സ്വിഫ്റ്റിലും താരം കബാലി തന്നെ...

By Praseetha

തമിഴ് സിനിമാലോകത്തെ ഇതിഹാസം എന്നു വിശേഷിപ്പിക്കാവുന്ന രജനികാന്ത് നായകനായെത്തുന്ന കബാലിയുടെ പ്രോമഷൻ തകൃതിയായി നടന്നുക്കൊണ്ടിരിക്കുന്നു. ആരാധകരുടെയും മറ്റ് ഓട്ടനവധി സ്ഥാപനങ്ങളുടെയും പിൻബലത്തോടെയാണ് കബാലി ജൂലായ് 22-ന് പ്രദർശനത്തിനെത്തുന്നത്.

കബാലി ഡാ; ഇത് പറക്കും കബാലി

അടുത്തിടെ കബാലി പ്രമോഷന്റെ ഭാഗമായിട്ട് എയർഇന്ത്യ പുതിയ വിമാനമിറക്കുകയും ആരാധകർക്ക് ആദ്യഷോ കാണാനുള്ള യാത്രാസൗകര്യവും ഒരുക്കിയിരുന്നു. പുറത്തിറങ്ങാനിരിക്കുന്ന കബാലിയുടെ പ്രോമാഷന്റെ ഭാഗമായെന്നോണം ഹൊസൂരിലെ മാരുതി സുസുക്കി ഡീലറും സ്വിഫ്റ്റിന്റെ കബാലി എഡിഷൻ പുറത്തിറക്കിയിരിക്കുന്നു.

സ്വിഫ്റ്റിലും കബാലി മയം...

തമിഴ്‌നാട്ടിലെ ശ്രീ അമ്മൻ കാർസ് എന്ന സ്ഥാപനമാണ് കബാലിക്ക് വേണ്ടി സ്വിഫ്റ്റിന്റെ ഈ പ്രത്യേക എഡിഷനെ പുറത്തിറക്കിയിരിക്കുന്നത്.

സ്വിഫ്റ്റിലും കബാലി മയം...

മാരുതി സ്വിഫ്റ്റ് കബാലി എഡിഷൻ എന്ന പേരിൽ കാറിന്റെ സൈഡിലും റൂഫിലും പിൻവശത്തും രജനിയുടെ കബാലി ഗെറ്റപ്പിലുള്ള പോസ്റ്ററുകൾ പതിപ്പിച്ചാണ് കാറിന്റെ രൂപകല്പന നടത്തിയിട്ടുള്ളത്.

സ്വിഫ്റ്റിലും കബാലി മയം...

പുറമെ നൽക്കിയിട്ടുള്ള ഗ്രാഫിക്സ് ഒഴിച്ച് സ്വിഫ്റ്റിൽ വേറെ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ക്യാബിനകവും റെഗുലർ മോഡലുകൾ പോലെതന്നെയാണ്.

സ്വിഫ്റ്റിലും കബാലി മയം...

സ്വിഫ്റ്റിലെ അതെ 1.2ലിറ്റർ കെ-സീരീസ് പെട്രോൾ എൻജിനിലും 1.3ലിറ്റർ ഡിഡിഐഎസ് 190 ഡീസൽ യൂണിറ്റുലുമാണ് ഈ എഡിഷൻ ലഭ്യമാക്കിയിട്ടുള്ളത്.

സ്വിഫ്റ്റിലും കബാലി മയം...

രജനിക്ക് നിറയെ ആരാധവലയങ്ങളുള്ളതിനാൽ കാർ സ്വന്തമാക്കാൻ ആരാധകുടെ കുത്തൊഴുക്കുതന്നെ ഉണ്ടാകുമെന്നുള്ള പ്രതീക്ഷയിലാണ് ഡീലർഷിപ്പുക്കാർ.

സ്വിഫ്റ്റിലും കബാലി മയം...

കബാലിക്ക് ഇത്രയധികം പ്രോമോഷൻ നൽകുന്നതിലും കാര്യമുണ്ട് ചിത്രം ബോക്സ് ഓഫീസിൽ വൻ ഹിറ്റാകുമെന്ന പ്രതീക്ഷയാണ് ഏവർക്കുമുള്ളത്.

സ്വിഫ്റ്റിലും കബാലി മയം...

ഇതുവരെ ഇന്ത്യൻ സിനിമാ ട്രെയിലറുകൾക്ക് ലഭിക്കാത്ത 25 മില്ല്യൺ വ്യുവർഷിപ്പാണ് ഇതിനകം കബാലി ടീസറിന് ലഭിച്ചിരിക്കുന്നത്.

സ്വിഫ്റ്റിലും കബാലി മയം...

അതുകൊണ്ട് തന്നെയാണ് ചെറുതും വലുതുമായ സ്ഥാപനങ്ങൾ രജനിയുമായി ഒത്തുച്ചേർന്നുള്ള പ്രമോഷനും പങ്കാളികളാകുന്നത്.

സ്വിഫ്റ്റിലും കബാലി മയം...

ഈ പ്രത്യേക പതിപ്പ് ഇറക്കിയതിൽ മാരുതിക്ക് കബാലിയുടെ നിർമാതാവുമായി യാതൊരു പങ്കാളിത്തവുമില്ല. ശ്രീ അമ്മൻ കാർസ് ആണ് ആരാധകർക്കായി കബാലി എഡിഷനെ അവതരിപ്പിച്ചത്.

More from DriveSpark

Article Published On: Saturday, July 16, 2016, 11:44 [IST]
English summary
Maruti Swift Kabali Edition Launched by Hosur Based Maruti Suzuki Dealer
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X