ക്രിസ്റ്റയെ വെല്ലാൻ ലേറ്റായാലുമെന്താ ലേറ്റസ്റ്റായിട്ടായിരിക്കും ഹെക്സയുടെ വരവ്...

Written By:

ഇന്ത്യൻ കാർ നിർമാതാവായ ടാറ്റ പുറത്തിറക്കുന്ന പുതിയ ക്രോസോവർ മോഡൽ ഹെക്സയുടെ വിപണിപ്രവേശം ഇനിയും വൈകുന്നു. നവംബറിൽ വിപണിയിലെത്തുമെന്ന് നിശ്ചയിച്ചതിനു വിപരീതമായി ജനുവരിയോടുകൂടിയായിരിക്കം ഹെക്സ എത്തുക. വിപണിയിൽ ക്രിസ്റ്റയ്ക്ക് പ്രധാന എതിരാളിയായി എത്തേണ്ടുന്ന ഹെക്സയുടെ ലോഞ്ച് പലകാരണങ്ങളാൽ ഇപ്പോൾ നീളുകയാണ്.

To Follow DriveSpark On Facebook, Click The Like Button
ക്രിസ്റ്റയെ വെല്ലാൻ ലേറ്റായാലുമെന്താ ലേറ്റസ്റ്റായിട്ടായിരിക്കും ഹെക്സയുടെ വരവ്...

നവംബറോടുകൂടി ഹെക്സയുടെ ബുക്കിംഗ് ആരംഭിക്കുമെന്നാണ് കമ്പനി അറിയിപ്പ്. കൂട്ടത്തിൽ ഓക്ടോബർ അവസാനത്തോടെ മീഡിയ പ്രോമോഷനും തുടങ്ങുന്നതായിരിക്കുമെന്ന് ടാറ്റ മോട്ടോഴ്സ് മേധാവി മായക് പരീക് വ്യക്തമാക്കി.

ക്രിസ്റ്റയെ വെല്ലാൻ ലേറ്റായാലുമെന്താ ലേറ്റസ്റ്റായിട്ടായിരിക്കും ഹെക്സയുടെ വരവ്...

എന്തിനു വേണ്ടിയാണ് ഹെക്സയുടെ ലോഞ്ച് ഇനിയും വൈകിപ്പിക്കുന്നത് എന്നതിനെ കുറിച്ച് ടാറ്റ ഇതുവരെയൊന്നും വ്യക്തമാക്കിയിട്ടില്ല.

ക്രിസ്റ്റയെ വെല്ലാൻ ലേറ്റായാലുമെന്താ ലേറ്റസ്റ്റായിട്ടായിരിക്കും ഹെക്സയുടെ വരവ്...

2.2 ലിറ്റർ 4 സിലിണ്ടർ വാരികോർ 400 ഡീസൽ എൻജിനാണ് ഹെക്സയുടെ കരുത്ത്. 156ബിഎച്ച്പിയും 400എൻഎം ടോർക്കും നൽകുന്ന എൻജിനിൽ 6 സ്പീഡ് മാനുവൽ ഗിയർബോക്സാണ് ഘടിപ്പിച്ചിരിക്കുന്നത്. പിന്നീട് എഎംടിയും ഉൾപ്പെടുത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ക്രിസ്റ്റയെ വെല്ലാൻ ലേറ്റായാലുമെന്താ ലേറ്റസ്റ്റായിട്ടായിരിക്കും ഹെക്സയുടെ വരവ്...

ഹണികോംബ് ഗ്രിൽ, ഹെഡ്‌ലാമ്പ്, എൽഇഡി ഡെ ടൈം റണ്ണിംഗ് ലാമ്പ്, സ്പോയിലർ, റൂഫ് റെയിൽ, ഓഫ് റോഡർ ലുക്ക് പകരാൻ ബോഡിയിലുടനീളം ബ്ലാക്ക് ക്ലാഡിംഗ്, എന്നീ സവിശേഷതകളാണ് ഹെക്സയിൽ അടങ്ങിരിക്കുന്നത്.

ക്രിസ്റ്റയെ വെല്ലാൻ ലേറ്റായാലുമെന്താ ലേറ്റസ്റ്റായിട്ടായിരിക്കും ഹെക്സയുടെ വരവ്...

