ടാറ്റ വില്പന തകർക്കും; ടിയാഗോയ്ക്ക് എഎംടി പതിപ്പെത്തുന്നു...

പുതുവർഷത്തിൽ വില്പന കൊഴുപ്പിക്കുക എന്ന ലക്ഷ്യത്തോടെ ടിയാഗോയുടെ എഎംടി പതിപ്പുമായി എത്തുന്നു ടാറ്റ.

By Praseetha

ഇന്ത്യയിൽ ജനപ്രീതി നേടികൊണ്ടിരിക്കുന്ന ഹാച്ച്ബാക്ക് ടിയാഗോയുടെ എഎംടി പതിപ്പുമായി വിപണിപിടിക്കാനുള്ള തയ്യാറെടുപ്പിലാണ് ടാറ്റ. അടുത്ത വർഷത്തോടെ ടിയാഗോ എഎംടി പതിപ്പിനെ വിപണിയിലെത്തിക്കാൻ കഴിയുമെന്നുള്ള പ്രതീക്ഷയിലാണ് കമ്പനി.

ടാറ്റ വില്പന തകർക്കും; ടിയാഗോയ്ക്ക് എഎംടി പതിപ്പെത്തുന്നു...

ടാറ്റയുടെ പൂനൈയിലുള്ള നിർമാണശാലയ്ക്ക് സമീപമായി എഎംടി പതിപ്പിന്റെ പരീക്ഷണയോട്ടവും നടത്തിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ടാറ്റ വില്പന തകർക്കും; ടിയാഗോയ്ക്ക് എഎംടി പതിപ്പെത്തുന്നു...

ടിയാഗോയുടെ എഎംടി പതിപ്പ് എത്തുന്നതോടെ ഹാച്ച്ബാക്ക് സെഗ്മെന്റിലെ വില്പന കൊഴുപ്പിക്കാമെന്നുള്ള ലക്ഷ്യവുമാണ് ടാറ്റ ഇതുവഴി നിറവേറ്റുന്നത്.

ടാറ്റ വില്പന തകർക്കും; ടിയാഗോയ്ക്ക് എഎംടി പതിപ്പെത്തുന്നു...

വിപണിയിൽ മാരുതി സെലരിയോ എഎംടി, ഹ്യുണ്ടായ് ഗ്രാന്റ് ഐ10 എടി എന്നീ വാഹനങ്ങൾക്ക് കടുത്ത എതിരാളിയാകാനുള്ള സാധ്യതയുമുണ്ട്.

ടാറ്റ വില്പന തകർക്കും; ടിയാഗോയ്ക്ക് എഎംടി പതിപ്പെത്തുന്നു...

നിലവിൽ സെസ്റ്റ് സെഡാനാണ് എഎംടി ഉൾപ്പെടുത്തി ടാറ്റ വിപണിയിലെത്തിച്ച ഏക വാഹനം.

ടാറ്റ വില്പന തകർക്കും; ടിയാഗോയ്ക്ക് എഎംടി പതിപ്പെത്തുന്നു...

എൻട്രി-ലെവൽ ഹാച്ച്ബാക്ക് സെഗ്മെന്റിൽ ടിയാഗോ അവതരിച്ചതോടുകൂടി ടാറ്റയുടെ തലവര തന്നെ മാറിയെന്നു വേണം പറയാൻ. വിപണിയിൽ മികച്ച സ്വീകാര്യത ലഭിക്കുന്നതിൽ ടിയാഗോയ്ക്ക് വിജയിക്കാൻ സാധിച്ചു എന്നതിനുള്ള ഉത്തമ ഉദാഹരണമാണ് ടിയാഗോ കാഴ്ചവെച്ച മെച്ചപ്പെട്ട വില്പന.

ടാറ്റ വില്പന തകർക്കും; ടിയാഗോയ്ക്ക് എഎംടി പതിപ്പെത്തുന്നു...

ടാക്സി കാർ എന്ന തലക്കെട്ടിൽ നിന്നും ടാറ്റയ്ക്കൊരു മോചനമുണ്ടായത് ടിയാഗോ എത്തിയതിനുശേഷമായിരുന്നു. ടിയാഗോ വില്പനയിൽ മുന്നേറിയതോടെ അഞ്ചാം സ്ഥാനത്തുണ്ടായിരുന്ന ടാറ്റ ഹോണ്ടയെ പിൻതള്ളി നാലാംസ്ഥാനത്തേക്ക് ആരോഹണം ചെയ്യപ്പെടുകയും ചെയ്തു.

