വ്യോമസേനയെ ആദരിച്ച് റോയൽ എൻഫീൽഡ് പുതു നിറത്തിൽ

By Praseetha

ക്ലാസിക് 500 ശ്രേണിയിലുള്ള മോട്ടോർസൈക്കുകളെ സ്‌ക്വാഡ്രൺ ബ്ലൂ എന്ന പുത്തൻ പേരിൽ റോയൽ എൻഫീൽഡ് അവതരിപ്പിച്ചു. ഇന്ത്യൻ വ്യോമസേനയോടുള്ള ആദരസൂചകമായിട്ടാണ് നീല നിറം നൽകിയതെന്ന് കമ്പനി സൂചിപ്പിച്ചു. ഇന്ത്യയിലെ എല്ലാ ഡീലർഷിപ്പുകളിലും പുത്തൻ നിറത്തിലുള്ള ക്ലാസിക് 500 മോഡലുകൾ ലഭ്യമാണ്.

ലോക മഹായുദ്ധക്കാലം മുതൽ തുടങ്ങിയ സൈനിക ബന്ധമാണ് റോയൽ എൻഫീൽഡിന്റേത്. അക്കാലത്ത് ബ്രിട്ടീഷ് പട്ടാളമായിരുന്നു ബുള്ളറ്റ് ബൈക്ക് വ്യാപകമായി ഉപയോഗിച്ചിരുന്നത്. 1952ൽ എണ്ണൂറോളം ബൈക്കുകളുടെ ഓഡറാണ് ഇന്ത്യൻ കരസേനയിൽ നിന്നും കമ്പനിക്ക് ലഭിച്ചത്. 1955ൽ റോയൽ എൻഫീൽഡ് ഇന്ത്യയിൽ നിർമാണം ആരംഭിച്ചപ്പോൾ കമ്പനി കരസേനയ്ക്കായുള്ള ബുള്ളറ്റ് വിതരണവും വർധിപ്പിച്ചു.

റോയൽ എൻഫീൽഡ്

1950മുതൽ തന്നെ ഇന്ത്യൻ വ്യോമസേനയും ബുള്ളറ്റ് ഉപയോഗിച്ച് തുടങ്ങിയിരുന്നു. എയർഫോസ് പോലീസായിരുന്നു ബുള്ളറ്റ് കൂടുതലായും ഉപയോഗിച്ചിരുന്നത്. യുദ്ധാനന്തരക്കാലത്തെ റോയൽ എൻഫീൽഡ് മോട്ടോർസൈക്കളുടെ ഡിസൈനിൽ നിന്നും പ്രചോദനമേറ്റാണ് സ്‌ക്വാഡ്രൺ ബ്ലൂ ക്ലാസിക് 500 മോഡലുകൾക്ക് രൂപം നൽകിയിരിക്കുന്നത്.

ലോകമഹായുദ്ധ കാലത്തെ റോയൽ എൻഫീൽഡിന്റെ സാന്നിധ്യത്തേയും സൈനികരുമായുള്ള ഗാഢബന്ധത്തേയും ആദരിച്ചുകൊണ്ടാണ് സ്‌ക്വാഡ്രൺ ബ്ലൂ ക്ലാസിക് 500 മോഡലുകൾ ഇറക്കിയതെന്ന് റോയൽ എൻഫീൽഡ് പ്രസിഡന്റ് രുദ്രതേജ് സിങ് അറിയിച്ചു. കമ്പനിയുടെ പ്രൗഢമായ സൈനിക പാരമ്പര്യം ഉപഭോക്താക്കളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഈ പുതിയ വേരിയന്റ് അവതരിപ്പിച്ചപ്പോൾ ഇന്ത്യൻ വ്യോമസേനയാണ് പ്രചോദമായെതെന്ന് കൂടി അദ്ദേഹം പറയുകയുണ്ടായി.

പുതിയ സ്‌ക്വാഡ്രൺ ബ്ലൂ വേരിയന്റിൽ 499സിസി ഫോർ സ്ട്രോക്ക് സിങ്കിൾ സിലിണ്ടർ ഫ്യുവൽ ഇൻഞ്ചെക്റ്റെഡ് എൻജിനാണ് ഉപയോഗിച്ചിരിക്കുന്നത്. 27.2 ബിഎച്ച്പി കരുത്തും 41.3എൻഎം ടോർക്കുമുള്ള എൻജിനിൽ 5 സ്പീഡ് ട്രാൻസ്മിഷനും ഉൾപ്പെടുത്തിയിട്ടുണ്ട്.

സ്‌ക്വാഡ്രൺ ബ്ലൂ ക്ലാസിക് 500 മോഡലുകളുടെ വ്യത്യസ്ത സിറ്റികളിലെ വില:

  • ദില്ലി- 1,86,688 രൂപ
  • മുംബൈ- 1,93,372രൂപ
  • ചെന്നൈ- 1,89,350രൂപ
  • ബാംഗ്ലൂർ- 1,98,649രൂപ
  • കൊൽക്കത്ത- 1,96,700രൂപ

More from DriveSpark

Article Published On: Saturday, February 27, 2016, 17:51 [IST]
English summary
Royal Enfield Introduces New Squadron Blue Colour For The Classic 500 Range
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X