വാഹനങ്ങൾ സുരക്ഷിതമല്ലെങ്കിൽ നിർമാതാക്കൾക്ക് 100 കോടി പിഴ

By Praseetha

പുതിയ റോഡ് സുരക്ഷാ ബിൽ പുറപ്പെടുവിക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ ഗവൺമെന്റ് നിയമങ്ങൾ കൂടുതൽ കർശനമാക്കിയിരിക്കുന്നു. സുരക്ഷിതമല്ലാത്ത വാഹനങ്ങൾ നിർമ്മിച്ചാൽ നിർമാതാക്കളുടെ പേരിൽ വൻ പിഴ ചുമത്താനുള്ള തീരുമാനത്തിലാണ് സർക്കാർ.

കൃത്രിമത്വം 1.9 ലക്ഷം ഫോക്സ്‌വാഗൺ കാറുകൾ തിരിച്ച് വിളിക്കുന്നു

പുതിയ ബിൽ പ്രകാരം സേഫ്റ്റി ക്രാഷ് ടെസ്റ്റിൽ പരാജയപ്പെടുന്ന പക്ഷം 100 കോടി രൂപ പിഴ ചുമത്താനാണ് സർക്കാർ ആലോചിക്കുന്നത്. അതേസമയം എന്തെങ്കിലും തകരാറുകൾ കണ്ടെത്തുകയാണെങ്കിൽ തിരിച്ചുവിളിക്കൽ നിർബന്ധവുമാക്കിയിട്ടുണ്ട്. ഈ മാസം അവസാനത്തോടെയാണ് പുതിയ സുരക്ഷാ ബിൽ നടപ്പിലാക്കുന്നത്.

വാഹനങ്ങൾ സുരക്ഷിതമല്ലെങ്കിൽ നിർമാതാക്കൾക്ക് 100 കോടി പിഴ

നിർമാതാക്കളിൽ ചുമത്തിയ പിഴകൂടാതെ വാഹനങ്ങളുടെ ഘടനയ്ക്ക് മാറ്റം വരുത്തുന്ന വർക്ക്ഷോപ്പുകള്‍ക്കും തകരാറിന്റെ പേരിൽ ഒരു ലക്ഷത്തോളം പിഴ ചുമത്താനുള്ള നടപടി കൈകൊണ്ടിട്ടുണ്ട്.

വാഹനങ്ങൾ സുരക്ഷിതമല്ലെങ്കിൽ നിർമാതാക്കൾക്ക് 100 കോടി പിഴ

കൂടാതെ അനധികൃതമായി സുരക്ഷിതമല്ലാത്ത വാഹന ഘടകങ്ങൾ വിൽക്കുന്ന വിതരണക്കാരിൽ നിന്നും ഒരു ലക്ഷത്തോളം പിഴ ചുമത്തുന്നതായിരിക്കും.

വാഹനങ്ങൾ സുരക്ഷിതമല്ലെങ്കിൽ നിർമാതാക്കൾക്ക് 100 കോടി പിഴ

അംഗീകാരമില്ലാത്ത പ്രെഷർ ഹോൺ, ഫോഗ് ലൈറ്റ്, ഓക്സിലറി ലൈറ്റുകൾ, റൂഫ് ടോപ് കാരിയർ, മെറ്റാലിക് ബംബർ പ്രോടക്ടറുകൾ എന്നിവ ഉപയോഗിക്കുന്ന പക്ഷം വാഹനയുടമയിലും 5,000രൂപ പിഴ ഈടാക്കുന്നതായിരിക്കും.

വാഹനങ്ങൾ സുരക്ഷിതമല്ലെങ്കിൽ നിർമാതാക്കൾക്ക് 100 കോടി പിഴ

അമിത വേഗത, മദ്യപിച്ച് വാഹനമോടിക്കൽ, ലൈസൻസില്ലാതെ വാഹനം ഓടിക്കൽ, സിഗ്നൽ തെറ്റിക്കൽ, ഡ്രൈവിംഗിനിടെ ഫോൺ ഉപയോഗം തുടങ്ങിയ നിയമലംഘനങ്ങൾക്ക് എതിരെയും കനത്ത പിഴ ചുമത്തുമെന്നുള്ള അറിയിപ്പ് നൽകിയിട്ടുണ്ട്.

