ടാറ്റാ ടിയാഗോ ലോഞ്ച് ഏപ്രിൽ 6 ന്
പല തവണകളായി നീണ്ടുപോയ ടിയാഗോ ലോഞ്ച് ഏപ്രിൽ 6ന് നടക്കുമെന്ന് ടാറ്റ അറിയിച്ചു. ഡീസൽ, പെട്രോൾ വകഭേദങ്ങളിൽ എത്തുന്ന ഈ പുതിയ ഹാച്ച്ബാക്കിന്റെ ബേസ് വേരിയന്റിന് 3.5 ലക്ഷവും ടോപ്പ്-എന്റ് വേരിയന്റിന് 5 ലക്ഷവുമാണ് വില നിശ്ചയിച്ചിരിക്കുന്നത്.
പുതിയ ബജറ്റ് വാഹനം റെഡി ഗോ ഏപ്രിലിൽ
കമ്പനിയുടെ ഓഫീഷ്യൽ ട്വിറ്റർ പേജിൽ നിന്നാണ് ലോഞ്ച് വിവരങ്ങൾ പുറത്ത് വന്നിരിക്കുന്നത്. ഇതിനകം തന്നെ ടിയാഗോ ബുക്കിംഗും ആരംഭിച്ചുക്കഴിഞ്ഞിരുന്നു. 10,000രൂപയാണ് ബുക്കിംഗ് തുകയായി സ്വീകരിച്ചിരുന്നത്. എന്നാലിത് റീഫണ്ടബിൾ ആണെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്.

ക്രാഫ്റ്റഡ് ഗ്രിൽ, സ്വെപ്റ്റ് ബാക്ക് ഹെഡ്‌ലാമ്പുകൾ, സ്പോർടി ബംബർ, ഇന്റഗ്രേറ്റഡ് സ്പോയിലർ എന്നിവയാണ് ടിയാഗോയുടെ പുറം മോടിക്കായി ഉപയോഗിച്ചിട്ടുള്ളത്. ഇതിന്റെ ടോപ്പ് എന്റ് വേരിയന്റിൽ 14 ഇഞ്ച് അലോയ് വീലുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

അകത്തളങ്ങളിൽ പുതിയ ഡാഷ്ബോർഡ്, സെൻട്രൽ കൺസോൾ, ഇൻഫോടെയിൻമെന്റ് സിസ്റ്റം, നാവിഗേഷൻ, വിശാലമായ ലെഗ് സ്പേസ്, വലിയ ബൂട്ട് സ്പേസ് എന്നിവയാണ് ഒരുക്കിയിട്ടുള്ളത്.

യുവതലമുറയെ ലക്ഷ്യമിട്ടിറക്കിയ ഈ ഹാച്ച് ബാക്ക് പെട്രോൾ,ഡീസൽ വകഭേദങ്ങളിലാണ് എത്തുന്നത്. 84ബിഎച്ച്പി കരുത്തും 114എൻഎം ടോര്‍ക്കുമാണ് 1.2ലിറ്റർ ത്രീ സിലിണ്ടർ പെട്രോൾ എൻജിൻ ഉല്പാദിപ്പിക്കുന്നത്.

1.04ലിറ്റർ ത്രീ സിലിണ്ടർ ഡീസൽ എൻജിന് 69 ബിഎച്ച്പി കരുത്തും 140എൻഎം ടോര്‍ക്കുമാണ് ഉള്ളത്.

5സ്പീഡ് മാനുവൽ ട്രാൻസ്മിഷനാണ് രണ്ട് എൻജിനുകളിലും ഉൾപ്പെടുത്തിയിരിക്കുന്നത്.

രണ്ട് എൻജിനിലും മൾട്ടിപ്പിള്‍ ഡ്രൈവ് മോഡുകൾ ഉൾപ്പെടുത്തി എന്നത് ഈ സെഗ്മെന്റിൽ ഇതാദ്യമായിട്ടാണ്.

സുരക്ഷയ്ക്കായി രണ്ട് എയർബാഗുകൾ നൽകിയിട്ടുണ്ട്. ക്ലച്ച് ലോക്കാണ് മറ്റൊരു സുരക്ഷാ ഫീച്ചർ.

മാരുതി സുസുക്കി സെലരിയോ, ഹ്യുണ്ടായ് ഗ്രാന്റ് ഐ10 എന്നിവർക്കൊപ്പം അടുത്തിറങ്ങാൻ പോകുന്ന ഡാറ്റ്സൻ ഹാച്ച്ബാക്കും എതിരാളികളാണ്.

ടയറുകൾ അപകടകാരികൾ ആകുന്നതെപ്പോൾ എങ്ങനെ
കോറോള ആൾട്ടിസ് കൂടുതൽ പുതുമയോടെ ഇന്ത്യയിലേക്ക്


Click it and Unblock the Notifications