ടാറ്റ വില്പന തകർക്കും; ടിയാഗോയ്ക്ക് എഎംടി പതിപ്പെത്തുന്നു...

വാഹനമേഖലയിലെ നവംബർ മാസത്തെ കണക്കു പരിശോധിക്കുമ്പോൾ മൊത്തത്തിൽ 12,736 യൂണിറ്റുകളാണ് ടാറ്റ വിറ്റഴിച്ചിരിക്കുന്നത്. അതേസമയം മഹീന്ദ്രയ്ക്ക് 12,707യൂണിറ്റുകൾ മാത്രമേ വിറ്റഴിക്കാനും സാധിച്ചിട്ടുള്ളൂ.

ടാറ്റ വില്പന തകർക്കും; ടിയാഗോയ്ക്ക് എഎംടി പതിപ്പെത്തുന്നു...

അതെ മാസം ടിയാഗോയുടെ തന്നെ 6,008 യൂണിറ്റുകൾ വിറ്റഴിച്ച് 47 ശതമാനം വർധനവാണ് വില്പനയിൽ നേടിയെടുത്തത്.

ടാറ്റ വില്പന തകർക്കും; ടിയാഗോയ്ക്ക് എഎംടി പതിപ്പെത്തുന്നു...

ആകർഷകമായി ഫീച്ചറുകളും നല്ല എടുപ്പുതോന്നിക്കുന്ന ആകാരഭംഗിയുമുള്ള രൂപകല്പനയാണ് ടിയാഗോയുടേത്. നിലവിൽ ഡീസൽ, പെട്രോൾ വകഭേദങ്ങളിലാണ് ടിയാഗോ ലഭ്യമായിക്കൊണ്ടിരിക്കുന്നത്.

ടാറ്റ വില്പന തകർക്കും; ടിയാഗോയ്ക്ക് എഎംടി പതിപ്പെത്തുന്നു...

84ബിഎച്ച്പിയും 114എൻഎം ടോർക്കും നൽകുന്നതാണ് 1.2ലിറ്റർ പെട്രോൾ എൻജിൻ. 70ബിഎച്ചപിയും 140എൻഎം ടോർക്കുമാണ് ടിയാഗോയിലെ1.05 ലിറ്റർ റിവോടോർക്ക് ഡീസൽ എൻജിൻ ഉല്പാദിക്കുന്നത്.

ടാറ്റ വില്പന തകർക്കും; ടിയാഗോയ്ക്ക് എഎംടി പതിപ്പെത്തുന്നു...

അടുത്ത വർഷം ഇന്ത്യൻ വിപണിയിൽ ഇറക്കി ഒരു വിപ്ലവം സൃഷ്ടിക്കാൻ അല്പംചില വാഹനങ്ങൾ കരുതിവച്ചിട്ടുണ്ട്. ടാറ്റ ഹെക്സ, കോംപാക്ട് എസ്‌യുവി നെക്സൺ, കോംപാക്ട് സെഡാൻ കൈറ്റ് 5 എന്നിവയാണ് ടാറ്റ ആവനാഴിയിൽ കരുതിവച്ചിരിക്കുന്ന അസ്ത്രങ്ങൾ.

ടാറ്റ വില്പന തകർക്കും; ടിയാഗോയ്ക്ക് എഎംടി പതിപ്പെത്തുന്നു...

ഇന്ത്യയിൽ ടോപ്പ് ത്രീ പോസിഷനിൽ എത്തുക എന്ന ടാറ്റയുടെ ലക്ഷ്യം നിറവേറ്റാൻ ഈ വാഹനങ്ങൾക്ക് സാധിക്കുമെന്ന് പ്രതീക്ഷിക്കാം.

ടാറ്റ വില്പന തകർക്കും; ടിയാഗോയ്ക്ക് എഎംടി പതിപ്പെത്തുന്നു...

ടൊയോട്ട ഇന്നോവയ്ക്കൊരു പുത്തൻ പതിപ്പ്- വെൻച്വറർ

അത്യാധുനിക ഫീച്ചറുകളുമായി പുതിയ സ്‌കോഡ ഓക്‌ടാവിയ വിആർഎസ്

Most Read Articles

Malayalam
English summary
Tata Tiago AMT To Be Launched In India Next Year
Story first published: Friday, December 23, 2016, 11:25 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X