വാഹനങ്ങൾ സുരക്ഷിതമല്ലെങ്കിൽ നിർമാതാക്കൾക്ക് 100 കോടി പിഴ

പ്രായപൂർത്തിയാക്കാത്തവർ വാഹനം ഓടിച്ചാൽ വാഹന ഉടമയ്ക്കോ രക്ഷകർത്താവിനോ എതിരെ 20,000 രൂപ വരെ പിഴയും മൂന്നു വർഷം തടവുമാണ് അനുശാസിക്കുന്നത്.

വാഹനങ്ങൾ സുരക്ഷിതമല്ലെങ്കിൽ നിർമാതാക്കൾക്ക് 100 കോടി പിഴ

വാഹനത്തിന്റെ സുരക്ഷയ്ക്ക് വീഴ്ച്ച വരുത്തുന്ന മോഡിഫിക്കേഷനുകളും പുതിയ നിയമത്തിന്റെ ഭാഗമായി നിരോധിച്ചിട്ടുണ്ട്.

വാഹനങ്ങൾ സുരക്ഷിതമല്ലെങ്കിൽ നിർമാതാക്കൾക്ക് 100 കോടി പിഴ

രാജസ്ഥാൻ ഗതാഗത മന്ത്രി യൂനിസ് ഖാൻ തലവനായ സമിതിയാണ് സുരക്ഷിതമല്ലാത്ത വാഹനങ്ങൾ നിർമിക്കുന്ന നിർമാതാക്കളിൽ 100 കോടി രൂപ പിഴ ചുമത്താനുള്ള നിർദ്ദേശങ്ങൾ സർക്കാറിന് മുന്നിലായി സമർപ്പിച്ചിട്ടുള്ളത്.

വാഹനങ്ങൾ സുരക്ഷിതമല്ലെങ്കിൽ നിർമാതാക്കൾക്ക് 100 കോടി പിഴ

അടുത്തിടെ ഗ്ലോബൽ എൻസിഎപി സംഘടിപ്പിച്ച ക്രാഷ് ടെസ്റ്റിൽ ഇന്ത്യയിലെ ഏഴു വാഹനങ്ങൾ സുരക്ഷിതമല്ലെന്ന് കണ്ടെത്തിയിരുന്നു.

വാഹനങ്ങൾ സുരക്ഷിതമല്ലെങ്കിൽ നിർമാതാക്കൾക്ക് 100 കോടി പിഴ

സർക്കാറിന്റെ കണക്കുകൾ പ്രകാരം എല്ലാ വർഷവും 1.5 ലക്ഷത്തിലധികം ആളുകളാണ് റോഡ് അപകടങ്ങളിൽ പെട്ട് മരണപ്പെടുന്നത്.

വാഹനങ്ങൾ സുരക്ഷിതമല്ലെങ്കിൽ നിർമാതാക്കൾക്ക് 100 കോടി പിഴ

പുതിയ റോഡ് സുരക്ഷാബിൽ പാസാക്കുന്നതോടു കൂടി ഇന്ത്യൻ റോഡ് സുരക്ഷ കൂടുതൽ ഭദ്രമാകുമെന്നാണ് സർക്കാറിന്റെ പ്രതീക്ഷ.

കൂടുതൽ വായിക്കൂ

ഡിസയറിനെ വെല്ലാനെത്തി ഇന്ത്യൻ നിർമിത അമിയോ

കൂടുതൽ വായിക്കൂ

മൺസൂൺക്കാലത്തെ കാർ ലോഞ്ചുകൾ

More from DriveSpark

Article Published On: Wednesday, June 8, 2016, 10:23 [IST]
English summary
Automakers may face Rs 100 cr fine for violating safety rules
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X