തുറക്കാവുന്ന റൂഫ്, ഓട്ടോമൈറ്റിക്ക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയെല്ലാം ഡോണിന്റെ പ്രത്യേകതകളായി കമ്പനി ചൂണ്ടിക്കാണിക്കുന്നു.

അകത്തളം കാർപെറ്റ്, ലെതർ, വുഡ് എന്നിവയാൽ ആകർഷകമാക്കിയിരിക്കുന്നു. കൂടാതെ 16 സ്പീക്കർ എന്റർടെയിൻമെന്റ് സിസ്റ്റവും നൽകിയിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും കരുത്തേറിയ ഫോർ സീറ്റ് കൺവെർട്ടബിളാണ് ഡോണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇതിനായി പുതിയ എയർ സസ്പെൻഷൻ സിസ്റ്റവും ആന്റി റോൾ ബാറുകളും കാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മണിക്കൂറിൽ 250 കിലോമീറ്റർ ഉയർന്ന വേഗതയുള്ള ഡോണിന് 4.9 സെക്കന്റ് മതി പൂജ്യത്തിൽ നിന്ന് നൂറ് കിലോമീറ്റർ വേഗത കൈവരിക്കാൻ.

50 കിലോമീറ്റർ വേഗതയിലുള്ളപ്പോൾ തന്നെ 21സെക്കന്റ്കൊണ്ട് പൂർണമായും പിന്നിലേക്ക് ചുരുക്കാനും നിവർത്താനും കഴിയുന്ന ഫാബ്രിക് റൂഫാണ് ഡോണിനുള്ളത്.

ടാറ്റയ്ക്ക് ശോഭയാർന്ന ഭാവി സമ്മാനിക്കും ഈ പുത്തൻ കാറുകൾ

ഡിസ്‌കവറി സ്പോർടിന്റെ പെട്രോൾ പതിപ്പ് ഇന്ത്യയിൽ


Click it and Unblock the Notifications