ടാറ്റ ബോൾട്ട് വിപണിയിൽ നിന്നും പിൻവാങ്ങുന്നു!

By Praseetha

ബി സെഗ്മെന്റ് ഹാച്ച്ബാക്ക് വിപണിയിൽ കഴിഞ്ഞ വർഷമായിരുന്നു ടാറ്റ മോട്ടേഴ്സ് ബോൾട്ടിനെ അവതരിപ്പിച്ചത്. കുറഞ്ഞവിലയ്ക്ക് മികച്ച സൗകര്യങ്ങളോടു കൂടിയായിരുന്നു ബോൾട്ട് എത്തിയതെങ്കിലും ഈ സെഗ്മെന്റിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ ബോൾട്ടിന് സാധിക്കാതെ പോയത് ടാറ്റയെ സംബന്ധിച്ചിടത്തോളം വൻ തിരിച്ചടിയായിരുന്നു.

ടാറ്റയിലുള്ള വിശ്വാസം വർധിപ്പിച്ച് ടിയാഗോ മുന്നേറുന്നു

ബോൾട്ടിന്റെ വില്പനയിലുള്ള ഇടിവ് കാരണം നിർമാണം നിർത്തിവെയ്ക്കുക എന്ന തീരുമാനവുമായി എത്തിയിരിക്കുകയാണ് ടാറ്റ. പുത്തൻ വാഹനങ്ങൾ വിപണിപിടിക്കുന്നതിന്റെ ഭാഗമായിട്ട് കൂടിയാണ് ടാറ്റയുടെ ഈ നീക്കം.

ടാറ്റ ബോൾട്ട് വിപണിയിൽ നിന്നും പിൻവാങ്ങുന്നു!

സെഡാൻ സെഗ്മെന്റിൽ ടാറ്റ അവതരിപ്പിച്ച സെസ്റ്റിന്റെ അതെ പ്ലാറ്റ്ഫോമിനെ അടിസ്ഥാനപ്പെടുത്തിയായിരുന്നു ബോൾട്ടിന്റേയും നിർമാണം. എന്നാൽ സെസ്റ്റ് മികച്ച വില്പന നേടി വിപണിയിലിന്നും തുടരുന്നു.

ടാറ്റ ബോൾട്ട് വിപണിയിൽ നിന്നും പിൻവാങ്ങുന്നു!

അടുത്തിടെ എൻട്രിലെവൽ ഹാച്ച്ബാക്ക് സെഗ്മെന്റിൽ ഓൾട്ടോയെ വെല്ലാൻ ടാറ്റ ഇറക്കിയ ടിയാഗോ ആകട്ടെ വമ്പിച്ച ബുക്കിംഗുകളുമായി മുന്നേറിക്കൊണ്ടിരിക്കുന്നു.

ടാറ്റ ബോൾട്ട് വിപണിയിൽ നിന്നും പിൻവാങ്ങുന്നു!

ഇതുവരെ 40,000ബുക്കിംഗുകളും ഒരു മാസം കുറഞ്ഞത് 5,000യൂണിറ്റുകളുടെ വില്പനയും നടത്തുന്നൊരു മോഡലായി മാറിയിരിക്കുകയാണ് ടിയാഗോ.

ടാറ്റ ബോൾട്ട് വിപണിയിൽ നിന്നും പിൻവാങ്ങുന്നു!

അടുത്തു തന്നെ കോംപാക്ട് സെഡാൻ സെഗ്മെന്റിൽ ടാറ്റ അവതരിപ്പിക്കുന്ന മറ്റൊരു വാഹനമാണ് കൈറ്റ് 5. ടിയോഗോ പ്ലാറ്റ്ഫോമിലാണ് കൈറ്റിന്റേയും നിർമാണം നടത്തിയിരിക്കുന്നത്.

ടാറ്റ ബോൾട്ട് വിപണിയിൽ നിന്നും പിൻവാങ്ങുന്നു!

പുതിയ വാഹനങ്ങൾ വിപണിപിടിക്കുന്നതിന്റെ ഭാഗമായാണ് ബോൾട്ടിന്റെ വിപണിയിൽ നിന്നുള്ള പിൻവാങ്ങൽ.

കൂടുതൽ വായിക്കൂ

ടെസ്‌ലയെ വെല്ലാൻ മെഴ്സിഡസ് ഇലക്ട്രിക് കാറുകൾ

കൂടുതൽ വായിക്കൂ

ബെൻസ്, ബിഎംഡബ്ല്യൂ കാറുകൾക്ക് കിടിലൻ ഓഫറുകൾ

More from DriveSpark

Article Published On: Tuesday, August 16, 2016, 15:25 [IST]
English summary
Tata Could Halt Production Of Bolt Hatchback Owing To Poor Sales
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X