3 പുതിയ സ്‌കോഡ എസ്‌യുവികൾ ഇന്ത്യയിലേക്ക്...
ഫോക്സ്‌വാഗൺ കീഴിൽ പ്രവർത്തിക്കുന്ന പ്രശസ്ത ചെക്ക് റിപ്പബ്ലിക്കൻ ബ്രാന്റ് സ്‌കോഡ പുതിയ എസ്‌യുവികളെ ഇന്ത്യയിലെത്തിക്കുന്നു. വിപണിയിലുള്ള എസ്‌യുവി വാഹനങ്ങളുടെ ഉയർന്ന ഡിമാന്റുകൾ കണക്കിലെടുത്ത് മൂന്ന് പുത്തൻ എസ്‌യുവികളെ ഇന്ത്യയിലവതരിപ്പിക്കുന്നത്.
ഗ്രാഫിറ്റി കലാകാരന് സ്‌കോഡ ഫാബിയ കാന്‍വാസായപ്പോള്‍
സെവൻ സീറ്റർ കോഡിയാക്ക്, യെതി എന്നിവയ്ക്കൊപ്പം ഒരു കോംപാക്ട് എസ്‌യുവി കൂടി അവതരിപ്പിക്കുന്നതാണ്. എന്നാൽ കോംപാക്ട് എസ്‌യുവി സെഗ്മെന്റിൽ എത്തുന്ന ഈ മോഡലിനെ കുറിച്ച് കമ്പനിയൊന്നും വ്യക്തമാക്കിയിട്ടില്ല.

ഇന്ത്യയിൽ റാപ്പിഡ്, വെന്റോ സെഡാനുകളെ എത്തിച്ചതുപോലെ അതെ കൂട്ടഉത്തരവാദിത്തതില്ലായിരിക്കും ഈ കോംപാക്ട് എസ്‌യുവിയും എത്തുക.

ഫോക്സ്‌വാഗൺ-ന്റെ എംക്യൂഡി എഒ പ്ലാറ്റ്ഫോമിനെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണ് പുതിയ കോംപാക്ട് എസ്‌യുവി.

ഇതുവരെ അരങ്ങേറ്റം കുറിച്ചിട്ടില്ലാത്ത പുത്തൻ തലമുറ യെതിയേയാണ് ഇന്ത്യയിലെത്തിക്കുന്നത്. ഗൗരവപ്പെട്ട മാറ്റങ്ങള്‍ക്ക് വിധേയമായിട്ടായിരിക്കും യതി എത്തുക.

ഫോക്സ്‌വാഗണിന്റെ സീറ്റ് ആറ്റിക എന്ന എസ്‌യുവിയെ അടിസ്ഥാനപ്പെടുത്തി നിർമിച്ചിട്ടുള്ളതാണ് യെതി.

2016 പാരീസ് മോട്ടോർ ഷോയിൽ അരങ്ങേറ്റം കുറിച്ചതാണ് സ്‌കോഡ അവതരിപ്പിക്കുന്ന ഫുൾ സൈസ് എസ്‌യുവിയായ കോഡിയാക്.

കോഡിയാക് സെവൻ സീറ്റർ എസ്‌യുവിക്ക് 22നും 30 ലക്ഷത്തിനുമിടയിലായിരിക്കും ഇന്ത്യയിലെ വില.

സ്‌കോഡ സൂപ്പർബിൽ നൽകിയിട്ടുള്ള അതെ 1.8ലിറ്റർ പെട്രോൾ, 2.0ലിറ്റർ ഡീസൽ എൻജിനുകളാണ് കോഡിയാകിലും ഉൾപ്പെടുത്തുക.

6സ്പീഡ് അല്ലെങ്കിൽ 7 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനായിരിക്കും കോഡിയാകിൽ ഉൾപ്പെടുത്തുക.

ഹോണ്ട സിവിക് തിരിച്ചുവരവിന് ഒരുങ്ങുന്നു

വിജയം കുറിക്കാനെത്തുന്നു ഹ്യുണ്ടായ് ഐ30


Click it and Unblock the Notifications








