കൂടുതൽ പുതുമകളോടെ സ്‌കോർപിയോ സ്പെഷ്യൽ എഡിഷൻ വരുന്നു

By Praseetha

ഇന്ത്യക്കാർക്കിടയിൽ വർധിച്ചുവരുന്ന എസ്‌യുവിക്കുള്ള ഡിമാനന്റ് മാനിച്ച് നിരവധി കാർ നിർമാതാക്കളാണ് എസ്‍യുവിയുമായി രംഗത്തെത്തിയിരിക്കുന്നത്. എസ്‌യുവി ശ്രേണിയിൽ ഇന്ന് മഹീന്ദ്ര സ്‌കോർപ്പിയോയെ വെല്ലുവിളിക്കാൻ റിനോ ഡസ്റ്റർ, നിസാൻ ടെറാനോ, ഹ്യുണ്ടായ് ക്രേറ്റ, മാരുതി എസ്-ക്രോസ്, ഫോർഡ് എകോസ്പോർട് എന്നീ വാഹനങ്ങളുടെ നീണ്ട നിര തന്നെയുണ്ട്. സ്‌കോർപ്പിയോ അല്ലാതെ അ‍ഞ്ച് വർഷങ്ങൾക്ക് മുൻപ് ഇത്രയധികം വാഹനങ്ങൾ ഈ സെഗ്മെന്റിലേക്ക് കടന്നു വന്നിട്ടില്ല.

2002ൽ ആദ്യമായി വിപണിയിലെത്തിയ സ്‍കോർപ്പിയോ ആണ് ഇതുവരെയായി എസ്‌യുവി സെഗ്മെന്റിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ടിട്ടുള്ള വാഹനം. 2014ലാണ് മഹീന്ദ്ര അടിമുടി മാറ്റങ്ങൾക്ക് വിധേയമാക്കിയ പുതുതലമുറയിൽ പെട്ട സ്‌കോർപ്പിയോയെ അവതരിപ്പിക്കുന്നത്. അതിനുശേഷം എക്സ്‌യുവി500, ടിയുവി300, ഇംപീരിയോ, കെയുവി100 എന്നീ വാഹനങ്ങളെ മഹീന്ദ്ര ഇന്ത്യൻ വിപണിയിലെത്തിച്ചു. ഈ സെഗ്മെന്റിൽ പിടി മുറുക്കാൻ സ്‌കേർപ്പിയോയുടെ സ്പെഷ്യൽ എഡിഷനുമായാണ് മഹീന്ദ്ര ഇപ്പോൾ എത്തിയിരിക്കുന്നത്. കൂടുതലറിയാൻ താളുകളിലേക്ക് നീങ്ങൂ.

കൂടുതൽ പുതുമകളോടെ സ്‌കോർപിയോ സ്പെഷ്യൽ എഡിഷൻ വരുന്നു

സ്‌കോർപ്പിയോന്റെ പുതിയ എഡിഷൻ ഇന്ത്യൻ നിരത്തിൽ പരീക്ഷണ ഓട്ടം നടത്തുന്നതിന്റെ ചിത്രങ്ങൾ പുറത്ത് വിട്ടിരിക്കുന്നു.

കൂടുതൽ പുതുമകളോടെ സ്‌കോർപിയോ സ്പെഷ്യൽ എഡിഷൻ വരുന്നു

എസ്‌യുവിക്ക് സ്പോർടി ലുക്ക് നൽകുന്ന തരത്തിൽ പുതിയ ബോഡി ഗ്രാഫിക്സ്, ബ്ലാക്ക് അലോയ് വീലുകൾ, ചുവന്ന നിറത്തിലുള്ള ബ്രേക്ക് ക്യാലിപെറുകൾ എന്നിവ ഉൾക്കൊള്ളിച്ചിട്ടുണ്ടെന്നാണ് പുറത്ത് വിട്ട ചിത്രങ്ങളിൽ നിന്നും വെളിപ്പെടുന്നത്.

കൂടുതൽ പുതുമകളോടെ സ്‌കോർപിയോ സ്പെഷ്യൽ എഡിഷൻ വരുന്നു

സ്പെഷ്യൽ എഡിഷൻ സ്‌കോർപ്പിയോയിൽ എൻജിൻ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. എന്നാൽ റെഗുലർ സ്‌കോർപ്പിയോകളെക്കാൾ വില വർധിക്കാനാണ് സാധ്യത.

കൂടുതൽ പുതുമകളോടെ സ്‌കോർപിയോ സ്പെഷ്യൽ എഡിഷൻ വരുന്നു

സ്‌കോർപ്പിയോന്റെ നിലവുലുള്ള ബേസ് വേരിയന്റിൽ 75ബിഎച്ച്പി കരുത്തും 200എൻഎം ടോർക്കും നൽകുന്ന 2.5ലിറ്റർ എൻജിനാണുള്ളത്.

കൂടുതൽ പുതുമകളോടെ സ്‌കോർപിയോ സ്പെഷ്യൽ എഡിഷൻ വരുന്നു

120ബിഎച്ച്പി കരുത്തും 280എൻഎം ടോർക്കും ഉള്ള 2.2ലിറ്റാണ് മറ്റുള്ള വേരിയന്റുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കൂടുതൽ പുതുമകളോടെ സ്‌കോർപിയോ സ്പെഷ്യൽ എഡിഷൻ വരുന്നു

ദില്ലിയിൽ രണ്ട് ലിറ്ററിന് മുകളിലുള്ള ഡീസൽ എൻജിനുകൾക്ക് നിരോധനം ഏർപ്പെടുത്തിയപ്പോഴാണ് മഹീന്ദ്ര 1.9ലിറ്റർ ഡീസൽ എൻജിനെ അവതരിപ്പിച്ചത്. ഈ 1.9ലിറ്റർ എൻജിൻ നിലവിൽ ദില്ലിയിൽ മാത്രമാണ് ലഭ്യമാവുക.

കൂടുതൽ പുതുമകളോടെ സ്‌കോർപിയോ സ്പെഷ്യൽ എഡിഷൻ വരുന്നു

9.06ലക്ഷം മുതലാണ് (ദില്ലി എക്സ്ഷോറൂം) റെഗുലർ സ്‌കോർപ്പിയോകളുടെ വിലയാരംഭിക്കുന്നത്.

കൂടുതൽ പുതുമകളോടെ സ്‌കോർപിയോ സ്പെഷ്യൽ എഡിഷൻ വരുന്നു

കഴിഞ്ഞ കുറച്ച് മാസങ്ങളായി സ്‌കോർപിയോന്റെ 4,000യൂണിറ്റുകൾ മാത്രമാണ് വിറ്റഴിച്ചിട്ടുള്ളത്. സ്പെഷ്യൽ എഡിഷൻ സ്‌കോർപിയോ വരുന്നതോടുകൂടി വില്പനയിൽ ഗണ്യമായ വർധനവുണ്ടാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

More from DriveSpark

Article Published On: Saturday, February 27, 2016, 16:31 [IST]
English summary
Scorpio Special Edition Spied
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X