25ലധികം വാഹനങ്ങളുമായി ടാറ്റ മോട്ടേഴ്സ്
വരാനിരിക്കുന്ന ദില്ലി എക്സ്പോയിൽ ഏകദേശം ഇരുപത്തിയഞ്ചിൽപരം വാഹനങ്ങൾ പ്രദർശിപ്പിക്കാനുള്ള ഓരുക്കത്തിലാണ് ടാറ്റാ മോട്ടേഴ്സ്. പാസെഞ്ചർ, കോമേഷ്യൽ, ജാഗ്വർ ലാന്റ് റോവർ എന്നീ മോഡലുകൾ ഉൾപ്പെടുന്ന ഒരു നീണ്ടനീര തന്നെ ഒരുക്കിയിട്ടുണ്ട്.
ടാറ്റാമോട്ടേഴ്സ് ഒരുക്കുന്ന ഏറ്റവും വലിയ പ്രദർശനമായിരിക്കുമിത് കൂടാതെ ഇരുപത്തഞ്ചോളം വാഹനങ്ങൾ മാറ്റുരയ്ക്കുന്ന ഒരു വലിയ പ്ളാറ്റ്ഫോം കൂടി ആയിരിക്കും 2016 ഓട്ടോ എക്സ്പോ. കൂടുതൽ വിവരങ്ങൾക്ക് വരും സ്ളൈഡുകളിലേക്ക് നീങ്ങൂ.

മാർക്കറ്റ് ഷെയറിൽ എട്ട് മുതൽ പത്ത് ശതമാനം വരെ ഇടിവ് സംഭവിച്ച കമ്പനി ഇത്രയധികം വാഹനങ്ങൾ പ്രദർശിപ്പിക്കുന്നതിലൂടെ വരും വർഷങ്ങളിൽ കൂടുതൽ പുരോഗതിയാണ് മുന്നില്‍ കാണുന്നത്.

പാസഞ്ചർ കാറായ സീക്ക,കൈറ്റ് 5 സബ് ഫോർ മീറ്റർ സെഡാൻ, ഹെക്സ എംപിവി, നെക്സൺ എന്നീ വാഹനങ്ങളായിരിക്കും പ്രദർശനത്തിനെത്തുക. ഈ വർഷം അവസാനം അല്ലെങ്കിൽ അടുത്ത വർഷം ഈ വാഹനങ്ങളെ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ്.

കോമേഴ്ഷ്യൽ സെഗ്മെന്റിൽ സിഗ്ന റേഞ്ച് ട്രക്കുകളും കമ്പനി പ്രദര്‍ശിപ്പിക്കുന്നതായിരിക്കും.

ജാഗ്വർ ലാന്റ് റോവറിൽ നിന്നും എക്സ്ഇ സെഡാൻ, എഫ് പേസ് എസ്‍യുവി എന്നിവയാണ് പ്രദർശനത്തിന് എത്തുന്നത്. ലക്ഷ്വറി സെഗ്മെന്റിൽ നിന്നും കൂടുതൽ വിറ്റഴിച്ചേക്കാവുന്ന മോഡലുകളായിരിക്കും ഇവ.

ടാറ്റ മോട്ടേഴ്സ് അടുത്തിടെ ലോഞ്ച് ചെയ്ത സെസ്റ്റ്, ബോൾട്ട്, ജെൻ എക്സ് നാനോ എന്നിവയ്ക്ക് വലിയ ലാഭമുണ്ടാക്കാൻ കഴിഞ്ഞില്ലെന്ന് മാത്രമല്ല പത്ത് ശതമാനത്തിൽ നിന്ന് ആറ് ശതമാനം താഴ്ചയാണ് മാർക്കറ്റ് ഷെയറിൽ വരുത്തിയിട്ടുള്ളത്.


Click it and Unblock the Notifications