കോംപാക്ട് എസ്‌യുവിയുമായി ടാറ്റയും രംഗത്ത്
നിർമാണത്തിന് ഒരുങ്ങിയിരിക്കുന്ന നെക്‌സൺ കണ്‍സെപ്റ്റിനെ ടാറ്റാ മോട്ടോഴ്‌സ് ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ചു. നിരവധി മിനി എസ്‍യുവികൾ വിപണി കീഴടയ്ക്കാൻ എത്തുമ്പോൾ ടാറ്റാ മാത്രം എന്തിന് മടിച്ച് നിൽക്കണം. എകോസ്പോർട്, ക്രേറ്റ എന്നിവ അരങ്ങുവാഴുന്ന കോംപാക്ട് സെഗ്മെന്റിലേക്കുള്ള ടാറ്റയുടെ ആദ്യ സംരംഭമാണ് ഈ സബ് 4 മീറ്റർ എസ്‌യുവി. ഡീസല്‍, പെട്രോള്‍ വേരിയന്റുകളിലാണ് വിപണിയിലെത്തുന്നത്.
സീക്കയിലുള്ള 1.2 ലിറ്റർ റേവ്ട്രോൺ പെട്രോൾ എൻജിനും പുതിയ 1.5 ലിറ്റർ റേവ്ട്രോർക്ക് എൻജിനുമാണ് ഈ ചെറു എസ്‌യുവിയിൽ ഉപയോഗിച്ചിട്ടുള്ളത്. 6 സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സാണ് രണ്ട് എൻജിനിലും ഘടിപ്പിച്ചിരിക്കുന്നത്. മൂന്ന് ഡ്രൈവിംഗ് മോഡുകൾ കൂടി ഉൾപ്പെടുത്തിയിരിക്കുന്നു.

2014 ഓട്ടോ എക്‌സ്‌പോയില്‍ ടാറ്റാ നെക്സൺ കൺസെപ്റ്റ് അവതരിപ്പിച്ചിരുന്നു അതിന്റെ വിപണിയിലെത്തുന്ന മോഡലാണിത്. പ്രോജക്ടര്‍ ഹെഡ് ലാമ്പുകള്‍, എല്‍ഇഡി ടെയില്‍ ലാമ്പുകളൾ,16 ഇഞ്ച് അലോയ് വീലുകള്‍, വോയ്‌സ് കണ്‍ട്രോള്‍,ഇലക്ട്രിക് പവര്‍ അസിസ്റ്റഡ് സ്റ്റിയറിംഗ് എന്നീ സവിശേഷതകളുമായാണ് നെക്സൺ എത്തുന്നത്. ഈ വർഷം രണ്ടാംപകുതിയോട് കൂടി വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കാം.


Click it and Unblock the Notifications




















