കിടിലൻ മൈലേജ് നൽകുന്ന കാറുമായി ഷെൽ രംഗത്ത്
ഷെൽ ഒരു ലൂബ്രിക്കന്റ് കമ്പനി എന്നതിലുപരി ഇപ്പോളൊരു കാർനിർമാതാവ് കൂടി ആയിരിക്കുന്നു. അൾട്രാ എനർജി എഫിഷ്യന്റ് കാർ എന്ന പേരിൽ പുതിയൊരു കൺസ്പെറ്റിന് രൂപം കൊടുത്തിരിക്കുന്നു. റേസ് കാറുകളുടെ നിർമാണത്തിന് പേരുകേട്ട ഗോർഡൻ മുരെയാണ് കൺസ്പെറ്റ് വികസിപ്പിച്ചത്.
1000km/l മൈലേജുള്ള കാറോ അവിശ്വസനീയം
ഈ ഷെൽ കൺസെപ്റ്റ് കാറിന് നിലവിലുള്ള കാറുകളേക്കാൾ വളരെ കുറച്ച് ഇന്ധനം മതിയെന്നാണ് കമ്പനി അവകാശപ്പെടുന്നത്. എന്നാലിതിന്റെ പ്രൊഡക്ഷൻ മോഡൽ ഇറക്കുന്നതിനെ കുറിച്ച് കമ്പനിയിതുവരെ ഒന്നും വ്യക്തമാക്കിയിട്ടില്ല.

2010 ൽ ഗോർഡൻ മുരെ തന്നെ രൂപകല്പന ചെയ്തിട്ടുള്ള ടി.25 സിറ്റി കാറിന്റെ പുതുക്കിയ പതിപ്പാണിത്. ഇദ്ദേഹത്തിന്റെ തന്നെ ഐസ്ട്രീം പ്ലാറ്റ്ഫോമിലാണ് ഈ കാറിന്റെ നിർമാണം നടത്തിയിട്ടുള്ളത്.

660സിസി അലൂമിനിയം ത്രീ സിലിണ്ടർ എൻജിനാണ് കൺസെപ്റ്റ് കാറിന് കരുത്തേകാനായി ഉപയോഗിച്ചിരിക്കുന്നത്.

43ബിഎച്ച്പിയും 64എൻഎം ടോർക്കുമാണ് ഈ എൻജിൻ ഉല്പാദിപ്പിക്കുന്നത്.

15.8സെക്കന്റ് കൊണ്ടാണ് ഈ കാർ പൂജ്യത്തിൽ നിന്നും 100 കിലോമീറ്റർ വേഗത കൈവരിക്കുക.

ലിറ്ററിന് 38കിലോമീറ്റർ മൈലേജാണ് ഈ വാഹത്തിനുള്ളത്. ഇന്ധനക്ഷമതയിൽ അഞ്ച് ശതമാനം വർധനവാണ് കമ്പനി വരുത്തിയിട്ടുള്ളത്.

കൂടാതെ എമിഷനും വളരെ കുറവായിരിക്കുമെന്നാണ് കമ്പനിയുടെ പക്ഷം. പെട്രോൾ കാറുകളേക്കാൾ 28 ശതമാനം കുറവ് എമിഷനും ഹൈബ്രിഡ് വാഹനങ്ങളേക്കാൾ 32 ശതമാനം കുറവ് എമിഷനുമാണ് ഈ കൺസ്പെറ്റ് കാറിനുള്ളത്.

എസ്‌യുവിയുമായി താരതമ്യം ചെയ്യുമ്പോൾ മൊത്തം എനർജിയുടെ 69 ശതമാനം മാത്രമെ ഈ കൺസെപ്റ്റിന് ആവശ്യമായി വരുന്നുള്ളൂ.

മണിക്കൂറിൽ 70 കിലോമീറ്ററാണ് ഷെൽ വാഗ്ദാനം ചെയ്യുന്ന ഈ ത്രീ സീറ്റർ കൺസ്പെറ്റ് കാറിന്റെ പരമാവധി വേഗത.

കാർബൺ ഫൈബറും മറ്റ് ഭാരം കുറഞ്ഞ മെറ്റീരിയലിനാലും നിർമ്മിച്ചിട്ടുള്ള ഈ കാറിന് 550കിലോഗ്രാമാണ് ഭാരം.

ഷെല്ലിന്റെ തന്നെ എൻജിൻ ഓയിലാണ് ഇതിന് ഉപയോഗപ്പെടുത്തുന്നത്.

അകത്തളത്തിൽ മൂന്ന് സീറ്റുകളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. ത്രികോണാകൃതിയിൽ വരത്തക്കവണ്ണം മുൻ സീറ്റ് മദ്ധ്യത്തിലായും മറ്റ് രണ്ട് സീറ്റുകൾ പിന്നിൽ ഇരുഭാഗത്തായും നൽകിയിരിക്കുന്നു.

ഈ കൺസ്പെറ്റിനെ കുറിച്ചുള്ള നിർദേശങ്ങൾ അറിയിക്കാൻ ഷെൽ ഒരു ആപ്പ് കൂടി വികസിപ്പിച്ചിട്ടുണ്ട്.

ഇന്ത്യയിലെ മികച്ച10 മൈലേജ് കാറുകൾ

150 സിസി സെഗ്മെന്റിലുള്ള മികച്ച മൈലേജ് ബൈക്കുകൾ


Click it and Unblock the Notifications