ഹെക്സയുടെ ടോപ്പ് വേരിയന്റിൽ വലുപ്പമേറിയ 19 ഇഞ്ച് 5 ട്വിൻ സ്പോക്ക് അലോയ് വീലുകളും ഉൾക്കൊള്ളിച്ചിട്ടുണ്ട്.

ക്രിസ്റ്റയെ വെല്ലാൻ ലേറ്റായാലുമെന്താ ലേറ്റസ്റ്റായിട്ടായിരിക്കും ഹെക്സയുടെ വരവ്...

4,764 എംഎം നീളവും 1, 895എംഎം വീതിയും, 1,780എംഎം ഉയരവുമുള്ള ഈ വാഹനത്തിന് 2,850എംഎം ഗ്രൗണ്ട് ക്ലിയറൻസാണുള്ളത്.

ക്രിസ്റ്റയെ വെല്ലാൻ ലേറ്റായാലുമെന്താ ലേറ്റസ്റ്റായിട്ടായിരിക്കും ഹെക്സയുടെ വരവ്...

ഡ്യുവൽ ടോൺ ഡാഷ് ബോർഡ്, ലെതർ സീറ്റ്, ത്രീ സ്പോക്ക് സ്റ്റിയറിംഗ് വീൽ, എൽഇഡി ഇല്യുമിനേഷൻ, മൂഡ് ലൈറ്റിംഗ്, റിവേഴ്സ് ക്യാമറ ഡിസ്പ്ലെയായി പ്രവർത്തിപ്പിക്കാവുന്ന 5.0 ഇഞ്ച് ടച്ച്സ്ക്രീൻ ഡിസ്പ്ലെ, ആറു വിധത്തിൽ ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ് എന്നിവയാണ് അകത്തളത്തിലെ സവിശേഷതകൾ.

ക്രിസ്റ്റയെ വെല്ലാൻ ലേറ്റായാലുമെന്താ ലേറ്റസ്റ്റായിട്ടായിരിക്കും ഹെക്സയുടെ വരവ്...

സുരക്ഷയ്ക്കായി 6 എയർബാഗുകൾ, എബിഎസ്, ഇബിഡി, ഇഎസ്‌പി, ബ്രേക്ക് അസിസ്റ്റ്, ട്രാക്ഷൻ കൺട്രോൾ എന്നീ ഫീച്ചറുകളാണ് നൽകിയിട്ടുള്ളത്.

ക്രിസ്റ്റയെ വെല്ലാൻ ലേറ്റായാലുമെന്താ ലേറ്റസ്റ്റായിട്ടായിരിക്കും ഹെക്സയുടെ വരവ്...

വിവിധ ഭൂപ്രകൃതിക്കനുസൃതമായുള്ള ഓട്ടോ, കംഫേർട്ട്, ഡൈനാമിക്, റഫ് റോഡ് എന്നീ ഡ്രൈവിംഗ് മോഡുകളും ഉൾപ്പെടുത്തിയിട്ടുണ്ടെന്നുള്ളതാണ് ഹെക്സയുടെ മറ്റൊരു പ്രത്യേകത.

ക്രിസ്റ്റയെ വെല്ലാൻ ലേറ്റായാലുമെന്താ ലേറ്റസ്റ്റായിട്ടായിരിക്കും ഹെക്സയുടെ വരവ്...

ഇന്ത്യൻ വിപണിയിൽ ഒരു സ്ഥാനം നേടിയെടുക്കക എന്ന ലക്ഷ്യത്തോടെ മുൻനിര എതിരാളിയായ ടൊയോട്ട ഇന്നോവ ക്രിസ്റ്റയേക്കാൾ വളരെ കുറഞ്ഞ നിരക്കിലായിരിക്കും ഹെക്സയെ അവതരിപ്പിക്കുക.

ക്രിസ്റ്റയെ വെല്ലാൻ ലേറ്റായാലുമെന്താ ലേറ്റസ്റ്റായിട്ടായിരിക്കും ഹെക്സയുടെ വരവ്...

ദില്ലി എക്സ്ഷോറൂം 13-14 ലക്ഷം എന്ന നിരക്കിലായിരിക്കും ഹെക്സയുടെ വിപണിവില.

കൂടുതല്‍... #ടാറ്റ #tata
English summary
Bookings For Tata Hexa To Open In November; Launch & Delivery Pushed To 2017
Story first published: Friday, October 14, 2016, 18:47 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark