ടാറ്റയുടെ കൈറ്റ്- 5 സെഡാന്റെ പുത്തൻ പേര് 'വിയാഗോ'അതോ 'ഓൾടിഗോ'?

Written By:

ഇക്കഴിഞ്ഞ ദില്ലി ഓട്ടോഎക്സ്പോയിലാരുന്നു ടാറ്റ കൈറ്റ് 5 സെഡാന്റെ അരങ്ങേറ്റം നടത്തിയത്. ഈ വർഷം ഉത്സവക്കാലത്തോടനുബന്ധിച്ച് വിപണിയിലെത്തിക്കാനിരുന്ന കൈറ്റ് 5 ടിയാഗോയ്ക്ക് ലഭിച്ചുക്കൊണ്ടിരുന്ന മികച്ച പ്രതികരണം കാരണം ദീർഘിപ്പിക്കുകയായിരുന്നു. അടുത്ത വർഷം പകുതിയോടെയായിരിക്കും കൈറ്റ് 5-ന്റെ വിപണി പ്രവേശം.

To Follow DriveSpark On Facebook, Click The Like Button
ടാറ്റയുടെ കൈറ്റ്- 5 സെഡാന്റെ പുത്തൻ പേര് 'വിയാഗോ'അതോ 'ഓൾടിഗോ'?

ടിയാഗോയുടെ നിർമാണം നടത്തിയിട്ടുള്ള ടാറ്റയുടെ സനന്ദ് പ്ലാന്റിൽ വച്ചുതന്നെയായിരിക്കും ടാറ്റ കൈറ്റിന്റേയും നിർമാണം നടത്തുക.

ടാറ്റയുടെ കൈറ്റ്- 5 സെഡാന്റെ പുത്തൻ പേര് 'വിയാഗോ'അതോ 'ഓൾടിഗോ'?

നിർമാണം പൂർത്തീകരിച്ച കൈറ്റ് 5 'വിയാഗോ' അല്ലെങ്കിൽ 'ഓൾടിഗോ' എന്നപേരിലായിരിക്കും അറിയപ്പെടുകയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ടിയാഗോ ഹാച്ച്ബാക്ക് പോലെ 'ഗോ'യിൽ അവസാനിക്കുന്ന പേര് തന്നെ പുത്തൻ സെഡാനും വേണമെന്ന നിർബന്ധത്തിലാണ് കമ്പനി. എന്നാലിത് കമ്പനിയിതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

ടാറ്റയുടെ കൈറ്റ്- 5 സെഡാന്റെ പുത്തൻ പേര് 'വിയാഗോ'അതോ 'ഓൾടിഗോ'?

ടിയാഗോയുടെ രൂപഘടനയ്ക്ക് സമാനമായി അതെ പ്ലാറ്റ്ഫോമിൽ തന്നെയായിരിക്കും ടാറ്റയുടെ ഈ പുത്തൻ കോംപാക്ട് സെഡാൻ. മാത്രമല്ല എൻജിനും ഇന്റീരിയർ ഘടനയും ടിയാഗോയ്ക്ക് തുല്യമായിരിക്കും.

ടാറ്റയുടെ കൈറ്റ്- 5 സെഡാന്റെ പുത്തൻ പേര് 'വിയാഗോ'അതോ 'ഓൾടിഗോ'?

1.2ലിറ്റർ ത്രീസിലിണ്ടർ പെട്രോൾ, 1.05ലിറ്റർ ത്രീ സിലിണ്ടർ ഡീസൽ എൻജിനുകളാണ് ഈ പുത്തൻ സെഡാന് കരുത്തുപകരുക.

ടാറ്റയുടെ കൈറ്റ്- 5 സെഡാന്റെ പുത്തൻ പേര് 'വിയാഗോ'അതോ 'ഓൾടിഗോ'?

83.8ബിഎച്ച്പി കരുത്താണ് പെട്രോൾ വേരിയന്റിനുള്ളതെങ്കിൽ 69ബിഎച്ച്പിയായിരിക്കും ഡീസൽ വേരിയന്റ് കൈറ്റ് 5 ഉല്പാദിപ്പിക്കുക.

ടാറ്റയുടെ കൈറ്റ്- 5 സെഡാന്റെ പുത്തൻ പേര് 'വിയാഗോ'അതോ 'ഓൾടിഗോ'?

5 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, സിക്സ് സ്പീക്കർ സൗണ്ട് സിസ്റ്റം എന്നിവയാണ് അകത്തളത്തിലെ സവിശേഷതകൾ.

ടാറ്റയുടെ കൈറ്റ്- 5 സെഡാന്റെ പുത്തൻ പേര് 'വിയാഗോ'അതോ 'ഓൾടിഗോ'?

സുരക്ഷ ഉറപ്പു വരുത്താൻ എബിഎസ്, ഇബിഡി, കോർണർ സ്റ്റബിലിറ്റി കൺട്രോൾ എന്നീ ഫീച്ചറുകളും ഉൾപ്പെടുത്തുന്നതായിരിക്കും.

ടാറ്റയുടെ കൈറ്റ്- 5 സെഡാന്റെ പുത്തൻ പേര് 'വിയാഗോ'അതോ 'ഓൾടിഗോ'?

4.8ലക്ഷം രൂപയ്ക്കാണ് കൈറ്റ് 5 സെഡാന്റെ ലോഞ്ച് പ്രതീക്ഷിക്കുന്നത്. 7.3 ലക്ഷമായിരിക്കും ഓൺ റോഡ് വില. ടിയാഗോ ഹാച്ച്ബാക്കിനേക്കാൾ 60,000രൂപ അധികമായിരിക്കും കൈറ്റ് 5 സെഡാനിന്.

കൂടുതല്‍... #ടാറ്റ #tata
English summary
Production-Spec Tata Kite To Be Named as Viago Or Altigo
Story first published: Monday, November 21, 2016, 18:17 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark