ടാറ്റ കാറുകൾക്ക് തകർപ്പൻ ഓഫറുകൾ!!
വില്പന മെച്ചപ്പെടുത്തലിന്റെ ഭാഗമായി ആകർഷകമായ ഓഫറുമായി ടാറ്റയും രംഗത്തെത്തിയിരിക്കുന്നു. തിരഞ്ഞെടുത്ത നാല് മോഡലുകൾക്കാണ് ജൂലൈമാസത്തെ ഓഫർ ബാധകമാവുക.
സ്വിഫ്റ്റ് സ്പെഷ്യൽ പതിപ്പ് പുറത്തിറങ്ങി വെറും നാലര ലക്ഷത്തിന്
സ്റ്റോക്ക് തീരുന്നത് വരേക്കുമാത്രമായിരിക്കും ഓഫറുകൾ ലഭിക്കുകയെന്ന് ടാറ്റ വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ വില്പനയിൽ പ്രയാസം നേരിടുന്ന മോഡലുകൾക്ക് മാത്രമായിരിക്കും ഓഫർ.

നാനോയുടെ എല്ലാ വേരിയന്റുകളേയും ഓഫറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 15,000രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടും 15,000രൂപ എക്സേഞ്ച് ബോണസുമായി ആകെ 30,000രൂപയുടെ ആനുകൂല്യമാണ് നാനോയ്ക്ക് ലഭ്യമാക്കിയിട്ടുള്ളത്.

ടാറ്റ ബോൾട്ട്, സെസ്റ്റ് കാറുകളേയും ജൂൺമാസ ഓഫറിന്റെ ഭാഗമാക്കിയിട്ടുണ്ട്. 45,000രൂപയുടെ ഓഫറാണ് രണ്ട് മോഡലുകൾക്കുമായി ലഭിക്കുക.

ഈ ഓഫറിനെ 20,000രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടായും 25,000രൂപയുടെ എക്സേഞ്ച് ബോണാസായും ഭാഗിച്ചിരിക്കുന്നു.

സഫാരി സ്റ്റോമാണ് അടുത്തതായി ഓഫർ ലഭ്യമാക്കിയിട്ടുള്ള വാഹനം. 30,000രൂപ എക്സേഞ്ച് ബോണസും 20,000രൂപ ക്യാഷ് ഡിസ്‌കൗണ്ടും അടക്കം 50,000രൂപയുടെ ഓഫറാണ് സഫാരിക്ക് ലഭിക്കുക.

ടാറ്റയുടെ പാസെഞ്ചർ സെഗ്മെന്റിൽ പോപ്പുലർ ആയിക്കൊണ്ടിരിക്കുന്ന ടിയാഗോയ്ക്ക് ഭേദപ്പെട്ട വില്പനയുള്ളത് കൊണ്ടുതന്നെ ഓഫറുകളൊന്നും ലഭ്യമാക്കിയിട്ടില്ല.

1.50ലക്ഷം രൂപയുടെ വമ്പിച്ച ഓഫറുമായ് ഹ്യുണ്ടായ്!!!

ഷവർലെ കാറുകൾക്ക് 62,000രൂപയുടെ കിടിലൻ ഓഫർ


Click it and Unblock the Notifications