സ്‌കോഡ സൂപ്പർബ് ഇന്ത്യയിൽ;വില 22.68 ലക്ഷം മുതൽ

By Praseetha

സ്‌കോഡ ലക്ഷ്വറി സെഡാൻ സൂപ്പർബിന്റെ പുത്തൻ മോഡലിനെ വിപണിയിലെത്തിച്ചു. ദില്ലി എക്സ്ഷോറൂം വില 22.68ലക്ഷത്തിലാണ് സ്‌കോഡ സൂപ്പർബിന്റെ വിലയാരംഭിക്കുന്നത്. 2014 ജനീവ മോട്ടോർ ഷോയിൽ അവതരിപ്പിച്ച വിഷൻ സി കൺസപ്റ്റിനെ അടിസ്ഥാനപ്പെടുത്തിയാണ് ഈ മോഡലിന്റെ രൂപകല്പന നടത്തിയിരിക്കുന്നത്.

സ്‌കോഡ

സ്‌കോഡയുടെ സിഗ്നേച്ചർ ഗ്രില്ലാണ് മുൻഭാഗത്ത് ഉപയോഗിച്ചിരിക്കുന്നത്. ആൻഗുലാർ ഹെഡ്‌ലാമ്പുകളും, എൽഇഡി ഡേ ടൈം റണ്ണിംഗ് ലാമ്പുകളും, ആൻഗുലാർ ഫോഗ് ലാമ്പുകളും ഉൾപ്പെടുത്തിയിരിക്കുന്നു. ഇന്റീരിയറിൽ ലെതർ സീറ്റുകളും, 5 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റവും, ആപ്പിൾ കാർ പ്ലെ, ആൻഡ്രോയിഡ് ഓട്ടോ എന്നീ സവിശേഷതകളാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്.

ത്രീ സോൺ ക്ലൈമറ്റ് കൺട്രോൾ, റിയർ വ്യൂ കാമറ, ഡ്രൈവർ അലർട്ട് ഫംങ്ഷൻസ്, മൾട്ടി കൊളിഷൻ ബ്രേക്, പനോരമിക് സൺറൂഫ്, 8 എയർബാഗുകൾ, എബിഎസ്, ഇബിഡി, ക്രൂസ് കൺട്രോൾ, 625 ലിറ്റർ ബൂട്ട്, ഹിൽ കൺട്രോൾ എന്നീ സവിശേഷതകളും കാണാം സൂപ്പർബിൽ.

1.8ലിറ്റർ പെട്രോൾ, 2.0ലിറ്റർ ഡീസൽ എൻജിനുകളാണ് സൂപ്പർബിന് കരുത്തേകുന്നത്. 6സ്പീഡ് മാനുവൽ, 7സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ എന്നിവ പെട്രോൾ എൻജിനിൽ നൽകിയിരിക്കുന്നു. ഡീസൽ എൻജിനിൽ 6സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ മാത്രമാണ് ലഭ്യമായിട്ടുള്ളത്.

പെട്രോൾ
1798സിസി(മാനുവൽ)- 177ബിഎച്ച്പികരുത്ത്, 320എൻഎം ടോർക്ക്, 14.12km/l മൈലേജ്
1798സിസി(ഓട്ടോമാറ്റിക്)-177ബിഎച്ച്പികരുത്ത്, 250എൻഎം ടോർക്ക്, 14.67km/l മൈലേജ്

ഡീസൽ
1968സിസി- 174ബിഎച്ച്പികരുത്ത്, 350എൻഎം ടോർക്ക്, 18.19km/l മൈലേജ്

വില
1.8 ലിറ്റർ ടിഎസ്ഐ എംടി സ്റ്റൈൽ പെട്രോൾ- 22,68,305 രൂപ
1.8 ലിറ്റർ ടിഎസ്ഐ എടി സ്റ്റൈൽ പെട്രോൾ- 23,91,984രൂപ
2.0 ലിറ്റർ ടിഡിഐ എടി സ്റ്റൈൽ ഡീസൽ -26,39,650രൂപ
‌1.8 ലിറ്റർ ടിഎസ്ഐ എടി എൽ&കെ പെട്രോൾ- 26,89,281രൂപ
2.0 ലിറ്റർ ടിഡിഐ എടി എൽ&കെ ഡീസൽ-29,36,850രൂപ

സ്‍കോഡയുടെ എല്ലാ ഷോറൂമുകളിലും പുതുക്കിയ സൂപ്പർബ് ലഭ്യമാണ്. ടൊയോട്ട ക്യാംറി, ഓഡി എ3 എന്നുവയുമായി ഏറ്റുമുട്ടേണ്ടി വരും സൂപ്പർബിന്.

More from DriveSpark

Article Published On: Tuesday, February 23, 2016, 16:20 [IST]
English summary
Skoda's Stunning New Superb Arrives In India
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X