റോയൽ എൻഫീൽഡ് കൂടുതൽ വർണ്ണ പൊലിമയോടെ
റോയൽ എൻഫീൽഡിന്റെ ക്ളാസിക് മോഡലുകൾ കൂടുതൽ പരിഷ്കാരങ്ങളോടെയാണ് ഇക്കൊല്ലം നിരത്തിലിറങ്ങുന്നത്. വിവിധ കളർ ഓപ്ഷനുകളാണ് നിങ്ങൾക്കായി കാത്തിരിക്കുന്നത്.
യുവാക്കളെ ആകർഷിക്കാനും കൂടുതൽ പുതുമകൾ കൊണ്ടുവരുവാനുമാണ് കമ്പനിയുടെ ഈ ശ്രമം. കൂടുതല്‍ വിവരങ്ങൾക്ക് താഴെയുള്ള സ്ളൈഡുകൾ വായിക്കുക

പുതിയ എട്ട് കളർ ഓപ്ഷനുകളാണ് കമ്പനി ഉപഭോക്താക്കൾക്കായി ഒരുക്കിവച്ചിരിക്കുന്നത്. ക്ളാസ്സിക് 350, ഇലക്ട്ര 350, ക്ളാസ്സിക് 500, ബുള്ളറ്റ് 500 എന്നീ മോഡലുകളാണ് കൂടുതൽ നിറപ്പകിട്ടോടെ വിപണിയിലെത്തുന്നത്.

നിറത്തിൽ മാത്രമല്ല രൂപത്തിലും ചില പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. സ്റ്റിക്കറുകൾ, ക്രോം ലോഗോ,ഹെഡ് ലൈറ്റ് കേസ്, ഫോർക് കവർ, സീറ്റ് കവർ എന്നിവയും പുതിയ മോട്ടോർ സൈക്കളുകളിൽ കാണാം. ഇതുവഴി റോയൽ എൻഫീൽഡ് ആരാധകർക്ക് നല്ലൊരു ദൃശ്യവിസ്മയം തന്നെയാണ് ഒരുക്കിയത്.

തിരഞ്ഞെടുത്ത ചില മോഡലുകൾക്ക് മാത്രമെ ഈ മാറ്റങ്ങൾ വരുത്തിയിട്ടുള്ളൂ.അവ ചുവടെ ചേർക്കുന്നു:
- റോയൽ എൻഫീൽഡ് ക്ളാസ്സിക് 350- ഫങ്കി മിന്റ്,ചെസ്റ്റ്‌നട്ട്
- റോയൽ എൻഫീൽഡ് ഇലക്ട്ര 350 - മെരീഡിയൻ ബ്ളൂ, മർസാല റെഡ്
- റോയൽ എൻഫീൽഡ് ക്ളാസ്സിക് 500-സ്ക്വാഡ്രോൺ ബ്ളൂ, ക്രോം ഗ്രാഫൈറ്റ്, ക്രോം ഗ്രീൻ
- റോയൽ എൻഫീൽഡ് ബുള്ളറ്റ് 500- മാർഷ് ഗ്രെ

എൻജിൻ യൂണിറ്റുകള്‍ക്ക് ഒരു മാറ്റവും വരുത്തിയിട്ടില്ല. പരിഷ്കരിച്ച ഈ മോഡലുകൾക്ക് അല്പം വില വർധിപ്പിച്ചിട്ടുണ്ട്. ജനവരി മാസംതന്നെ പുതിയ കളർ ഓപ്ഷനുകൾ വിപണിയിലെത്തിക്കാമെന്നാണ് കമ്പനിയുടെ വിശ്വാസം.


Click it and Unblock the Notifications