കുഞ്ഞൻ നാനോയ്ക്കും ഇലക്ട്രിക് പതിപ്പ്
പ്രമുഖ കാർ നിർമാതാക്കളായ ടാറ്റ മോട്ടേഴ്സ് ചെറുകാറായ നാനോയുടെ ഇലക്ട്രിക് പതിപ്പിനെ വിപണിയിലെത്തിക്കാനുള്ള തയ്യാറെപ്പിലാണ് എന്നതിന് തെളിവാണ് ഇന്ത്യൻ നിരത്തിലെ ഈ പരീക്ഷണയോട്ടം. നോര്‍വീജിയന്‍ ഇലക്ട്രിക് കാര്‍ നിര്‍മ്മാണ വിദഗ്ദ്ധരായ മില്‍ജോബില്‍ ഗ്രെന്‍ലാന്‍ഡ് എന്ന കമ്പനിയുമായുള്ള പങ്കാളിത്തതിലാണ് ടാറ്റ നാനോയുടെ ഇലക്ട്രിക് പതിപ്പിനെ പുറത്തിറക്കിയത്.
ഡ്രൈവർലെസ് കാറുകളെ 'കീ കീ..' അടിക്കാൻ പഠിപ്പിച്ച് ഗൂഗിൾ
2010 ലെ ജനീവ എക്‌സ്‌പോയില്‍ അരങ്ങേറ്റം കുറിച്ചുവെങ്കിലും ഇലക്‌ട്രിക് നാനോ ഇന്ത്യന്‍ വിപണിയില്‍ എത്തിയിരുന്നില്ല. യൂറോപ്പ്യൻ മാർക്കറ്റുകളെ ലക്ഷ്യമിട്ടായിരുന്നു ആദ്യമിറക്കിയത്. ഇലക്‌ട്രിക് കാറുകള്‍ക്കിപ്പോൾ ഇന്ത്യന്‍ വിപണിയില്‍ അനുകൂലമായ സാഹചര്യം വന്നപ്പോഴാണ് നാനോയുടെ ഇലക്ട്രിക് പതിപ്പിനെ ഇറക്കാൻ ടാറ്റ തീരുമാനിച്ചത്.

വിപണിയിലെത്തുന്നതിന് മുന്നോടിയായുള്ള പരീക്ഷണയോട്ടം നടത്തുന്നതായിട്ടാണ് നാനോയുടെ ഇലക്ട്രിക് പതിപ്പിനെ കണ്ടെത്തിയത്.

നാനോയുടെ പിൻവശത്തുള്ള ഫെന്ററിന് മുകളിലായി ഇലക്ട്രിക് സോക്കറ്റ് കണ്ടെത്തിയതിനാലാണ് നാനോയുടെ ഇലക്ട്രിക് പതിപ്പാണെന്ന് സ്ഥിരീകരിച്ചത്.

ഇന്ന് വില്പനയിലുള്ള മറ്റ് നാനോയുമായി താരതമ്യം ചെയ്യുമ്പോൾ വീലിനും വീൽ ആർച്ചിനുമിടയിലുള്ള ഗ്യാപ്പ് വളരെ കുറവാണ് ഈ ഇലക്ട്രിക് പതിപ്പിന്.

ഈ വീൽ ഘടനയിൽ നിന്നും വ്യക്തമാക്കാം ലോ സസ്പെൻഷനാണ് ഇലക്ട്രിക് പതിപ്പിന് നൽകിയിരിക്കുന്നതെന്ന്.

ഭാരം ക്രമീകരിക്കുന്നതിനായി മുൻസീറ്റിനടിയിലാണ് ബാറ്ററി ഘടിപ്പിച്ചിരിക്കുന്നത്. എൻജിൻ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും കമ്പനി പുറത്ത് വിട്ടിട്ടില്ല.

നാനോയുടെ ഇലക്ട്രിക് പതിപ്പ് ഇന്ത്യൻ വിപണിയിലെത്തുകയാണെങ്കിൽ ഇന്ത്യൻ ഗവൺമെന്റിന്റെ എൻഇഎംഎംപി 2020(നാഷണൽ ഇലക്ട്രിക് മൊബിലിറ്റി മിഷൻ പ്ലാൻ) എന്ന ആനുകൂല്യവും ലഭിക്കാനുള്ള സാധ്യതയുണ്ട്.

ടാറ്റ 'പെലിക്കണ്‍'; ഓൾട്ടോയെ വെല്ലാൻ വലിയ നാനോ

കേരളത്തിലെ ഡീസൽ വാഹന നിരോധനത്തിന് ഹൈകോടതി സ്റ്റേ


Click it and Unblock the Notifications








