ടാറ്റ 'പെലിക്കണ്‍'; ഓൾട്ടോയെ വെല്ലാൻ വലിയ നാനോ
ഒരല്‍പം കൂടി ഗുണനിലവാരമുണ്ടെങ്കില്‍ ടാറ്റ നാനോയെ ഇരുകൈയോടെ സ്വീകരിക്കാന്‍ മടിക്കാണിക്കാത്തവരാണ് ഇന്ത്യയിലെ വാഹനപ്രേമികളില്‍ ഭൂരിഭാഗം പേരും. ടാറ്റയും ഇക്കാര്യം ഏതാണ്ട് മനസ്സിലാക്കിയത് കൊണ്ടാകാം കുഞ്ഞൻ പരിവേഷത്തിൽ നിന്നും മാറി നീളം അല്പം കൂട്ടിയുള്ള ഒരു വേരിയന്റിനെ പുറത്തിറക്കാം എന്നുവെച്ചത്.
ഹ്യുണ്ടായ് ഗ്രാന്റ് ഐ10-ന്റെ പ്രത്യേക പതിപ്പ് പുറത്തിറങ്ങി
നാനോയുടെ മേല്‍ പുതിയ ചില പരീക്ഷണങ്ങൾ നടത്തി 'നാനോ പെലിക്കൺ' എന്ന പേരിലാണ് കമ്പനി ഇതിനെ ഇറക്കാൻ ഉദ്ദേശിക്കുന്നത്. വിപണിയിലെത്തിക്കുന്നതിന് മുന്നോടിയായി ഈ വേരിയന്റിന്റെ പരീക്ഷയോട്ടങ്ങൾ നടത്തി വരികയാണ്. വാഹനം മൊത്തമായി മൂടപ്പെട്ട തരത്തിലുള്ള ചിത്രങ്ങളാണ് കമ്പനി പുറത്ത് വിട്ടിട്ടുള്ളത്. മുഖ്യമായും വിപണിയിൽ മാരുതി ഓള്‍ട്ടോ ഹാച്ച്ബാക്കിനെ എതിരിടാനാണ് ഈ വലിയ നാനോയുടെ വരവ്.

നാനോ ഹാച്ച്ബാക്കില്‍ ഉപയോഗിച്ചിരിക്കുന്ന എക്‌സ്302 എന്ന പ്ലാറ്റ്‌ഫോമിലാണ് പെലിക്കൺ-ന്റെ നിർമാണവും നടത്തിയിരിക്കുന്നത്. പുതിയ വലിപ്പമേറിയ വാഹനത്തിനായി അല്പം മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നു മാത്രം.

രണ്ട് എന്‍ജിനുകളാണ് പെലിക്കണ്‍ ഹാച്ച്ബാക്കിനായി ടാറ്റ തയ്യാറാക്കിയിരിക്കുന്നത്. ഒരു 800 സിസി ഡീസല്‍ എന്‍ജിനും ഒരു 1 ലിറ്റര്‍ എന്‍ജിനും പെലിക്കണില്‍ ഘടിപ്പിക്കും.

ഈ രണ്ട് എന്‍ജിനുകളും ടാറ്റ പുതുതായി വികസിപ്പിച്ചെടുത്തവയാണ്. ഈ വാഹനം വിദേശങ്ങളിലേക്ക് കയറ്റിവിടാനും ടാറ്റയ്ക്ക് പദ്ധതിയുണ്ട്.

പുത്തൻ നാനോയുടെ ബോണറ്റിലും, ബംബറിലും ഹെഡ്‍ലൈറ്റിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

നിലവിലുള്ള 12 ഇഞ്ച് വീലുകൾക്ക് പകരം 13 ഇഞ്ച് വീലുകളാണ് ഉപയോഗിച്ചിരിക്കുന്നത്.

അകത്തളത്തിലും ടാറ്റ പുതിയ മാറ്റങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. സിറ്റിയറിംഗ് വീലിന് പിൻവശത്തായി സ്പീഡോമീറ്റർ ഉൾക്കൊള്ളിച്ചിട്ടുണ്ടെന്നുള്ളതാണ് വലിയ മാറ്റം.

മുൻപത്തെ മോഡലിൽ സ്പീഡോമീറ്റർ സെൻട്രൽ കൺസോളിന് മുകളിലായിരുന്നു. ടിയാഗോയിലുള്ള അതേ ഇൻഫോടെയിൻമെന്റ് സിസ്റ്റവും ഇതിലുൾപ്പെടുത്തിയിട്ടുണ്ട്.

ഓൾട്ടോ, ഇയോൺ, ക്വിഡ് എന്നിവരാണ് വലിയ നാനോയെ എതിരാടിനായി വിപണിയിലുള്ളത്.

പുതുമകൾ ഏറെയുണ്ട് ഓൾട്ടോയിൽ; അറിയാം

കാറുകളിൽ ഉണ്ടായിരിക്കേണ്ട ചില നിർണായക സാങ്കേതികതകൾ


Click it and Unblock the Notifications








